University News
ദേ​ശീ​യ യു​വ​ജ​ന നേ​തൃ​ത്വ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
ദേ​ശീ​യ യു​വ​ജ​ന നേ​തൃ​ത്വ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
തേ​ഞ്ഞി​പ്പ​ലം: കേ​ന്ദ്ര യു​വ​ജ​ന സ്പോ​ർ​ട്സ് മ​ന്ത്രാ​ല​യം ഏ​ർ​പ്പെ​ടു​ത്തി​യ ദേ​ശീ​യ യു​വ​ജ​ന നേ​തൃ​ത്വ പു​ര​സ്കാ​രം (നാ​ഷ​ണ​ൽ യം​ഗ് ലീ​ഡ​ർ അ​വാ​ർ​ഡ്) നേ​ടി​യ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ അ​ഞ്ച് കോ​ള​ജു​ക​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ സ​മ്മാ​നി​ച്ചു.

ഒ​ന്നാം സ്ഥാ​നം നേ​ടി​യ തൃ​ശൂ​ർ കു​ട്ട​ന​ല്ലൂ​ർ അ​ച്യു​ത​മേ​നോ​ൻ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ന് വേ​ണ്ടി അ​ര​ല​ക്ഷം രൂ​പ​യും സ​ർ​ട്ടി​ഫി​ക്ക​റ്റും പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ൽ​സ​മ്മ ജോ​സ​ഫ് അ​റ​ക്ക​ൽ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​സി. സി​ജോ വ​ർ​ഗീ​സ്, പി.​ആ​ർ. റ​സീ​ന എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി. കോ​ഴി​ക്കോ​ട് പ്രോ​വി​ഡ​ൻ​സ് കോ​ള​ജി​ന് വേ​ണ്ടി 40,000 രൂ​പ​യും സ​ർ​ട്ടി​ഫി​ക്ക​റ്റും പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ജെ​സി​യ​മ്മ ജോ​സ​ഫ്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ഡോ.​ആ​ർ. സി​നി, ഡോ. ​ഇ. ജൂ​ലി എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി. ചേ​ള​ന്നൂ​ർ ശ്രീ ​നാ​രാ​യ​ണ കോ​ള​ജി​ന് വേ​ണ്ടി 35,000 രൂ​പ​യും സ​ർ​ട്ടി​ഫി​ക്ക​റ്റും പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​എ​ൻ. അ​നു​സ്മി​ത, നാ​ലാം സ്ഥാ​നം നേ​ടി​യ ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ന് വേ​ണ്ടി 30,000 രൂ​പ​യും സ​ർ​ട്ടി​ഫി​ക്ക​റ്റും റോ​ബി​ൻ​സ​ണ്‍ പി. ​പൊ​ന്മി​നി​ശേ​രി, അ​ഞ്ചാം സ്ഥാ​നം നേ​ടി​യ ഫാ​റൂ​ഖ് കോ​ള​ജി​ന് വേ​ണ്ടി 25,000 രൂ​പ​യും സ​ർ​ട്ടി​ഫി​ക്ക​റ്റും പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഇ.​പി. ഇ​ന്പി​ച്ചി​ക്കോ​യ എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി.

പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സി​ൻ​ഡി​ക്ക​റ്റ് അം​ഗം കെ. ​വി​ശ്വ​നാ​ഥ്, ര​ജി​സ്ട്രാ​ർ ഡോ.​ടി.​എ. അ​ബ്ദു​ൾ മ​ജീ​ദ്, സ​ർ​വ​ക​ലാ​ശാ​ലാ എ​ൻ​എ​സ്എ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ പി.​വി. വ​ൽ​സ​രാ​ജ​ൻ, ഡോ. ​എ.​ബി.​മൊ​യ്തീ​ൻ​കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
More News