മോട്ടോർവാഹന പണിമുടക്കു മൂലം മാറ്റിവച്ച പരീക്ഷകൾ ഇന്ന്
മോട്ടോർ വാഹന പണിമുടക്കു മൂലം മാറ്റിവച്ച പരീക്ഷകൾ ഇന്നു രാവിലെ 9.30 മുതൽ 12.30 വരെയും ഉച്ചകഴിഞ്ഞു രണ്ടു മുതൽ അഞ്ചു വരെയും നടത്തും. പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമില്ല.
പരീക്ഷാ തീയതി
സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷനിലെ മൂന്ന്, നാല് സെമസ്റ്റർ ബിഎ, ബികോം (സിബിസിഎസ്എസ്പ്രൈവറ്റ് രജിസ്ട്രേഷൻ) ഡിഗ്രി പരീക്ഷകൾക്ക് 20 വരെയും 50 രൂപ പിഴയോടെ 21 വരെയും 500 രൂപ സൂപ്പർഫൈനോടെ 26 വരെയും അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികൾ സെമസ്റ്ററിനു 100 രൂപയും ഒരു പേപ്പറിനു 20 രൂപ (പരമാവധി 100) സിവി ക്യാന്പ് ഫീസായും അടയ്ക്കണം. അപേക്ഷകർ 20 രൂപ അപേക്ഷാ ഫോമിന്റെ വിലായായി നിശ്ചിത പരീക്ഷാഫീസിനും സിവി ക്യാന്പ് ഫീസിനും പുറമേ അടയ്ക്കണം. പരീക്ഷാ തീയതി പിന്നീട്.
ഒന്നാം വർഷ ബിഎസ്സി നഴ്സിംഗ് (പുതിയ സ്കീം 2007 മുതലുള്ള അഡ്മിഷൻ) ഡിഗ്രി പരീക്ഷകൾ 26നു ആരംഭിക്കും. അപേക്ഷ പിഴയില്ലാതെ ആറു വരെയും 50 രൂപ പിഴയോടെ ഏഴു വരെയും 500 രൂപ സൂപ്പർഫൈനോടെ 10 വരെയും സ്വീകരിക്കും. അപേക്ഷകർ ഒരു പേപ്പറിനു 20 രൂപ (പരമാവധി 100) സിവി ക്യാന്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടയ്ക്കണം. ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2016 ജൂലൈയിലെ മൂന്നാം സെമസ്റ്റർ ബിവോക് (2014 അഡ്മിഷൻ) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷ 12 വരെ സ്വീകരിക്കും.
2016 ഫെബ്രുവരിയിലെ ഒന്നാം സെമസ്റ്റർ എംഎസ്സി ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സ് (റെഗുലർ, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമുല്യനിർണയത്തിനുമുള്ള അപേക്ഷ 16 വരെ സ്വീകരിക്കും.
റിസർച്ച് സ്റ്റാഫ്
അഡ്വാൻസ്ഡ് മോളിക്യൂലാർ മെറ്റീരിയൽസ് റിസർച്ച് സെന്ററിൽ കരാറടിസ്ഥാനത്തിൽ ഒരു ഒഴിവിലേക്ക് (ഈഴവ സംവരണം) റിസർച്ച് സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രതിമാസ വേതനം 25,000 രൂപ, യോഗ്യത കെമിസ്ട്രി പിഎച്ച്ഡി ബിരുദം. ഫോണ് : 9567544740.