ഒന്നാം സെമസ്റ്റർ ബിരുദ പരീക്ഷാ അപേക്ഷ: തിയതി നീട്ടി
കാലിക്കട്ട്സർവകലാശാല ഈയിടെ ഫലം പ്രസിദ്ധീകരിച്ച കോളജ്/പ്രൈവറ്റ് രജിസ്ട്രേഷൻ (എസ്ഡിഇ) വിദ്യാർഥികളുടെ ഒന്നാം സെമസ്റ്റർ ബികോം/ബിബിഎ/ബികോം വൊക്കേഷണൽ/ബിഎച്ച്എ/ബിടിഎച്ച്എം (സിയുസിബിസിഎസ്എസ്) കോഴ്സുകളുടെയും, ബികോം ഓണേഴ്സ് (സിസിഎസ്എസ്) കോഴ്സിന്റെയും സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷക്ക് ഓണ്‍ലൈനിൽ അപേക്ഷിക്കാനുള്ള തിയതി നാളെ വരെ നീട്ടി.
2016 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഫിൽ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷാഫലം വെബ്സൈറ്റിൽ.
2016 ഏപ്രിലിൽ നടത്തിയ വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റർ എംബിഎ (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 12 വരെ ഓണ്‍ലൈനിൽ അപേക്ഷിക്കാം.
രക്ഷിതാക്കൾക്ക് പരിശീലനം
മനശ്ശാസ്ത്ര പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കൗമാരക്കാരുടെ അനധ്യാപകരായ മാതാപിതാക്കൾക്കായി പരിശീലന പരിപാടി ആറിന് സംഘടിപ്പിക്കുന്നു. ഫോൺ: 9809714609, 9809743728