University News
ഡി​​പ്ലോ​​മ ഇ​​ൻ കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ കോ​​ഴ്സ്
തു​​ട​​ർ വി​​ദ്യാ​​ഭ്യാ​​സ വ്യാ​​പ​​ന കേ​​ന്ദ്രം നെ​​ടു​​മ​​ങ്ങാ​​ട് പ​​ന​​വൂ​​ർ മു​​സ്‌​​ലിം അ​​സോ​​സി​​യേ​​ഷ​​ൻ കോ​​ള​​ജ് ഓ​​ഫ് ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സി​​ൽ ന​​ട​​ത്തു​​ന്ന ഡി​​പ്ലോ​​മ ഇ​​ൻ കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ (ഡി​​സി​​എ) കോ​​ഴ്സി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. കോ​​ഴ്സ് കാ​​ലാ​​വ​​ധി ആ​​റു​മാ​​സം. യോ​​ഗ്യ​​ത പ്ല​​സ് ടു/​​പ്രി ഡി​​ഗ്രി ജ​​യം. അ​​പേ​​ക്ഷാ​​ഫോം കോ​​ള​​ജി​​ലെ തു​​ട​​ർ വി​​ദ്യാ​​ഭ്യാ​​സ യൂ​​ണി​​റ്റി​​ൽ നി​​ന്ന് ല​​ഭി​​ക്കും. അ​​പേ​​ക്ഷ ഫീ​​സ് 110 രൂ​​പ. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഫോ​​ണ്‍:0472 2867555, 7293973530.

എം​​എ​​ഡ് റി​​സ​​ർ​​ച്ച് പ്രൊ​​പ്പോ​​സ​​ൽ ടൈം​​ടേ​​ബി​​ൾ

നാ​​ളെ ആ​​രം​​ഭി​​ക്കു​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ് നോ​​ണ്‍ സി​​എ​​സ്എ​​സ് ഡി​​ഗ്രി പ​​രീ​​ക്ഷ​​യോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള റി​​സ​​ർ​​ച്ച് പ്രൊ​​പ്പോ​​സ​​ൽ ന​​ട​​ത്തു​​ന്ന​​തി​​ന്‍റെ വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

ബി​​കോം പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ മാ​​റ്റം

നാ​​ളെ തു​​ട​​ങ്ങു​​ന്ന പാ​​ർ​​ട്ട് മൂ​​ന്ന് ബി​​കോം (ആ​​ന്വ​​ൽ സ്കീം) ​​പ​​രീ​​ക്ഷ​​യ്ക്ക് നെ​​ടു​​മ​​ങ്ങാ​​ട് ഗ​​വ. കോ​​ള​​ജ് പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​മാ​​ണ്. കൂ​​ടാ​​തെ ഇ​​ക്ബാ​​ൽ കോ​​ള​​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ട​​വ​​രും, ഗ​​വ. സം​​സ്കൃ​​ത കോ​​ള​​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ട​​വ​​രി​​ൽ നം: 14021031402185 ​​വ​​രെ​​യു​​ള്ള​​വ​​രും നെ​​ടു​​മ​​ങ്ങാ​​ട് ഗ​​വ. കോ​​ള​​ജി​​ൽ പ​​രീ​​ക്ഷ എ​​ഴു​​ത​​ണം.

ബി​​എ/​​ബി​​എ​​സ്‌​​സി/​​ബി​​കോം ടൈം​​ടേ​​ബി​​ൾ

17ന് ​​ആ​​രം​​ഭി​​ക്കാ​​നി​​രു​​ന്ന ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ/​​ബി​​എ​​സ്‌​​സി/​​ബി​​കോം സി​​ബി​​സി​​എ​​സ് പ​​രീ​​ക്ഷ​​ക​​ൾ 19ന് ​​ആ​​രം​​ഭി​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

ബി​​ടെ​​ക് പ​​രീ​​ക്ഷ

ഏ​​പ്രി​​ൽ/​​മേ​​യി​​ൽ ന​​ട​​ത്തു​​ന്ന എ​​ട്ടാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് (2013 സ്കീം) ​​റ​​ഗു​​ല​​ർ പ​​രീ​​ക്ഷ​​യ്ക്ക് ഓ​​ണ്‍​ലൈ​​നാ​​യി 12 വ​​രെ (50 രൂ​​പ പി​​ഴ​​യോ​​ടെ ഏ​​പ്രി​​ൽ 17, 125 രൂ​​പ പി​​ഴ​​യോ​​ടെ ഏ​​പ്രി​​ൽ 19)ഫീ​​സ​​ട​​ച്ച് അ​​പേ​​ക്ഷി​​ക്കാം. പ്ര​​സ്തു​​ത പ​​രീ​​ക്ഷ​​യ്ക്ക് അ​​പേ​​ക്ഷി​​ക്കു​​ന്ന സെ​​ഷ​​ണ​​ൽ ഇം​​പ്രൂ​​വ് ചെ​​യ്ത വി​​ദ്യാ​​ർ​​ഥി​​ക​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ നേ​​രി​​ട്ട് അ​​പേ​​ക്ഷി​​ക്ക​​ണം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.