ഇന്നത്തെ പരീക്ഷകൾ മാറ്റിവച്ചു
കേരള ആരോഗ്യശാസ്ത്ര സർവകലാശാല ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന തേർഡ് പ്രഫഷണൽ ബിഎഎംഎസ് സപ്ലിമെന്ററി (2012 സ്കീം) തിയറി പരീക്ഷ, സെക്കൻഡ് പ്രഫഷണൽ ബിഎഎംഎസ് പാർട്ട് 2 സപ്ലിമെന്ററി (2010 സ്കീം) തിയറി പരീക്ഷ, ഒന്നാം വർഷ എംഎസ്സി മെഡിക്കൽ ഫിസിയോളജി സപ്ലിമെന്ററി തിയറി പരീക്ഷ എന്നിവ നാളത്തേക്കു മാറ്റിവച്ചു. പരീക്ഷാസമയത്തിൽ മാറ്റമില്ല.
ഒന്നാം വർഷ ബിഡിഎസ് സപ്ലിമെന്ററി പരീക്ഷാഫലം
കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2017 ഫെബ്രുവരിയിൽ നടത്തിയ ഒന്നാംവർഷ ബിഡിഎസ് സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.റീ ടോട്ടലിംഗ്, ഉത്തരക്കടലാസിന്റെയും സ്കോർഷീറ്റിന്റെയും ഫോട്ടോ കോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ്, പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഏപ്രിൽ 20നകം അപേക്ഷിക്കേണ്ടതാണ്.
പ്രാക്ടിക്കൽ പരീക്ഷാ തീയതി
2017 ഏപ്രിൽ 10 മുതൽ ആരംഭിക്കുന്ന അവസാന വർഷ ബിഎസ്സി എംഎൽടി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
സെക്കൻഡ് ബിഎച്ച്എംഎസ് ഡിഗ്രി പരീക്ഷാ അപേക്ഷ
2017 മേയ് 15 മുതൽ ആരംഭിക്കുന്ന സെക്കൻഡ് ബിഎച്ച്എംഎസ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2014, 2013 പ്രവേശനം) പരീക്ഷയ്ക്ക് ഏപ്രിൽ 17 മുതൽ 22 വരെ ഓൺലൈനായി റജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 100 രൂപ ഫൈനോടുകൂടി ഏപ്രിൽ 26 വരെയും 300 രൂപ സൂപ്പർഫൈനോടുകൂടി ഏപ്രിൽ 29 വരെയും ഓൺലൈൻ റജിസ്ട്രേഷൻ നടത്താവുന്നതാണ്.