ഏപ്രിൽ ആറിനു നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ 17ന്
ഏപ്രിൽ ആറിനു നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റി വച്ചതുമായ പരീക്ഷകൾ 17ന് നടത്തും. പരീക്ഷാ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
ബിടെക്, ബിആർക് അപേക്ഷാ തീയതി നീട്ടി
2017 മേയ്, ജൂണ് മാസങ്ങളിൽ നടത്തുന്ന ബിടെക്, ബിആർക് പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള തീയതി 12 വരെയും 50 രൂപ പിഴയോടെ 17 വരെയും 500 സൂപ്പർഫൈനോടെ 19 വരെയും നീട്ടി.
പരീക്ഷാ തീയതി
നാലാംസെമസ്റ്റർ യൂജി (സിബിസിഎസ്എസ്, റെഗുലർ, റീ അപ്പിയറൻസ്, സപ്ലിമെന്ററി2013 അഡ്മിഷൻ മുതൽ) ട്രാൻസിലേഷൻ തീയറി ആൻഡ് പ്രാക്ടീസ്, സ്പാ തീയറി, മാത്തമാറ്റിക്സ് ഫോർ ഇക്കണോമിക് അനാലിസിസ്, ക്രോപ് വാട്ടർ മാനേജ്മെന്റ് എന്നീ പേപ്പറുകളുടെയും ആറാം സെമസ്റ്ററിലെ ചോയിസ് ബേസ്ഡ് കോർ കോഴ്സ് ഇൻട്രൊഡക്ഷൻ ടു ഫുഡ് എൻജിനിയറിംഗ്, ആർക്കിയോളജിക്കൽ സൈറ്റ്സ് ആൻഡ് മോണുമെന്റ്സ് ഇൻ ഇന്ത്യ എന്നീ പേപ്പറുകളുടെയും പരീക്ഷകൾ 12ന് രാവിലെ 9.30 മുതൽ 12.30 വരെ നടത്തും.
അപേക്ഷാ തീയതി
10ാം സെമസ്റ്റർ ബിആർക് (റെഗുലർ,സപ്ലിമെന്ററി) പരീക്ഷയുടെ തീസിസ് മൂല്യനിർണയത്തിനും വൈവാ വോസിക്കുമുള്ള അപേക്ഷ 19 വരെയും 50 രൂപ പിഴയോടെ 20 വരെയും 500 രൂപ സൂപ്പർ ഫൈനോടെ 22 വരെയും സ്വീകരിക്കും. പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഫീസായി 200 രൂപയും പരീക്ഷാ ഫീസിനോപ്പം അടയ്ക്കണം.
ഏപ്രിൽ 19ന് തുടങ്ങുന്ന അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് സപ്ലിമെന്ററി പരീക്ഷയ്ക്കു ഫീസടച്ചിട്ടും രജിസ്റ്റർ ചെയ്യാൻ കഴിയാത്ത വിദ്യാർഥികൾക്കും ഇതുവരെ ഫീസടച്ച് രജിസ്റ്റർ ചെയ്യാത്ത വിദ്യാർഥികൾക്കും 10ന് വൈകുന്നേരം അഞ്ചിനു സൂപ്പർ ഫൈനോടെ രജിസ്റ്റർ ചെയ്യാൻ അവസരം.
പ്രവേശന പരീക്ഷ
സ്കൂൾ ഓഫ് പ്യൂവർ ആൻഡ് അപ്ലൈഡ് ഫിസിക്സ് എംഫിൽ പ്രവേശനത്തിനുള്ള എഴുത്ത് പരീക്ഷ ഏപ്രിൽ 25നു രാവിലെ 11 മുതൽ 12.30 വരെ ഫിസിക്സ് ഡിപാർട്ട്മെന്റിൽ നടത്തും.
മേഴ്സി ചാൻസ്, സപ്ലിമെന്ററി പരീക്ഷ
2002 മുതൽ 2010 വരെ അഡ്മിഷൻ എംഎഡ് വിദ്യാർഥികളുടെ ഒന്നും രണ്ടും സെമസ്റ്ററുകൾക്കു മേഴ്സിചാൻസ് പരീക്ഷ നടത്തും. 2011 2014 അഡ്മിഷൻ എംഎഡ് വിദ്യാർഥികളുടെ ഒന്നും രണ്ടും സെമസ്റ്ററുകൾക്ക് സപ്ലിമെന്ററി പരീക്ഷയും നടത്തും. അപേക്ഷ 20 വരെയും 50 രൂപ പിഴയോടെ 21 വരെയും 500 രൂപ സൂപ്പർ ഫൈനോടെ 26 വരെയും സ്വീകരിക്കും.പേപ്പറൊന്നിന് 20രൂപ വീതം (പരമാവധി 100) സി.വി. ക്യാന്പ് ഫീസായി നിശ്ചിത പരീക്ഷാ ഫീസിനു പുറമേ അടയ്ക്കണം. ആദ്യ മേഴ്സി ചാൻസിനു അപേക്ഷിക്കുന്നവർ 5000 രൂപയും രണ്ടാമത് അപേക്ഷിക്കുന്നവർ 7,000 രൂപയും സ്പെഷൽ ഫീസായും അടയ്ക്കണം പരീക്ഷാ തീയതി പിന്നീട്.
പ്രാക്ടിക്കൽ, പ്രൊജക്റ്റ് ആൻഡ് വൈവാ വോസി
നാലാം സെമസ്റ്റർ ബിഎസ്സി ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് (റഗെുലർ, സപ്ലിമെന്ററി, മേഴ്സിചാൻസ്) മാർച്ച് 2017 ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ 10 മുതൽ പാലാ അൽഫോൻസ കോളജിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബിഎസ്സി ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് (റെഗുലർ, സപ്ലിമെന്ററി, മേഴ്സിചാൻസ്) മാർച്ച് 2017 ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ 17 മുതൽ 20 വരെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2017 മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ് വൊക്കേഷണൽ മോഡൽ രണ്ട് (വൊക്കേഷണൽ വിഷയം കംപ്യൂട്ടർ സയൻസ് സിബിസിഎസ്എസ് റെഗുലർ, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ പ്രൊജക്ട് ആൻഡ് വൈവാവോസി 17 മുതൽ അതതു കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ.
2017 മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎസ്സി കംപ്യൂട്ടർ സയൻസ് (സിബിസിഎസ്എസ്, റെഗുലർ, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ പ്രൊജക്ട് ആൻഡ് വൈവവോസി 17 മുതൽ അതതു കോളജിൽ നടത്തും.
2017 മാർച്ചിലെ ആറാം സെമസ്റ്റർ ബിഎസ്സി കെമിസ്ട്രി (സിബിസിഎസ്എസ്, റെഗുലർ, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ 10 മുതൽ അതാത് കോളജുകളിൽ നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2016 ഫെബ്രുവരിയിലെ ഒന്നാം സെമസ്റ്റർ എംഎ ഭരതനാട്യം (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷ 19 വരെ സ്വീകരിക്കും.
2016 ഫെബ്രുവരിയിലെ ഒന്നാം സെമസ്റ്റർ എംഎസ്സി അപ്ലൈഡ് ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷ 22 വരെ സ്വീകരിക്കും.
2016 ഫെബ്രുവരിയിലെ ഒന്നാം സെമസ്റ്റർ എംഎസ്സി ബ്രാഞ്ച് എട്ട് സുവോളജി (നോണ് സിഎസ്എസ്) സപ്ലിമെന്ററി ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷ 24വരെ സ്വീകരിക്കും.
2016 ഫെബ്രുവരിയിലെ ഒന്നാം സെമസ്റ്റർ എംഎസ്സി സുവോളജി (പിജിസിഎസ്എസ്, റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷ 24 വരെ സ്വീകരിക്കും.