പരീക്ഷാകേന്ദ്രം
ഏപ്രിലിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിഎസ്സി കംപ്യൂട്ടർ സയൻസ് (2012 അഡ്മിഷൻകാർക്ക് മാത്രം) പരീക്ഷക്ക് വേണ്ടി ചേർത്തല എസ്എൻ കോളജ്, ആലപ്പുഴ യുഐടി എന്നിവ പരീക്ഷകേന്ദ്രമായി അപേക്ഷിച്ചവർ ആലപ്പുഴ യുഐടിയിലും മുളങ്കാടകം യുഐടി, അടൂർ കെവിവിഎസ്, കുണ്ടറ സിഎഎസ് (ഐഎച്ച്ആർഡി) എന്നിവ പരീക്ഷകേന്ദ്രമായി അപേക്ഷിച്ചവർ മുളങ്കാടകം യുഐടിയിലും കാര്യവട്ടം ഗവ. കോളജ്, അന്പലത്തറ നാഷണൽ കോളജ്, തോന്നയ്ക്കൽ എ.ജെ. കോളജ് എന്നിവ പരീക്ഷകേന്ദ്രമായി അപേക്ഷിച്ചവർ തിരുവനന്തവുരം കുറവൻകോണം യുഐടിയിലും പരീക്ഷ എഴുതണം. ഹാൾടിക്കറ്റ് പരീക്ഷ എഴുതുന്ന കേന്ദ്രങ്ങളിൽ നിന്നും കൈപ്പറ്റണം.
തീയതി നീട്ടി
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ സോഫ്റ്റ്സ്കിൽസ് ആൻഡ് പേഴ്സണാലിറ്റി ഡെവലപ്മെന്റ് കോഴ്സിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി. അപേക്ഷിക്കാനുള്ള അവസാന തീയതി 17. കോഴ്സ് ദൈർഘ്യം 100 മണിക്കൂർ. യോഗ്യത പ്ലസ് ടു/പ്രിഡിഗ്രി ജയം. അപേക്ഷാ ഫീസ് 100 രൂപ. ഫീസ് 6000 രൂപ. ക്ലാസുകൾ ശനി, ഞായർ ദിവസങ്ങളിൽ മാത്രം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്: 0471 2302523.
തീയതി നീട്ടി
തുടർ വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ യോഗ ആൻഡ് മെഡിറ്റേഷൻ (ഈവനിംഗ് ബാച്ച്) കോഴ്സിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി. അവസാന തീയതി 17. യോഗ്യത പ്ലസ് ടു/പ്രി ഡിഗ്രി ജയം. ഫീസ് 6000 രൂപ. അപേക്ഷ ഫീസ് 100 രൂപ. ക്ലാസുകൾ തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം അഞ്ചു മുതൽ ഏഴ് വരെ. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം പിഎംജി ജംഗ്ഷനിലുള്ള സിഎസിഇഇ ഓഫീസുമായി ബന്ധപ്പെടുക ഫോണ്: 04712302523.
എൽഎൽബി ടൈംടേബിൾ
മൂന്നാം സെമസ്റ്റർ (ത്രിവത്സരം), ഏഴാം സെമസ്റ്റർ (പഞ്ചവത്സരം) (201112ന് മുന്പുള്ള അഡ്മിഷൻ കോമണ് ഫോർ മേഴ്സി ചാൻസ്) എൽഎൽബി പരീക്ഷകൾ 17ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും.
ബിഎ ഫലം
2016 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് ആൻഡ് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരീക്ഷയുടെ (2013 മുന്പുള്ള അഡ്മിഷൻ) ഫലം വെബ്സൈറ്റിൽ.
ഫംഗ്ഷണൽ ഇംഗ്ലീഷ്
തുടർ വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ അഡ്വാൻസ്ഡ് ഫംഗ്ണൽ ഇംഗ്ലീഷ് ആൻഡ് പബ്ലിക് സ്പീക്കിംഗ് കോഴ്സിന്റെ അപേക്ഷാ തീയതി നീട്ടി. യോഗ്യത പ്ലസ് ടു/പ്രീ ഡിഗ്രി ജയം. കോഴ്സ് ദൈർഘ്യം ആറ് മാസം. ഫീസ് 6000 രൂപ. അപേക്ഷാഫീസ് 100 രൂപ. അവസാന തീയതി ഏപ്രിൽ 17. വിശദ വിവങ്ങൾക്ക് ഫോണ്: 04712302523