University News
എം​സി​എ മി​നി പ്രോ​ജ​ക്ട് ഇവാ​ലു​വേ​ഷ​ൻ/​വൈ​വ വോ​സി
അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ജ​നു​വ​രി 2017) ഡി​ഗ്രി​യു​ടെ മി​നി പ്രോ​ജ​ക്ട് ഇ​വാ​ലു​വേ​ഷ​ൻ/​വൈ​വവോ​സി 18, 19, 20, 21 തീ​യ​തി​ക​ളി​ൽ മാ​ങ്ങാ​ട്ടു​പ​റ​ന്പ് ഡി​പ്പാ​ർ​ട്ട്​മെന്‍റ് ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി​യി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

തു​റ​ന്ന സം​വാ​ദം 17ന്

​ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഭൗ​തി​ക ശാ​സ്ത്ര​ത്തി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന ബി.​എ.​പ്രി​യ​ങ്ക പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ലു​ള്ള തു​റ​ന്ന സം​വാ​ദം 17ന് ​രാ​വി​ലെ 10.30ന് ​സ്വാ​മി ആ​ന​ന്ദ തീ​ർ​ത്ഥ കാ​ന്പ​സി​ലെ ഫി​സി​ക്സ് വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തും. പ്ര​ബ​ന്ധം സെ​മി​നാ​റി​ന് മൂ​ന്നു ദി​വ​സം മു​ന്പ് മു​ത​ൽ സ്വാ​മി ആ​ന​ന്ദ തീ​ർ​ത്ഥ കാ​ന്പ​സി​ലെ ഫി​സി​ക്സ് വി​ഭാ​ഗം ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് ല​ഭ്യ​മാ​യി​രി​ക്കും.

ക​ണ്ണൂ​ർ വാ​ഴ്സി​റ്റി സ്പോ​ർ​ട്സ് മെ​റി​റ്റ് അ​വാ​ർ‌​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സ്പോ​ർ​ട്സ് മെ​റി​റ്റ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ചെ​റു​ശേ​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നടന്ന ചടങ്ങിൽ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എം.​കെ.​അ​ബ്ദു​ൾ ഖാ​ദ​ർ അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു. സൗ​ത്ത്സോ​ണ്‍ ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി​യ വ​നി​താ വോ​ളി​ബോ​ൾ ടീം ​അ​വാ​ർ​ഡു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഏ​റ്റു​വാ​ങ്ങി. ടീമം​ഗ​ങ്ങ​ളാ​യ തലശേരി ബ്ര​ണ്ണ​ൻ കോ​ള​ജി​ലെ അ​ഞ്ജ​ലി ബാ​ബു, അ​ലീ​ൻ ഷാ​ജി, ഏ​ഞ്ച​ൽ ജോ​സ​ഫ്, എ​സ്.​സൂ​ര്യ, എം.​പി.​അ​നു​ശ്രീ, അ​നു​ശ്രീ ബാ​ബു, ഡോ​ണ ജ​യിം​സ്, അ​യ​ന ശി​വ​ൻ, ക​ണ്ണൂ​ർ വി​മ​ൻ​സ് കോ​ള​ജി​ലെ കെ.​പി.​ആ​തി​ര, പി. ​മീ​ര, പി. ​ഷാ​ജു, മേ​രി അ​മി​ഷ, അ​ഞ്ജ​ലി സ​ണ്ണി എ​ന്നി​വ​രെ​യും സാ​യ് കോ​ച്ചാ​യ ടി. ​ബാ​ല​ച​ന്ദ്ര​നെ​യും ടീം ​മാ​നേ​ജ​രാ​യ കെ. ​യാ​സി​റി​നെ​യും അ​നു​മോ​ദി​ച്ചു.
ക​ണ്ണൂ​ർ എ​സ്.​എ​ൻ. കോ​ള​ജി​ലെ പു​രു​ഷ ഫു​ട്‌​ബോ​ൾ ടീ​മി​ന് പി.​പി. ല​ക്ഷ്മ​ണ​ൻ എ​ൻ​ഡോ​വ്മെ​ന്‍റ് സ​മ്മാ​നി​ച്ചു. ജോ​സ്ന ക്രി​സ്റ്റി ജോ​സ് മി​ക​ച്ച ക​ളി​ക്കാ​രി​ക്കു​ള്ള കാ​ഷ് അ​വാ​ർ​ഡി​ന് അ​ർ​ഹ​യാ​യി. ഫെ​ൻ​സിം​ഗി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി​യ ബ്ര​ണ്ണ​ൻ കോ​ള​ജി​ലെ ജോ​സ്ന ക്രി​സ്റ്റി ജോ​സ്, സ​ർ​വ​ക​ലാ​ശാ​ല ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ സി​ന്‍റ വ​ർ​ഗീ​സ്, ബി​നു സൂ​സ​ൻ പോ​ൾ എ​ന്നി​വ​ര​ട​ങ്ങി​യ ടീം ​മെ​ഡ​ലു​ക​ൾ ഏ​റ്റു​വാ​ങ്ങി. ഇ​തേയിന​ത്തി​ൽ ജോ​സ്ന ക്രി​സ്റ്റി ജോ​സ് വ്യ​ക്തി​ഗ​ത ചാ​ന്പ്യ​നാ​യി. റോത്തക് എം​ഡി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ന​ട​ന്ന തൈ​ക്കൊ​ണ്ടോ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി​യ ശ്രീ​ക​ണ്ഠാ​പു​രം എ​സ്ഇ​എ​സ് കോ​ള​ജി​ലെ കെ. ​റു​മൈ​സ മെ​ഡ​ലു​ക​ൾ ഏ​റ്റു​വാ​ങ്ങി. ബാ​സ്ക​റ്റ് ബോ​ൾ (വി​മ​ൻ) ഹാ​ൻ​ഡ് ബോ​ൾ (വി​മ​ൻ) എ​ന്നി​വ​യി​ൽ യ​ഥാ​ക്ര​മം നാ​ലും മൂ​ന്നും സ്ഥാ​നം നേ​ടി​യ​വ​രെ​യും അ​നു​മോ​ദി​ച്ചു.

14ന് ​വി​ര​മി​ക്കു​ന്ന സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ​ക്ക് കാ​യി​കവി​ഭാ​ഗം മേ​ധാ​വി ഡോ. ​പി. ടി. ​ജോ​സ​ഫ് ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. പ്രൊ ​വൈ​സ് ചാ​ൻ​സ​ല​ർ ടി.​അ​ശോ​ക​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു, സി​ൻ​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ളാ​യ ഡോ. ​കെ. അ​ജ​യ​കു​മാ​ർ, ഡോ. ​വി. എ. ​വി​ൽ​സ​ണ്‍, എം.​സി. രാ​ജു, എ​സ്.എ​ൻ. കോ​ള​ജ് പ്രി​ൻ​സി​പ്പൽ ഡോ. ​ശി​വ​ദാ​സ​ൻ, ര​ജി​സ്ട്രാ​ർ ഡോ. ​ബാ​ല​ച​ന്ദ്ര​ൻ കീ​ഴോ​ത്ത് , ഡോ. ​പി. ടി. ​ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.