കോൺടാക്ട് ക്ലാസ് 17ന്
കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം രണ്ടാം വർഷ ബിസിഎ (ഡാറ്റാബേസ് മാനേജ്മെന്റ് ആൻഡ് വിഷ്വൽ പ്രോഗ്രാമിംഗ്) കോൺടാക്ട് ക്ലാസ് 17ന് രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെ കണ്ണൂർ എസ്എൻ കോളജിൽ നടക്കും.
വാക് ഇൻ ഇന്റർവ്യൂ
കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറന്പ് കാന്പസിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ കരാർ വ്യവസ്ഥയിൽ അസിസ്റ്റന്റ് പ്രഫസറെ നിയമിക്കുന്നതിനായി സർവകലാശാലയുടെ താവക്കര കാന്പസിൽ 18ന് ഉച്ചകഴിഞ്ഞ് 2.30ന് വാക് ഇൻ ഇന്റർവ്യൂ നടക്കും. അപേക്ഷാഫോമും വിശദവിവരങ്ങളും സർവകലാശാലയുടെ www.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
കണ്ണൂർ സർവകലാശാലയുടെ തലശേരി കാന്പസിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ഹെൽത്ത് സയൻസിലേക്ക് അനാട്ടമിയിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസറെ നിയമിക്കുന്നതിനായി 17ന് രാവിലെ 11.30ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. അപേക്ഷാഫോമും വിശദവിവരങ്ങളും സർവകലാശാലയുടെ www.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.