അഞ്ചാം സെമസ്റ്റർ എംസിഎ പരീക്ഷകൾ മേയ് 10ന്
അഞ്ചാം സെമസ്റ്റർ എംസിഎ (അഫിലിയേറ്റഡ് കോളജുകളിലെയും സ്റ്റാസിലെയും പുതിയ സ്കീം 2014 അഡ്മിഷൻ റെഗുലർ, 2011 മുതൽ 2013 വരെ അഡ്മിഷൻ സപ്ലിമെന്ററി), (ലാറ്ററൽ എൻട്രി 2015 അഡ്മിഷൻ റെഗുലർ, 2013 ആൻഡ് 2014 അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകൾ മേയ് 10നു തുടങ്ങും. അപേക്ഷ 20 വരെയും 50 രൂപ പിഴയോടെ 21 വരെയും 500 രൂപ സൂപ്പർ ഫൈനോടെ 25 വരെയും സ്വീകരിക്കും. റെഗുലർ വിദ്യാർഥികൾ 150 രൂപയും വീണ്ടുമെഴുതുന്നവർ ഒരു പേപ്പറിനു 30 രൂപ വീതവും (പരമാവധി 150) സിവി ക്യാന്പ് ഫീസായി നിശ്ചിത പരീക്ഷാ ഫീസിനു പുറമേ അടയ്ക്കണം. ലാബ് പരീക്ഷകൾ വീണ്ടുമെഴുതുന്നവർ നിശ്ചിത ഫീസടച്ചു രജിസ്റ്റർ ചെയ്യണം.
അപേക്ഷാ തീയതി
നാലാം സെമസ്റ്റർ എംഎസ്സി മോളിക്യുലാർ ബയോളജി ആൻഡ് ജെനറ്റിക് എൻജിനിയറിംഗ് (20142016 ബാച്ച്) ഡിഗ്രി പ്രോജക്ട് ഇവാല്യൂവേഷൻ, വൈവാവോസി പരീക്ഷകൾക്ക് 20 വരെയും 50 രൂപ പിഴയോടെ 21 വരെയും 500 രൂപ സൂപ്പർ ഫൈനോടെ 24 വരെയും അപേക്ഷിക്കാം.
പ്രോജക്ട് , വൈവാ
2017 മാർച്ചിലെ ആറാം സെമസ്റ്റർ സിബിസിഎസ്എസ് അണ്ടർ ഗ്രാജുവേറ്റ് സംസ്കൃതം (സ്പെഷൽറെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ പ്രോജക്്ട് ഇവാല്യൂവേഷനും വൈവാ വോസിയും 20, 21 തീയതികളിൽ അതതു കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2017 മാർച്ചിലെ ആറാം സെമസ്റ്റർ സിബിസിഎസ്എസ് അണ്ടർ ഗ്രാജുവേറ്റ് സംസ്കൃതം (ജനറൽ റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ പ്രോജക്ട് ഇവാലുവേഷനും വൈവാവോസിയും 18ന് എറണാകുളം മഹാരാജാസ് കോളജിൽ നടത്തും. ടൈം ടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ.
2017 മാർച്ചിലെ ആറാം സെമസ്റ്റർ സിബിസിഎസ്എസ് അണ്ടർ ഗ്രാജുവേറ്റ് സ്റ്റാറ്റിസ്റ്റിക്സ് (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ പ്രോജക്ട് ഇവാല്യൂവേഷനും വൈവാവോസിയും 19, 20 തീയതികളിൽ അതതു കോളജുകളിൽ നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ.
2017 മാർച്ചിലെ ആറാം സെമസ്റ്റർ ബിഎ മലയാളം (സിബിസിഎസ്എസ്, റെഗുലർ, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ പ്രോജക്ട് ഇവാലുവേഷനും വൈവാ വോസിയും 20ന് വിവിധ കേന്ദ്രങ്ങളിൽ തുടങ്ങും. ഏറ്റുമാനൂർ ഏറ്റുമാനൂരപ്പൻ കോളജിലെ വിദ്യാർഥികൾ കുറവിലങ്ങാട് ദേവമാതാ കോളജിലും തൊടുപുഴ ന്യൂമാൻ കോളജിലെ വിദ്യാർഥികൾ മൂവാറ്റുപുഴ നിർമല കോളജിലും പരീക്ഷകൾക്കു ഹാജരാകണം.ടൈംടേബിൾവെബ് സൈറ്റിൽ.
ആറാം സെമസ്റ്റർ മോഡൽ ഒന്ന് ആൻഡ് രണ്ട് ബിഎ ഇംഗ്ലീഷ് കോർ കോഴ്സ് (സിബിസിഎസ്എസ്, റെഗുലർ, സപ്ലിമെന്ററി) ഡിഗ്രി 2017 മാർച്ച്, ഏപ്രിൽ പരീക്ഷകളുടെ പ്രോജക്ട് ഇവാല്യൂവേഷനും വൈവാവോസിയും മേയ് എട്ടു മുതൽ വിവിധ കോളജുകളിൽ നടത്തും.
പരീക്ഷാഫലം
2016 ഫെബ്രുവരിയിലെ ഒന്നാം സെമസ്റ്റർ എംഎസ്സി ബയോസ്റ്റാറ്റിസ്റ്റിക്സ് (റെഗുലർ, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷ 26 വരെ സ്വീകരിക്കും.
2016 ഫെബ്രുവരിയിലെ ഒന്നാം സെമസ്റ്റർ എംഎ കഥകളി സംഗീതം, മോഹിനിയാട്ടം (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷ 25വരെ സ്വീകരിക്കും.
2016 ഫെബ്രുവരിയിലെ ഒന്നാം സെമസ്റ്റർ എംഎ ഫിലോസഫി (ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷ 25 വരെ സ്വീകരിക്കും.