എസ്എസ്എൽസി, പ്ലസ്ടുക്കാർക്കായി സർവകലാശാലയിൽ കരിയർ ഗൈഡൻസ്
തേഞ്ഞിപ്പലം: എസ്എസ്എൽസിക്കും പ്ലസ്ടുവിനും ശേഷമുള്ള വൈവിധ്യമാർന്ന ഉപരിപഠനകരിയർ അവസരങ്ങൾ വ്യക്തമാക്കിക്കൊടുക്കുന്നതിനായി കാലിക്കട്ട് സർവകലാശാലാ പബ്ലിക് റിലേഷൻസ് വിഭാഗം കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിക്കുന്നു.
20ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ സർവകലാശാലാ സെമിനാർ കോംപ്ലക്സിൽ നടത്തുന്ന പരിപാടിയിൽ ഈ രംഗത്തെ വിദഗ്ധരുടെ പവർപോയന്റ് പ്രസന്റഷൻ ക്ലാസ്സുകളും സംശയ നിവാരണ സെഷനും ഉണ്ടാകും. വൈസ് ചാൻസലർ ഡോ.കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം നിർവഹിക്കും.
ചേലേന്പ്ര ദേവകിയമ്മ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനുകളുടെ സഹകരണത്തോടെയാണ് സംഘാടനം. സയൻസ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് ശാഖകളിലെ പഠനതൊഴിൽ അവസരങ്ങൾ ഉൾപ്പെടുത്തും. പ്രവേശനം സൗജന്യമാണ്. ഫോണ്: 8086212169.
സർവകലാശാലയുടെ ഗവേഷണയാത്രാ സംഘം ലക്ഷദ്വീപിലെത്തി
തേഞ്ഞിപ്പലം: ലക്ഷദ്വീപ് സമൂഹങ്ങളുടെ സാമൂഹിക സാംസ്കാരിക പാരന്പര്യത്തെക്കുറിച്ച് പഠിക്കുന്നതിന് കാലിക്കട്ട് സർവകലാശാലാ ഗവേഷണ സംഘം കവരത്തിയിലെത്തി.
സമുദ്ര ശാസ്ത്ര ഗവേഷണ മേഖലയിൽ പരന്പരാഗത വിജ്ഞാനത്തിലൂടെ പ്രശസ്തനായ അലിമണിക് ഫാൻ സംഘത്തിന്റെ മാർഗദർശകനായി ചേർന്നു. സംഘം 16ന് കടമത്തിലേക്ക് പോകും. ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടറും സംഘത്തിലുണ്ട്. സർവകലാശാലയിലെ ഗവേഷകർ, ലക്ഷദ്വീപ് പഠനകേന്ദ്രങ്ങളിലെ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരടങ്ങുന്ന 60 പേരാണ് സംഘത്തിലുള്ളത്. ലക്ഷദ്വീപ് സമൂഹത്തിലെ കവരത്തി, അഗത്തി, കൽപേനി, കടമത്ത്, ആന്ത്രോത്ത്, മിനിക്കോയ്, അമിനി ദ്വീപുകൾ സന്ദർശിച്ച് ഗവേഷണ റിപ്പോർട്ട് തയ്യാറാക്കുകയാണ് ലക്ഷ്യം. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ധനസഹായത്തോടെ, സർവകലാശാലയുടെ ലക്ഷദ്വീപ് പഠനവിഭാഗമാണ് യാത്ര സംഘടിപ്പിക്കുന്നത്. അഞ്ച് ലക്ഷം രൂപയും പ്രത്യേക കപ്പലും ദ്വീപ് ഭരണകൂടം ഇതിനായി അനുവദിച്ചിട്ടുണ്ട്. സർവകലാശാലയുടെ ലക്ഷദ്വീപ് ഉന്നത വിദ്യാഭ്യാസ ഡീൻ ഡോ.പി.പി മുഹമ്മദിന്റെ നേതൃത്വത്തിലാണ് യാത്ര. വിദ്യാഭ്യാസ പഠനവിഭാഗം അധ്യാപകൻ ഡോ.എ.ഹമീദ് കോഓർഡിനേറ്ററാണ്.
ലക്ഷദ്വീപുകളിലേക്ക് സർവകലാശാലയുടെ ഇത്തരമൊരു ഗവേഷണയാത്ര ആദ്യമായാണ്. ചരിത്രം, സാമൂഹ്യശാസ്ത്രം, ഭാഷ, മാധ്യമ സംസ്കാരം തുടങ്ങിയ മേഖലകളിലെ ദ്വീപിന്റെ സവിശേഷതകളും സംഭാവനകളും കണ്ടെത്തി രേഖപ്പെടുത്തുകയാണ് പ്രധാന ഉദ്ദേശ്യം. മാധ്യമ പഠനവിഭാഗം മേധാവി ഡോ.എൻ.മുഹമ്മദലി, വിദ്യാഭ്യാസ വിഭാഗം അധ്യാപിക ഡോ.ടി.വസുമതി, സംസ്കൃത വിഭാഗം അധ്യാപകൻ ഡോ.അബ്ദുൽ മജീദ്, ഡോ.എം. അബ്ദുൽ നിസാർ (ഫാറൂഖ് കോളജ്), ഇൻഫർമേഷൻ സയന്റിസ്റ്റ് ഡോ.ടി.കെ.മുഹമ്മദ് സാലി, ഡോ.അനീസ് ആലങ്ങാടൻ എന്നിവർ സംഘത്തിലുണ്ട്. സർവകലാശാലാ മാധ്യമ പഠന വിഭാഗത്തിന്റെ നേതൃത്വത്തിൽ ദ്വീപിലെ സാംസ്കാരിക സവിശേഷതകളെക്കുറിച്ച് ഡോകുമെന്ററിയും തയ്യാറാക്കുന്നുണ്ട്. യാത്ര 30ന് മിനിക്കോയ് ദ്വീപിൽ അവസാനിക്കും.
വ്യക്തിത്വ വികസന ക്ലാസ് നാളെ ആരംഭിക്കും
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ ഗാന്ധി ചെയർ സംഘടിപ്പിക്കുന്ന വ്യക്തിത്വ വികസന കോഴ്സ് നാളെ രാവിലെ 10.30ന് ചെയർ ഹാളിൽ വൈസ് ചാൻസലർ ഡോ.കെ.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യും. മലപ്പുറം ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.സഫറുള്ള മുഖ്യാതിഥിയായിരിക്കും.
അധ്യാപക അഭിമുഖം
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ എൻജിനിയറിംഗ് കോളജിലെ ഇസിഎ, എംഇ, ഇഇഇ, ഐടി, സിവിൽ എന്നീ വകുപ്പുകളിൽ പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ, അസോസിയേറ്റ് പ്രഫസർ തസ്തികകളിലേക്ക് യോഗ്യരായവർക്കുള്ള അഭിമുഖം 20, 21, 22, 24, 25 തിയതികളിൽ സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. വിവരങ്ങൾ വെബ്സൈറ്റിൽ. ഫോണ്: 0494