University News
എംബിഎ പ്രവേശനം: അപേക്ഷ ക്ഷണിച്ചു
കോമേഴ്സ് ആൻഡ് മാനേജ്മെന്‍റ് പഠനവകുപ്പ്, സർവകലാശാലാ സ്വാശ്രയ കേന്ദ്രങ്ങൾ (ഫുൾടൈം/പാർട്ട്ടൈം), സ്വാശ്രയ കോളജുകൾ എന്നിവയിൽ എംബിഎ പ്രവേശനത്തിന് ഏപ്രിലിൽ പ്രസിദ്ധീകരിച്ച കെമാറ്റ് പ്രവേശന പരീക്ഷ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. ഇപെയ്മെന്‍റായി 500 രൂപ (എസ് സി/എസ്ടി167 രൂപ) ഫീ അടച്ച് 29ന് വൈകുന്നേരം അഞ്ചിനകം ഓണ്‍ലൈനിൽ രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് വെബ്സൈറ്റിലെ ഏപ്രിൽ അഞ്ചിലെ എംബിഎ വിജ്ഞാപനം കാണുക. ഫോൺ: 0494 2407016, 2407017.


എംഎ മലയാളം മൂല്യനിർണയ ക്യാന്പ്

എംഎ മലയാളം (സിയുസിഎസ്എസ്) ഒന്നും മൂന്നും സെമസ്റ്റർ ഡിസംബർ 2016 പരീക്ഷകളുടെ മൂല്യനിർണയ ക്യാന്പ് 25 മുതൽ പട്ടാന്പി എസ്എൻജിഎസ് കോളജിൽ നടക്കും. പിജി ക്ലാസുകൾ പഠിപ്പിക്കുന്ന ഒരു വർഷത്തിൽ കൂടുതൽ അധ്യാപന പരിചയമുള്ളവർ പങ്കെടുക്കണമെന്ന് പരീക്ഷാ കണ്‍ട്രോളർ അറിയിച്ചു.

ഒന്നാം വർഷ യുജി ഹാൾടിക്കറ്റ്

28ന് ആരംഭിക്കുന്ന ഒന്നാം വർഷ ബികോം/ബിബിഎ/ബികോം(വൊക്കേഷണൽ)/ബിടിഎച്ച്എം/ബിഎച്ച്എ/ബികോം (ഓണേഴ്സ്) റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് (സിയുസിബിസിഎസ്എസ്) പരീക്ഷാ ഹാൾടിക്കറ്റ് സർവകലാശാലാ വെബ്സൈറ്റിൽ.

ബിഎംഎംസി പരീക്ഷയ്ക്ക് നാളെ വരെ അപേക്ഷിക്കാം

പ്രൈവറ്റ് രജിസ്ട്രേഷൻ മോഡിൽ രജിസ്റ്റർ ചെയ്ത ഒന്നാം സെമസ്റ്റർ ബിഎംഎംസി (സിയുസിബിസിഎസ്എസ്) സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് ഓണ്‍ലൈനിൽ അപേക്ഷിക്കാനുള്ള സൗകര്യം നാളെ വരെ ലഭ്യമാവും.

പരീക്ഷാ അപേക്ഷ

ഒന്ന്, രണ്ട്, നാല്, ആറ് സെമസ്റ്റർ ബിടെക്/ബിആർക് (2004 സ്കീം, 2004 മുതൽ 2007 പ്രവേശനം), എട്ടാം സെമസ്റ്റർ (2004 മുതൽ 2008 വരെ പ്രവേശനം) സപ്ലിമെന്‍ററി പരീക്ഷയ്ക്ക് പിഴകൂടാതെ മേയ് നാല് വരെയും 150 രൂപ പിഴയോടെ മേയ് എട്ട് വരെയും ഓണ്‍ലൈനിൽ അപേക്ഷിക്കാം. 2004 സ്കീം വിദ്യാർഥികൾക്ക് ഇത് അവസാന അവസരമായിരിക്കും.

പരീക്ഷാഫലം

2016 ഡിസംബറിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ എംഎ സോഷ്യോളജി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് മേയ് നാല് വരെ ഓണ്‍ലൈനിൽ അപേക്ഷിക്കാം.

2016 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎഡ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് മേയ് എട്ട് വരെ ഓണ്‍ലൈനിൽ അപേക്ഷിക്കാം. ‌

2016 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ് സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് മേയ് മൂന്ന് വരെ ഓണ്‍ലൈനിൽ അപേക്ഷിക്കാം.

2016 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ഫിനാൻഷ്യൽ ഇക്കണോമിക്സ് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.

എംബിഎ പുനർമൂല്യനിർണയ ഫലം

എംബിഎ (വിദൂരവിദ്യാഭ്യാസം, വിദേശ/കേരളത്തിന് പുറത്തുള്ള കേന്ദ്രങ്ങളിലെ) ഒന്ന്, മൂന്ന് സെമസ്റ്റർ ജൂണ്‍ 2016 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.

എ​ൽ​എ​ൽ​എം സീ​റ്റ് ഒ​ഴി​വ്

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ നി​യ​മ പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ത്തു​ന്ന എ​ൽ​എ​ൽ​എം (സ്വാ​ശ്ര​യം) പ്ര​വേ​ശ​ന​ത്തി​ന് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് 26ന് ​പ്ര​വേ​ശ​ന പ​രീ​ക്ഷ​യും സ്പോ​ട്ട് അ​ഡ്മി​ഷ​നും ന​ട​ത്തും. യോ​ഗ്യ​രാ​യ​വ​ർ ഇ​പെ​യ്മെ​ന്‍റാ​യി 500 രൂ​പ (എ​സ് സി/​എ​സ്ടി170 രൂ​പ) ഫീ​സ് അ​ട​ച്ച് ംംം.രൗീി​ഹ​ശി​ല.​മ​ര.​ശി എ​ന്ന വെ​ബ്സൈ​റ്റി​ലെ എ​ൻ​ട്ര​ൻ​സ് കോ​ഴ്സ​സ് ലി​ങ്കി​ലൂ​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പോ​ർ​ട്ട​ലി​ൽ ഇ​ച​ലാ​ൻ ന​ന്പ​രും പാ​സ്വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് 25ന​കം അ​പേ​ക്ഷി​ക്ക​ണം. പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​കു​ന്ന​വ​ർ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ കൊ​ണ്ടു​വ​ര​ണം. പ്ര​വേ​ശ​ന പ​രീ​ക്ഷ വി​ജ​യി​ക്കു​ന്ന​വ​രു​ടെ റാ​ങ്ക് ലി​സ്റ്റ് ത​യ്യാ​റാ​ക്കി സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും.
More News