രണ്ടും നാലും സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ് (ഓണേഴ്സ്) പരീക്ഷകൾ
കണ്ണൂർ സർവകലാശാലയുടെ രണ്ടും നാലും സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ് (ഓണേഴ്സ്) ഡിഗ്രി (റഗുലർ, സപ്ലിമെന്ററി മേയ് 2017) പരീക്ഷകൾ യഥാക്രമം മേയ് 17, അഞ്ച് തീയതികളിൽ ആരംഭിക്കും. നാലാം സെമസ്റ്ററിന്റെ ഓണ്‍ലൈൻ അപേക്ഷകൾ പിഴകൂടാതെ ഈമാസം 26 വരെയും 150 രൂപ പിഴയോടെ 27 വരെയും സ്വീകരിക്കും. രണ്ടാം സെമസ്റ്ററിന്റെ ഓണ്‍ലൈൻ അപേക്ഷകൾ പിഴ കൂടാതെ 24 മുതൽ 27 വരെയും 150 രൂപ പിഴയോടെ 28 വരെയും സ്വീകരിക്കും. അപേക്ഷയുടെ പ്രിന്റൗട്ടിനോടൊപ്പം എപിസി, ചലാൻ എന്നിവ യഥാക്രമം 29, മേയ് നാല് തീയതികൾക്കകം സർവകലാശാലയിൽ ലഭിക്കണം. ഫീസ് ഇപ്രകാരമാണ്: തിയറി റഗുലർ 50 രൂപ പേപ്പറൊന്നിന്(സപ്ലിമെന്ററി 80), മാർക്ക് ലിസ്റ്റ് 60 രൂപ, സി.വി. ക്യാന്പ് 150 രൂപ, ആപ്ലിക്കേഷൻ ഫീസ് 40 രൂപ.
രണ്ടാംവർഷ ഡിഗ്രി (വിദൂര വിദ്യാഭ്യാസം) ഹാൾടിക്കറ്റ്
26ന് ആരംഭിക്കുന്ന രണ്ടാംവർഷ ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ, ബിഎ അഫ്സൽഉൽഉലമ ഡിഗ്രി (വിദൂരവിദ്യാഭ്യാസം 2011 അഡ്മിഷൻ മുതൽ റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ഏപ്രിൽ 2017) പരീക്ഷകളുടെഹാൾടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷാർഥികൾ ഹാൾടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തു ഗസറ്റഡ് ഓഫീസറെക്കൊണ്ട് സാക്ഷ്യപ്പെടുത്തി ഹാൾടിക്കറ്റിൽ കാണിച്ച കേന്ദ്രത്തിൽ പരീക്ഷയ്ക്ക് ഹാജരാകണം.