മാറ്റിവച്ച പരീക്ഷകളുടെ പുനക്രമീകരിച്ച തീയതികൾ
ഏപ്രിൽ ആറിന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എംബിഎ (2014 സ്കീം ഫുൾ ടൈം/പാർട്ട് ടൈം/യുഐഎം) ഡിഗ്രി പരീക്ഷ 25ന് രാവിലെ 9.30 മുതൽ 12.30 വരെയും, ഏഴാം സെമസ്റ്റർ ബിടെക് (2008 സ്കീം) ഡിഗ്രി പരീക്ഷ 28ന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ അഞ്ചുവരെയും നടക്കും. പരീക്ഷകേന്ദ്രങ്ങളിൽ മാറ്റമില്ല.
എംഎഎച്ച്ആർഎം, എംഎസ്ഡബ്ലിയു പ്രവേശന പരീക്ഷ
ശ്രീകാര്യം ലയോള കോളജ് ഫോർ സോഷ്യൽ സയൻസസിൽ നടത്തുന്ന എംഎഎച്ച്ആർഎം, എംഎസ്ഡബ്ലിയു കോഴ്സുകളുടെ 201718 അധ്യയന വർഷത്തേക്കുള്ള പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാഫോം മേയ് രണ്ടു മുതൽ ജൂണ്‍ അഞ്ചുവരെ കോളജ് ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ അഞ്ച്. പ്രവേശന പരീക്ഷ ജൂണ്‍ 19ന് നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം വെബ്സൈറ്റിൽ
2016 ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ മലയാളം, ഹിന്ദി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, എംഎംസിജെ, എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി, ബോട്ടണി, പോളിമെർ കെമിസ്ട്രി, എംഎഎച്ച്ആർഎം പരീക്ഷാഫലം വെബ്സൈറ്റിൽ.
എംഫിൽ സ്കോളർഷിപ്പ് താത്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു
201617 വർഷത്തിലെ യൂണിവഴ്സിറ്റി എംഫിൽ സ്കോളർഷിപ്പിന് വേണ്ടിയുള്ള വിദ്യാർഥികളുടെ താത്കാലിക ലിസ്റ്റ് സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏതെങ്കിലും വിധത്തിലുള്ള പരാതികളുള്ളവർ മേയ് രണ്ടിനകം പ്രിൻസിപ്പൽ മുഖാന്തരം സർവകലാശാലയിൽ അറിയിക്കണം. മേയ് രണ്ടിന് ശേഷം ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
ബിഎസ്സി സ്റ്റാറ്റിസ്റ്റിക്സ് പ്രാക്ടിക്കൽ പരീക്ഷ
ആറാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി സ്റ്റാറ്റിസ്റ്റിക്സ് ടൈംടേബിൾ പ്രകാരം മേയ് രണ്ട്, നാല് തീയതികളിൽ നടത്തുന്ന സ്റ്റാറ്റിസ്റ്റിക്സ് പ്രാക്ടിക്കൽ പരീക്ഷ 2013 അഡ്മിഷൻ വിദ്യാർഥികൾക്കു മാത്രമുള്ളതാണ്.
പരീക്ഷ തീയതി മാറ്റം
24ന് നടത്താനിരുന്ന ആറാം സെമസ്റ്റർ ബിഎ, ബിഎസ്സി, ബികോം സിബിസിഎസ് ആൻഡ് കരിയർ റിലേറ്റഡ് ബികോം പരീക്ഷകൾ മേയ് മൂന്നിന് നടക്കും. മറ്റുപരീക്ഷകൾക്ക് മാറ്റമില്ല.
ബിസിഎ പ്രൊജക്ട് ആൻഡ് വൈവ പ്രായോഗിക പരീക്ഷകൾ
ഏപ്രിലിൽ ആരംഭിച്ച ആറാം സെമസ്റ്റർ ബിസിഎ (കരിയർ റിലേറ്റഡ്) ഡിഗ്രി കോഴ്സിന്റെ (2014 അഡ്മിഷൻ റെഗുലർ ആൻഡ് 2013 അഡ്മിഷൻ സപ്ലിമെന്ററി) പ്രായോഗിക പരീക്ഷകൾ മേയ് 16, 17, 18 തീയതികളിലും പ്രൊജക്ട് ആൻഡ് വൈവ പരീക്ഷകൾ മേയ് 19, 22, 23 തീയതികളിലും നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ബിഎസ്സി സൂക്ഷ്മപരിശോധന
2016 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്സി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് ഓണ്‍ലൈനായും ഓഫ്ലൈനായും അപേക്ഷിച്ചവർ ഹാൾടിക്കറ്റും തിരിച്ചറിയൽ രേഖയുമായി മേയ് രണ്ടു മുതൽ മേയ് 12 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഉച്ചകഴിഞ്ഞ് മൂന്നുമുതൽ അഞ്ചുവരെയുള്ള സമയങ്ങളിൽ ഇ.ജെ കക സെക്ഷനിൽ ഹാജരാകണം.
സപ്ലിമെന്ററി പരീക്ഷ കേന്ദ്രം
ട്രാവൻകൂർ എൻജിയറിംഗ് കോളജിൽ നിന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സപ്ലിമെന്ററി പരീക്ഷകൾക്ക് വടക്കേവിള യൂനുസ് കോളജ് ഓഫ് എൻജിനിയറിംഗ് പരീക്ഷാകേന്ദ്രമായിരിക്കും. ഹാൾ ടിക്കറ്റുകൾ മതിയായ രേഖകൾ സമർപ്പിച്ച് വടക്കേവിള യൂനുസ് കോളജ് ഓഫ് എൻജിനിയറിംഗിൽ നിന്ന് കൈപ്പറ്റണം.
ബിവോക് പ്രെജക്റ്റ് വൈവ
19ന് ആരംഭിച്ച ആറാം സെമസ്റ്റർ ബിവോക് ഡിഗ്രി പ്രോഗ്രാം ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (2014 അഡ്മിഷൻ) പരീക്ഷയുടെ പ്രോജക്റ്റ് വൈവ മേയ് എട്ട്, ഒൻപത് തീയതികളിൽ നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
കരിയർ റിലേറ്റഡ് സിബിസിഎസ്എസ് പരീക്ഷകൾ
2010 (മേഴ്സി ചാൻസ്), 2011, 2012 (സപ്ലിമെന്ററി) ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ, ബിപിഎ (കരിയർ റിലേറ്റഡ് സിബിസിഎസ്എസ്) മൂന്നാം സെമസ്റ്റർ പരീക്ഷ മേയ് 16നും അഞ്ചാം സെമസ്റ്റർ പരീക്ഷ മേയ് ഒൻപതിനും ആറാം സെമസ്റ്റർ പരീക്ഷ മേയ് 30നും ആരംഭിക്കും.