201718 അധ്യയന വർഷത്തെ ബിരുദ പ്രവേശനം ഏകജാലക സംവിധാനം വഴി നടത്തുന്നതുമായി ബന്ധപ്പെട്ട് കോളജുകളുടെയും കോഴ്സുകളുടെയും വിവരങ്ങൾ ആവശ്യപ്പെട്ട് എല്ലാ ആർട്സ് ആൻഡ് സയൻസ് കോളജുകളിലേക്കും മെയിൽ അയച്ചിട്ടുണ്ട്. ഇതിന് മറുപടി നൽകാത്തവർ എത്രയും പെട്ടെന്നു മറുപടി മെയിൽ ചെയ്യേണ്ടതാണ്. മെയിൽ ലഭിക്കാത്തവർ താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നന്പറിൽ ബന്ധപ്പെടണം. ഫോണ്‍ : 0497 2715226.
ഇന്റേണൽ മാർക്ക് ഓണ്‍ലൈനായി സമർപ്പിക്കണം കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള നാലാം സെമസ്റ്റർ ബിരുദ വിദ്യാർഥികളുടെ (സിബിസിഎസ്എസ് 2015 അഡ്മിഷൻ) ഇന്റേണൽ അസസ്മെന്റ് മാർക്കുകൾ ഓണ്‍ലൈനായി 27 മുതൽ മേയ് 12 വരെ സമർപ്പിക്കാം. സാക്ഷ്യപ്പെടുത്തിയ പ്രിന്റൗട്ട് മേയ് 25നകം സർവകലാശാലയിൽ എത്തിക്കണം. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ ബന്ധപ്പെട്ട കോളജുകളിലെ പ്രിൻസിപ്പൽമാരും വകുപ്പുതലവൻമാരും ഈ കാര്യം പ്രത്യേകം ഉറപ്പുവരുത്തണം. സംശയനിവാരണത്തിനായി
[email protected] എന്ന ഇമെയിൽ വിലാസത്തിലോ 04972715405 എന്ന നന്പറിലോ ബന്ധപ്പെടണം.
രണ്ടാം സെമസ്റ്റർ ഡിഗ്രി ടൈംടേബിൾ വെബ്സൈറ്റിൽ മേയ് 9ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിഎ/ബിഎ അഫ്സൽഉൽ ഉലമ/ ബിഎസ്സി/ ബികോം/ ബിടിടിഎം/ ബിബിഎ/ ബിബിഎടിടിഎം/ ബിബിഎആർടിഎം/ ബിസിഎ/ ബിബിഎം/ ബിഎസ് ഡബ്ല്യു ഡിഗ്രി (സിബിസിഎസ്എസ്റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് മേയ് 2017) ഡിഗ്രി പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഗ്രേഡ്കാർഡ്/മാർക്ക് കാർഡുകൾ ഓണ്‍ലൈനായി സമർപ്പിക്കണം സിബിസിഎസ്എസ് പ്രകാരമുള്ള ബിരുദ വിദ്യാർഥികളുടെ (2014 അഡ്മിഷൻ) ഒന്നുമുതൽ അഞ്ചു സെമസ്റ്റർ വരെയുള്ള ഗ്രേഡ്കാർഡ്/മാർക്ക് കാർഡുകളും 2015 അഡ്മിഷൻ വിദ്യാർഥികളുടെ ഒന്നുമുതൽ മൂന്ന് സെമസ്റ്റർ വരെയുള്ള ഗ്രേഡ്കാർഡുകളും സർവകലാശാലയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. കോളജ് പ്രിൻസിപ്പൽമാർ/വകുപ്പുതലവന്മാർ അവരുടെ പാസ്വേഡ്/ഐഡിയും ഉപയോഗിച്ചു വിദ്യാർഥികളുടെ മാർക്ക് കാർഡുകൾ ഡൗണ്‍ലോഡ് ചെയ്തെടുക്കുകയും കോപ്പി കോളജിൽ സൂക്ഷിച്ചതിനുശേഷം വിദ്യാർഥികൾക്കു നൽകുകയും ചെയ്യേണ്ടതാണ്. മേയ് 10 വരെ ഇതു വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കു താഴെ കാണുന്ന ഫോണ്‍ നന്പറിൽ ബന്ധപ്പെടണം. 04972715405 (കന്പ്യൂട്ടർ സെൽ), 04972715462 (ബിഎ/ബിഎസ്ഡബ്ല്യു), 04972715464 (ബിഎസ്സി/ബിസിഎ), 04972715466 (ബികോം/ബിബിഎ), 04972715431 (അസിസ്റ്റന്റ് രജിസ്ട്രാർ).
മൂന്നാം സെമസ്റ്റർ എംസിഎ പ്രായോഗിക പരീക്ഷ മൂന്നാം സെമസ്റ്റർ എംസിഎ (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ജനുവരി 2017) ഡിഗ്രിയുടെ പ്രായോഗിക പരീക്ഷ മേയ് 9, 10 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ നടത്തും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടണം.
നാലാം സെമസ്റ്റർ പിജി ടൈംടേബിൾ വെബ്സൈറ്റിൽ മേയ് 10ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എംഎ/എംഎസ്സി/ എംകോം/ എംടിടിഎം/ എംഎസ്സി കംപ്യൂട്ടർസയൻസ്/ എംഎസ്സി ഇലക്ട്രോണിക്സ്/ എംഎസ് സി മൈക്രോബയോളജി/ ബയോടെക്നോളജി (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് മാർച്ച് 2017) ഡിഗ്രി പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.