University News
പരീക്ഷാ അപേക്ഷ
വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റർ ബിഎ, ബിഎസ് സി, ബികോം, ബിബിഎ, ബിഎംഎംസി, ബി എ അഫ്സൽ ഉൽ ഉലമ (സിയുസിബിസിഎസ്എസ്) റഗുലർ സപ്ലിമെന്‍ററി ഇംപ്രൂവ്മെന്‍റ് പരീക്ഷയ്ക്ക് പിഴ കൂടാതെ മേയ് ആറ് വരെയും 150 രൂപ പിഴയോടെ മേയ് 10 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രിന്‍റൗട്ട് ജോയിന്‍റ് കണ്‍ട്രോളർ ഓഫ് എക്സാമിനേഷൻസ്8, സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട്, 673635 എന്ന വിലാസത്തിൽ മേയ് 10നകം ലഭിക്കണം.

ആറാം സെമസ്റ്റർ ബിആർക് സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് 2009 മുതൽ 2011 പ്രവേശനം 04 സ്കീം, 2012 മുതൽ പ്രവേശനം (2012 സ്കീം) പരീക്ഷയ്ക്ക് പിഴ കൂടാതെ 27 വരെയും 150 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം.

ഒന്ന്, രണ്ട്, നാല്, ആറ് സെമസ്റ്റർ ജൂണ്‍ 2015, മൂന്ന്, അഞ്ച് സെമസ്റ്റർ ഡിസംബർ 2015, ഏഴ്, എട്ട് സെമസ്റ്റർ ഡിസംബർ 2014 ബിടെക്/പാർട് ടൈം ബിടെക്, ബിആർക് 2000 സ്കീം, ബിടെക്/ബിആർക് 2000 മുതൽ 2004 പ്രവേശനം, പാർട് ടൈം ബിടെക് 2000 മുതൽ 2007 പ്രവേശനം സപ്ലിമെന്‍ററി പരീക്ഷയ്ക്ക് പിഴ കൂടാതെ മേയ് നാല് വരെയും 150 രൂപ പിഴയോടെ മേയ് എട്ട് വരെയും ഓണ്‍ലൈനിൽ അപേക്ഷിക്കാം.

പ്രൈവറ്റ് രജിസ്ട്രേഷൻ എംഎ, എംഎസ് സി, എംകോം, പ്രീവിയസ്, ഒന്ന്, രണ്ട് സെമസ്റ്റർ ഫസ്റ്റ് അപ്പിയറൻസ്, സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് പരീക്ഷയ്ക്ക് ഓണ്‍ലൈനായി പിഴ കൂടാതെ മേയ് എട്ട് വരെയും150 രൂപ പിഴയോടെ മേയ് 12 വരെയും ആയിരം രൂപ സൂപ്പർ ഫൈനോടെ മേയ് 22 വരെയും അപേക്ഷിക്കാം. പ്രിന്‍റൗട്ട് മേയ് 22 നകം പരീക്ഷാഭവനിൽ ലഭിക്കണം.

ഒന്നാം സെമസ്റ്റർ ബിഎ ഹിസ്റ്ററി സിയുസിബിസിഎസ്എസ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തിയതി 26 വരെ നീട്ടി. ഒന്നാം സെമസ്റ്റർ നവംബർ 2015 പരീക്ഷാഫലം അഞ്ചിന് പ്രസിദ്ധീകരിച്ചിരുന്നു.

സുവോളജി എംഫിൽ

സുവോളജി എംഫിൽ പ്രവേശന പ്രൊവിഷനൽ റാങ്ക് ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഇന്‍റർവ്യൂ 28 ന് രാവിലെ 10.30 ന് പഠന വകുപ്പിൽ നടക്കും.

പരീക്ഷാഫലം

2016 ജൂണിൽ നടത്തിയ രണ്ട ാം സെമസ്റ്റർ എം എസ് സി ജനറൽ ബയോടെക്നോളജി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണ്ണയത്തിന് മേയ് അഞ്ച് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

2016 ജൂണിൽ നടത്തിയ രണ്ട ാം സെമസ്റ്റർ എംഎസ് സി അപ്ലൈഡ് സൈക്കോളജി (സിസിഎസ്എസ്).പരീക്ഷാഫലം വെബ്സൈറ്റിൽ

2016 ഡിസംബറിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ എംഎ പൊളിറ്റിക്കൽ സയൻസ്, ഒന്ന്, മൂന്ന് സെമസ്റ്റർ, എംഎ ഹിന്ദി ഒന്ന്, മൂന്ന് സെമസ്റ്റർ, എംഎ ഫംഗ്ഷണൽ ഹിന്ദി ആൻഡ് ട്രാൻസ്‌ലേഷൻ (എല്ലാം സിസിഎസ്എസ്) പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ.

പുനർമൂല്യനിർണയഫലം

2015ൽ ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംബിഎ റഗുലർ/ ഈവനിംഗ് പുനർമൂല്യനിർണയഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാൻ ആഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടണം.

എക്സാമിനേഴ്സ് മീറ്റിംഗ്

കാലിക്കട്ട് സർവകലാശാല ആറാം സെമസ്റ്റർ ബിഎസ് സി ഇലക്ട്രോണിക്സ് (സിയുസിബിസിഎസ് എസ്/ സിസിഎസ്എസ്) പ്രാക്റ്റിക്കൽ പരീക്ഷയുമായി ബന്ധപ്പെട്ട് എക്സാമിനേഴ്സ് മീറ്റിംഗിന് പാലക്കാട് ജില്ലയിലെ അധ്യാപകർ 26ന് 10.30ന് ചിറ്റൂർ ഗവ. കോളജിൽ ഹാജരാവണം.
More News