രണ്ടാം വർഷ ബിഎസ്സി നഴ്സിംഗ് പരീക്ഷാഫലം
തൃശൂർ: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല 2016 ഒക്ടോബറിൽ നടത്തിയ രണ്ടാം വർഷ ബിഎസ്സി നഴ്സിംഗ് ഡിഗ്രി റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.റീടോട്ടലിംഗ്, ഉത്തരക്കടലാസിന്റെയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവക്ക് നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓണ്‍ലൈനായി മേയ് രണ്ടിനകം അപേക്ഷിക്കണം.