University News
ബി​രു​ദ സ്പോ​ട്ട് പെ​യ്മെ​ന്‍റ് ക്യാ​ന്പ്
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ര​ണ്ടാം സെ​മ​സ്റ്റ​ർ (സി​യു​സി​ബി​സി​എ​സ്എ​സ്, ഏ​പ്രി​ൽ 2016), നാ​ലാം സെ​മ​സ്റ്റ​ർ (സി​സി​എ​സ്എ​സ്, ഏ​പ്രി​ൽ 2016) ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ള്ള സ്പോ​ട്ട് പെ​യ്മെ​ന്‍റ് ക്യാ​ന്പ് ‌ 27ന് ​സ​ർ​വ​ക​ലാ​ശാ​ലാ അ​ക്കാ​ദ​മി​ക് സ്റ്റാ​ഫ് കോ​ള​ജി​ൽ ന​ട​ക്കും. എ​ല്ലാ ചീ​ഫ് എ​ക്സാ​മി​ന​ർ​മാ​രും മാ​ർ​ക്ക് ഷീ​റ്റു​ക​ളും ബി​ല്ലു​ക​ളും സ​ഹി​തം 12.30ന​കം ഹാ​ജ​രാ​ക​ണം.

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം, ബി​ബി​എ (എ​സ്ഡി​ഇ) ഹാ​ൾ​ടി​ക്ക​റ്റ്

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല 28ന് ​ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം, ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ വൈ​വാ​വോ​സി

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ബി​കോം, ബി​ബി​എ, ബി​ടി​എ​ച്ച്എം, ബി​എ​ച്ച്എ (സി​യു​സി​ബി​സി​എ​സ്എ​സ്) ആ​റാം സെ​മ​സ്റ്റ​ർ വൈ​വാ വോ​സി, പ്രോ​ജ​ക്‌​ട് ഇ​വാ​ല്വേ​ഷ​ൻ മേ​യ് മൂ​ന്ന് മു​ത​ൽ എ​ട്ട് വ​രെ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് (സി​സി​എ​സ്എ​സ്) ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​ന്യ​സം​സ്ഥാ​ന, വി​ദേ​ശ കേ​ന്ദ്ര​ങ്ങ​ളി​ലെ പ​രീ​ക്ഷാ അ​പേ​ക്ഷാ തി​യ​തി നീ​ട്ടി

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം വ​ഴി യു​എ​ഇ, കു​വൈ​റ്റ്, ഹൈ​ദ​രാ​ബാ​ദ്, ബം​ഗ​ളൂ​രു, മും​ബൈ, ചെ​ന്നൈ എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ 2017ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി മേ​യ് ര​ണ്ട് വ​രെ നീ​ട്ടി.

ക്വ​സ്റ്റ്യ​ൻ ബാ​ങ്ക് വെ​ബ്സൈ​റ്റി​ൽ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം യു​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) ഒ​ന്നാം സെ​മ​സ്റ്റ​ർ (2016 പ്ര​വേ​ശ​നം) ഹി​ന്ദി കോ​മ​ണ്‍ കോ​ഴ്സു​ക​ൾ​ക്കു​ള്ള ക്വ​സ്റ്റ്യ​ൻ ബാ​ങ്ക് വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല 2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി ജൂ​ണ്‍ 2016 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

സി​ൻ​ഡി​ക്ക​റ്റ് യോ​ഗം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സി​ന്‍​ഡി​ക്ക​റ്റ് യോ​ഗം മേ​യ് ആ​റി​ന് ചേ​രും.

ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ അ​ഭി​മു​ഖം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സെ​ന്‍റ​ർ ഫോ​ർ ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​നി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ (ക​രാ​ർ) ത​സ്തി​ക​യി​ലേ​ക്കു​ള്ള അ​ഭി​മു​ഖം മേ​യ് മൂ​ന്നി​ന് രാ​വി​ലെ 9.30ന് ​സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ൺ: 0494 2407106.
More News