ബിടെക് പരീക്ഷകൾ മേഴ്സി ചാൻസ്
സർവകലാശാലയുടെ 2006നും അതിനുമുന്പും അഡ്മിഷൻ നേടിയ ബിടെക് സപ്ലിമെന്ററി വിദ്യാർഥികൾക്ക് മേഴ്സി ചാൻസ് പരീക്ഷകൾക്കായി അപേക്ഷകൾ പിഴ കൂടാതെ മേയ് എട്ടുവരെയും 150 രൂപ പിഴയോടെ 12 വരെയും നിർദിഷ്ട ഫോമിൽ സമർപ്പിക്കാം. പരീക്ഷാതീയതി പിന്നീട് പ്രഖ്യാപിക്കും. റീരജിസ്ട്രേഷൻ മെമ്മോയുടെ കോപ്പി അപേക്ഷയോടൊപ്പം നൽകണം. റീരജിസ്ട്രേഷൻ ചെയ്യാത്ത വിദ്യാർഥികൾ 6,000 രൂപ അടച്ച് മെമ്മോ കൈപ്പറ്റണം. റഗുലർ ഫീസിനോടൊപ്പം ഓരോ പേപ്പറിനും 2,500 രൂപയും പരീക്ഷാഫീസായി തിയറി 100 (ഓരോ പേപ്പറിനും), പ്രാക്ടിക്കൽ 120, മാർക്ക് ലിസ്റ്റ് 60, സി.വി. ക്യാന്പ് ഫീസ് 150, ആപ്ലിക്കേഷൻ ഫീസ് 40 രൂപ എന്നിവയും അടയ്ക്കണം.
നാലാം സെമസ്റ്റർ ബിസിഎ/ബിബിഎം പരീക്ഷകൾ മാറ്റിവച്ചു
നാളെ നടത്താനിരുന്ന നാലാം സെമസ്റ്റർ ബിസിഎ/ബിബിഎം (സപ്ലിമെന്ററി 2013നും അതിനു മുന്‍പുമുള്ള അഡ്മിഷൻ) ഡിഗ്രികളുടെ പേപ്പർ 4B11BCA ലിനക്സ് അഡ്മിനിസ്ട്രേഷൻ, 4B08BBM ഹ്യൂമണ്‍ റിസോഴ്സ് മാനേജ്മെന്റ് പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അന്നേ ദിവസം നടക്കേണ്ട മറ്റു പരീക്ഷകൾക്ക് മാറ്റമില്ല.
ബിഎ ഹിന്ദി പ്രോജക്ട് ഇവാല്വേഷൻ
ആറാം സെമസ്റ്റർ ബിഎ ഹിന്ദി (മേയ് 2017) ഡിഗ്രിയുടെ പ്രോജക്ട് ഇവാല്വേഷനും വൈവ വോസിയും 28ന് രാവിലെ 10 മുതൽ അതത് കേന്ദ്രങ്ങളിൽ നടത്തും.
ബിഎഡ് ഹാൾടിക്കറ്റ്
27, 28 തീയതികളിൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിഎഡ് (റഗുലർ/സപ്ലിമെന്ററി 2015 അഡ്മിഷൻ), നാലാം സെമസ്റ്റർ ബിഎഡ് (റഗുലർ ഏപ്രിൽ 2017) പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ബിഎസ് സി മൈക്രോബയോളജി പ്രായോഗിക പരീക്ഷകൾ
ആറാം സെമസ്റ്റർ ബിഎസ്സി മൈക്രോബയോളജി കോർ (റഗുലർ/സപ്ലിമെന്ററി മേയ് 2017) ഡിഗ്രിയുടെ പ്രായോഗിക പരീക്ഷകൾ 27 മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
പിജിഡിഎൻടി ഹാൾടിക്കറ്റ്
28 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പിജിഡിഎൻടി, നവംബർ 2015, പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ പരീക്ഷാകേന്ദ്രത്തിൽനിന്നും ലഭിക്കും.