ബിഎസ്സി മേഴ്സി ചാൻസ് പരീക്ഷ
ജൂണിൽ നടത്തുന്ന ബിഎസ്സി (ആനുവൽ സ്കീം) മേഴ്സി ചാൻസ്, പരീക്ഷയുടെ പാർട്ട് മൂന്ന് മെയിനിനും സബ്സിഡിയറി വിഷയങ്ങൾക്കും (മാത്തമാറ്റിക്സ് മെയിൻ ഒഴികെ) പരീക്ഷയ്ക്ക് മേയ് 15 (50 രൂപ പിഴയോടെ മേയ് 18, 125 രൂപ സൂപ്പർ ഫൈനോട് കൂടി മേയ് 20) വരെ ഫീസടച്ച് അപേക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ ഓരോ പരീക്ഷാകേന്ദ്രം മാത്രമേ ഉണ്ടാവുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
എംബിഎ പ്രവേശനം
പാളയം കാന്പസിൽ നടത്തുന്ന 201719 എംബിഎ (ഈവനിംഗ് റെഗുലർ) പ്രവേശനത്തിന് ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ജൂണ്‍ 30. വിശദവിവരങ്ങൾ വെബ്സൈറ്റിൽ .
പ്രൊജക്ട് മൂല്യനിർണയവും വാചാപരീക്ഷയും
ഈ മാസം നടത്തിയ ആറാം സെമസ്റ്റർ ബിപിഎ (കരിയർ റിലേറ്റഡ് സിബിസിഎസ്എസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷയും പ്രൊജക്ട് മൂല്യനിർണയവും വാചാപരീക്ഷയും മേയ് 15 മുതൽ ശ്രീ സ്വാതിതിരുനാൾ സംഗീത കോളജിൽ വച്ച് നടത്തുന്നതാണ്. ടൈംടേബിൾ വെബ്സൈറ്റിൽ.
ബിപിഎ വോക്കൽ പ്രാക്ടിക്കൽ
ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിപിഎ വോക്കൽ പരീക്ഷയുടേയും മേയിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ ബിപിഎ വോക്കൽ പരീക്ഷയുടേയും (2013 അഡ്മിഷന് മുന്‍പ്) പ്രാക്ടിക്കൽ പരീക്ഷകൾ മേയ് 22 മുതൽ ശ്രീ സ്വാതിതിരുനാൾ സംഗീത കോളജിൽ വച്ച് നടത്തും.
ബിപിടി ടൈംടേബിൾ
കേരള സർവകലാശാല മേയ് മൂന്നിന് തുടങ്ങുന്ന നാലാം സെമസ്റ്റർ ബിപിടി മേയ് 10ന് തുടങ്ങുന്ന ആറാം സെമസ്റ്റർ ബിപിടി മേയ് 17ന് തുടങ്ങുന്ന എട്ടാം സെമസ്റ്റർ ബിപിടി പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
സർട്ടിഫിക്കറ്റ് ഇൻ യോഗ ആൻഡ് മെഡിറ്റേഷൻ ഫലം
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തിയ സർട്ടിഫിക്കറ്റ് ഇൻ യോഗ ആൻഡ് മെഡിറ്റേഷൻ (മോർണിംഗ് ആൻഡ് ഈവനിംഗ് ബാച്ച്) കോഴ്സിന്റെ മാർച്ചിൽ നടത്തിയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. രജി. നന്പർ 11038(എം.കെ.രേണു.) ഒന്നാം റാങ്ക് നേടി.
ബിഎഡ് സ്പെഷൽ എഡ്യുക്കേഷൻ ടൈംടേബിൾ
മേയ് 10ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എഡ്യുക്കേഷൻ (2015 സ്കീം റെഗുലർ) പരീക്ഷയുടെയും, മേയ് 11ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എഡ്യുക്കേഷൻ (2015 സ്കീം റെഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷയുടെയും ടൈംടേബിൾ വെബ്സൈറ്റിൽ.