സപ്ലിമെന്ററി പരീക്ഷാ ഫലം
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല 2017 മാർച്ചിൽ നടത്തിയ രണ്ടാംവർഷ എംഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
റീടോട്ടലിംഗ്, ഉത്തരക്കടലാസിന്റെയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി മേയ് 12നകം അപേക്ഷിക്കേണ്ടതാണ്.
പരീക്ഷാ തീയതി
മേയ് 30 മുതൽ ആരംഭിക്കുന്ന മെഡിക്കൽ പിജി ഡിഗ്രി (എംഡി/ എംഎസ്) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ പരീക്ഷാ തീയതി
മേയ് 15 മുതൽ ആരംഭിക്കുന്ന ഒന്നാംവർഷ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് സപ്ലിമെന്ററി പ്രാക്ടിക്കൽ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
റീടോട്ടലിംഗ് ഫലം
2017 ഫെബ്രുവരിയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ മൂന്നാം വർഷ ബിഎസ്സി ഒപ്റ്റോമെട്രി ഡിഗ്രി സപ്ലിമെന്ററി (2013, 2011, പ്രവേശനം) പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.