എംസിഎ പ്രവേശനം: അപേക്ഷ ക്ഷണിച്ചു
കാലിക്കട്ട് സർവകലാശാലാ കാന്പസിലും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലും നടത്തുന്ന സ്വാശ്രയ എംസിഎ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനപ്രകാരമുള്ള യോഗ്യതയുള്ളവർക്കും ബിരുദ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 500 രൂപ സർവകലാശാലാ ഫണ്ടിലേക്ക് ഇപെയ്മെന്റായി അടച്ച് v www.cuonline.ac.in എന്ന വെബ്സൈറ്റിലെ എൻട്രൻസ് കോഴ്സസ് ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓണ്‍ലൈൻ രജിസ്ട്രേഷൻ പോർട്ടലിലൂടെ ചലാൻ നന്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് 22 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാൻ സഹിതം (എസ് സി, എസ് ടി വിഭാഗക്കാർ കമ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ് വെക്കണം) ദ ചീഫ് കോർഡിനേറ്റർ, സെന്റർ ഫോർ കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സെന്റർ, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, 673 635 എന്ന വിലാസത്തിൽ 24ന് അഞ്ചിനകം ലഭിക്കണം. വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 0494 2407016, 2407017.
ഒന്നാം സെമസ്റ്റർ എസ്ഡിഇ യുജി ഹാൾടിക്കറ്റ്
കാലിക്കട്ട് സർവകലാശാല പത്തിന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം, പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിഎ, ബിഎ അഫ്സൽഉൽഉലമ, ബിഎസ് സി, ബിഎംഎംസി (സിയുസിബിസിഎസ്എസ്) പരീക്ഷകളുടെ ഹാൾടിക്കറ്റും ടൈംടേബിളും വെബ്സൈറ്റിൽ.
.
പരീക്ഷാ അപേക്ഷ
കാലിക്കട്ട് സർവകലാശാലാ കോളജ് വിദ്യാർഥികളുടെ ഈയടുത്ത് ഫലം പ്രസിദ്ധീകരിച്ച നാലാം സെമസ്റ്റർ ബികോം, ബിബിഎ, ബികോം വൊക്കേഷണൽ, ബിഎച്ച്എ, ബിടിഎച്ച്എം (സിയുസിബിസിഎസ്എസ്) ബികോം ഓണേഴ്സ് (സിസിഎസ്എസ്) സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള ലിങ്ക് എട്ട് വരെ ലഭ്യമാവും.
പരീക്ഷാ അപേക്ഷ: തിയതി നീട്ടി
താഴെ കൊടുത്ത പരീക്ഷകൾക്ക് ഓണ്‍ലൈനിൽ അപേക്ഷിക്കാനുള്ള തിയതി നീട്ടി.
ബിടെക്, ബിആർക്ക് ഒന്ന്, രണ്ട്, നാല്, ആറ് സെമസ്റ്റർ (2004 സ്കീം, 2004 മുതൽ 2007 വരെ പ്രവേശനം), എട്ടാം സെമസ്റ്റർ (2004 മുതൽ 2008 വരെ പ്രവേശനം) സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ എട്ട് വരെയും 150 രൂപ പിഴയോടെ പത്ത് വരെയും, എല്ലാ ബിടെക്, പാർട്ട്ടൈം ബിടെക്, ബിആർക് സെമസ്റ്ററുകളും 2000 സ്കീം (ബിടെക്, ബി.ആർക്2000 മുതൽ 2003 വരെ പ്രവേശനം, പാർട്ട്ടൈം ബിടെക്2000 മുതൽ 2007 വരെ പ്രവേശനം) സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ മെയ് എട്ട് വരെയും 150 രൂപ പിഴയോടെ മെയ് പത്ത് വരെയും, എംബിഎ രണ്ട്, നാല് സെമസ്റ്റർ (ഫുൾടൈം, പാർട്ട്ടൈം), ആറാം സെമസ്റ്റർ (പാർട്ട്ടൈം) സിയുസിഎസ്എസ്, എംബിഎ രണ്ടാം സെമസ്റ്റർ (ഐഎഫ്, എച്ച്സിഎം), എംഎച്ച്എ രണ്ട്, നാല് സെമസ്റ്റർ പരീക്ഷകൾക്ക് 150 രൂപ പിഴയോടെ എട്ട് വരെയും അപേക്ഷിക്കാം.
യുജി നാലാം സെമസ്റ്റർ: പുനഃപ്രവേശനം, സ്ട്രീം ചെയ്ഞ്ച് നേടിയവരുടെ ശ്രദ്ധക്ക്
വിദൂരവിദ്യാഭ്യാസം, പ്രൈവറ്റ് രജിസ്ട്രേഷൻ വഴി യുജി. നാലാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനം, സ്ട്രീം മാറ്റം നേടിയ വിദ്യാർഥികളുടെ പുതിയ എൻറോൾമെന്റ് നന്പറും രജിസ്റ്റർ നന്പറും വെബ്സൈറ്റിലെ പ്രൈവറ്റ് രജിസ്ട്രേഷൻനോട്ടിഫിക്കേഷൻ ലിങ്കിൽ ലഭ്യമാണ്. പുതിയ രജിസ്റ്റർ നന്പർ ഉപയോഗിച്ച് നാലാം സെമസ്റ്റർ പരീക്ഷകൾക്ക് ആറിനകം ഓണ്‍ലൈനായി അപേക്ഷിക്കണം.