രണ്ടാം സെമസ്റ്റർ എൽഎൽബി (ബിഎ, ബികോം, ബിബിഎ) പരീക്ഷകൾ ജൂണ്‍ ഏഴിന് ആരംഭിക്കും
രണ്ടാം സെമസ്റ്റർ ബിഎ ക്രിമിനോളജി എൽഎൽബി, ബികോം എൽഎൽബി, ബിബിഎ എൽഎൽബി (2015 അഡ്മിഷൻ റെഗുലർ, 2015നു മുന്‍പുള്ള അഡ്മിഷൻ) ഡിഗ്രി പരീക്ഷകൾ ജൂണ്‍ ഏഴിന് ആരംഭിക്കും. അപേക്ഷകൾ 15 വരെയും 50 രൂപ പിഴയോടെ 16 വരെയും 500 രൂപ സൂപ്പർ ഫൈനോടെ 18 വരെയും സ്വീകരിക്കും. റെഗുലർ വിദ്യാർഥികൾ 100 രൂപയും വീണ്ടുമെഴുതുന്നവർ ഒരു പേപ്പറിനു 20 രൂപ വീതം (പരമാവധി 100) സിവി ക്യാന്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമെ അടയ്ക്കണം.
ഒന്നാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (റെഗുലർ, സപ്ലിമെന്ററി), അഞ്ചാം സെമസ്റ്റർ പഞ്ചവത്സര എൽഎൽബി (സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകൾ ജൂണ്‍ ഒന്നിന് ആരംഭിക്കും. അപേക്ഷകൾ 16 വരെയും 50 രൂപ പിഴയോടെ 17 വരെയും 500 രൂപ സൂപ്പർ ഫൈനോടെ 19 വരെയും സ്വീകരിക്കും. റെഗുലർ വിദ്യാർഥികൾ 100 രൂപയും വീണ്ടുമെഴുതുന്നവർ ഒരു പേപ്പറിനു 20 രൂപ വീതം (പരമാവധി 100) സിവി ക്യാന്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടയ്ക്കണം.
പ്രാക്ടിക്കൽ, പ്രൊജക്ട് ഇവാല്യൂവേഷൻ, വൈവാവോസി
2017 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്സിമൈക്രോബയോളജി (സിബിസിഎസ്എസ് റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററികോർ ആൻഡ് കോംപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ ജൂണ്‍ ആറിന് വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എംഎസ്സി മോളിക്യുലർ ബയോളജി ആൻഡ് ജെനറ്റിക് എൻജിനിയറിംഗ് (2014 2016 ബാച്ച്) ഡിഗ്രി പരീക്ഷകളുടെ പ്രൊജക്ട് ഇവാല്യൂവേഷൻ ആൻഡ് വൈവാവോസി ഇന്നു കൊച്ചി എസ്സിഎംഎസ് സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെന്റിൽ ആരംഭിക്കും.
പരീക്ഷാഫലം
2016 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി (നോണ്‍ സിഎസ്എസ്) സപ്ലിമെന്ററി ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ 16 വരെ സ്വീകരിക്കും.
2016 ഒക്ടോബറിൽ നടത്തിയ ഫൈനൽ സെമസ്റ്റർ എംഎസ്സി സ്പേസ് സയൻസ് ആൻഡ് ടെക്നോളജി ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ 18 വരെ സ്വീകരിക്കും.
അക്കാദമിക് കൗണ്‍സിൽ യോഗം: വേദിക്കു മാറ്റം
നാളെ സെനറ്റ് ഹാളിൽ നടത്താനിരുന്ന അക്കാദമിക് കൗണ്‍സിൽ യോഗം സർവകലാശാല സ്കൂൾ ഓഫ് കെമിക്കൽ സയൻസ് ഓഡിറ്റോറിയത്തിൽ നടത്തും.
എംടെക് പോളിമർ സയൻസ് ആൻഡ് ടെക്നോളജി 23 വരെ അപേക്ഷിക്കാം
സർവകലാശാല പഠനവിഭാഗമായ സ്കൂൾ ഓഫ് കെമിക്കൽ സയൻസസിൽ എംടെക് പോളിമർ സയൻസ് ആൻഡ് ടെക്നോളജി പ്രോഗ്രാമിലേക്ക് 23 വരെ അപേക്ഷിക്കാം. അപേക്ഷകർക്ക് പോളിമർ സയൻസ് ആൻഡ് ടെക്നോളജി, ഫൈബർ സയൻസ് ആൻഡ് ടെക്നോളജി, റബർ ടെക്നോളജി, പ്ലാസ്റ്റിക് ടെക്നോളജി, കെമിക്കൽ എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ്, മെറ്റീരിയൽ സയൻസ്, കെമിക്കൽ ടെക്നോളജി എന്നിവയിലേതിലെങ്കിലും 65 ശതമാനം മാർക്കോടെ ബിടെക്, ബിഇ ബിരുദമോ കെമിസ്ട്രി, പോളിമർ സയൻസ് അപ്ലൈഡ് കെമിസ്ട്രി എന്നിവയിലേതിലെങ്കിലും 60 ശതമാനം മാർക്കോടെ എംഎസ്സി ബിരുദമോ ഉണ്ടായിരിക്കണം. ഫൈനൽ പരീക്ഷാഫലം കാത്തുനിൽക്കുവന്നവർക്കും അപേക്ഷിക്കാം. ഗേറ്റ് സ്കൊറിന്റെ അടിസ്ഥാനത്തിലായിരിക്കും റാങ്ക് ലിസ്റ്റ് തയറാക്കുന്നത്. ഗേറ്റ് സ്കോർ ഇല്ലാത്ത അപേക്ഷകർക്കായി സർവകലാശാല പ്രവേശനപരീക്ഷ നടത്തും. ഓഫ്ലൈനായാണ് അപേക്ഷയും ഫീസും സമർപ്പിക്കേണ്ടത്. വെബ്സൈറ്റിൽ വിശദമായ വിജ്ഞാപനവും അപേക്ഷയുടെയും ചലാൻ ഫോമിന്റെ മാതൃകകളും ലഭ്യമാണ്. അപേക്ഷാഫോമിന്റെയും ചലാൻ ഫോമിന്റെയും മാതൃക വെബ്സൈറ്റിൽ നിന്ന് പ്രിന്റ് ചെയ്തു പൂരിപ്പിച്ചു ഫീസടച്ച് അനുബന്ധരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളോടൊപ്പം സമയപരിധിക്കുള്ളിൽ അസിസ്റ്റന്റ് രജിസ്ട്രാർ (ക്യാപ്), മഹാത്മാഗാന്ധി സർവകലാശാലാ, പ്രിയദർശിനി ഹിൽസ് (പി.ഒ), കോട്ടയം എന്ന വിലാസത്തിൽ് അയക്കുക. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 800 രൂപയും പട്ടികജാതി, വർഗ വിദ്യാർഥികൾക്ക് 400 രൂപയുമായിരിക്കും.