നാലാം സെമസ്റ്റർ എംഎ, എംസിജെ, എംഎംഎച്ച്, എംഎസ്ഡബ്ല്യു, എംടിഎ പരിക്ഷകൾ 17 ന് ആരംഭിക്കും
നാലാം സെമസ്റ്റർ എംഎ, എംസിജെ, എംഎംഎച്ച്, എംഎസ്ഡബ്ല്യു, എംടിഎ (സിഎസ്എസ് 2015 അഡ്മിഷൻ റെഗുലർ, 2012,2013 ആൻഡ് 2014 അഡ്മിഷൻ സപ്ലിമെന്ററി) 2017 മേയ്, ജൂണ്‍ ഡിഗ്രി പരിക്ഷകൾ 17 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എംഎസ്സി(സിഎസ്എസ് 2015 അഡ്മിഷൻ റെഗുലർ, 2012,2013 ആൻഡ് 2014 അഡ്മിഷൻ സപ്ലിമെന്ററി) 2017 മേയ്, ജൂണ്‍ ഡിഗ്രി പരിക്ഷകൾ 17ന് ആരംഭിക്കും. ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ. നാലാം സെമസ്റ്റർ എംകോം (സിഎസ്എസ് 2015 അഡ്മിഷൻ റെഗുലർ, 2012,2013 ആൻഡ് 2014 അഡ്മിഷൻ സപ്ലിമെന്ററി) 2017 മേയ്, ജൂണ്‍ ഡിഗ്രി പരിക്ഷകൾ 17 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ.
അപേക്ഷാത്തീയതി
നാലാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, എംസിജെ, എംഎംഎച്ച്, എംഎസ്ഡബ്ല്യൂ, എംടിഎ (സിഎസ്എസ് 2015 അഡ്മിഷൻ റെഗുലർ) വിദ്യാർഥികൾക്ക് ഇന്നു വരെയും 50 രൂപ പിഴയോടെ ഒന്‍പതു വരെയും 500 രൂപ സൂപ്പർ ഫൈനോടെ 11 വരെയും ഓണ്‍ലൈനായി അപേക്ഷയും ഫീസും സമർപ്പിക്കാം.
വൈവാവോസി
ആറാം സെമസ്റ്റർ ബിഎസ്സി സൈബർ ഫോറൻസിക് (സിബിസിഎസ്എസ് റെഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) ഡിഗ്രി പരീക്ഷയുടെ പ്രോജക്്ട് ആൻഡ് വൈവാവോസി അതാത് കോളജുകളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ.
അപേക്ഷാതീയതി നീട്ടി
2016 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎ (ക്രിമിനോളജി പഞ്ചവത്സര) പരീക്ഷയുടെ പൂനർമൂല്യനിർണയത്തിനും പുനഃപരിശോധനയ്ക്കും അപേക്ഷിക്കാനുള്ള തീയതി 16 വരെ ദീർഘിപ്പിച്ചു.
പരീക്ഷാഫലം
2016 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി ബയോ കെമിസ്ട്രി (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ 18 വരെ സ്വീകരിക്കും. 2016 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി. കെമിസ്ട്രി, അനലിറ്റിക്കൽ കെമിസ്ട്രി, പോളിമർ കെമിസ്ട്രി ആൻഡ് അപ്ലൈഡ് കെമിസ്ട്രി, (ഓയിൽസ്, ഫാറ്റ്സ് ആൻഡ് ആരോമാറ്റിക്സ് ആൻഡ്് ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി) ഡിഗ്രി സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ് 19 വരെ സ്വീകരിക്കും.
പ്രവേശനപരീക്ഷയും അഭിമുഖവും
സ്കൂൾ ഓഫ് പ്യൂവർ ആൻഡ് അപ്ലൈഡ് ഫിസിക്സിൽ 10ന് എംഫിൽ പ്രവേശന പരീക്ഷയും അഭിമുഖവും നടത്തും. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന എസ്എസ്എൽസി ഉൾപ്പെടെ എല്ലാ സർട്ടിഫിക്കറ്റുകളും പിജി മാർക്ക് ലിസ്റ്റുകളുടെ അസലും നിർബന്ധമായും ഹാജരാക്കേണ്ടതാണ്. ഹാൾടിക്കറ്റ് ലഭിക്കാത്തവർ അംഗീകൃത തിരിച്ചറിയൽ രേഖകളുമായി ഹാജരാകണം.
റാങ്ക് ലിസ്റ്റ്
സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ എംഫിൽ 20162017 ബാച്ച് പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 20162017 ലെ, എംഫിൽ എഡ്യൂക്കേഷൻ കോഴ്സിന്, പൊതുവിഭാഗത്തിലും ഈഴവ സംവരണ വിഭാഗത്തിലും ഓരോ സീറ്റ് ഒഴിവുണ്ട്. യോഗ്യതയുള്ളവർ 10 നുരാവിലെ 11ന് ബന്ധപ്പെട്ട രേഖകളുമായി ഡിപ്പാർട്ട്മെന്റിൽ ഹാജജരാകണം. ഫോണ്‍ : 0481 2731042.
അപേക്ഷ 10 വരെ
വിവിധ പഠനവകുപ്പുകളിലെ പിജി പ്രവേശനപ്പരിക്ഷയ്ക്ക് 10 വരെ അപേക്ഷിക്കാം. വെബ്സൈറ്റിൽ ഓണ്‍ലൈനായാണ് അപേക്ഷയും ഫീസും സമർപ്പിക്കേണ്ടത്. ഭാഗീകമായ അപേക്ഷ സമർപ്പിച്ച എല്ലാ അപേക്ഷകരും 10നു മുന്‍പായി ഓപ്ഷനുകൾ നൽകി ഫീസ് അടക്കണം. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ഇന്റർനെറ്റ് ബാങ്കിംഗ് വഴിയും അക്ഷയകേന്ദ്രങ്ങൾ വഴിയും ഫീസടയ്ക്കാം.