University News
മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ലയുടെ താ​വ​ക്ക​ര കാ​ന്പ​സി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന ബി​രു​ദ കോ​ഴ്സു​ക​ളു​ടെ എ​ല്ലാ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പു​ക​ളും മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ലേ​ക്കു മാ​റ്റിയതായി അധികൃതർ അറിയിച്ചു.


ഒ​ന്നാം വ​ർ​ഷ ഡി​ഗ്രി ഹാ​ൾ​ടി​ക്ക​റ്റ്

11 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം​വ​ർ​ഷ ഡി​ഗ്രി (വി​ദൂ​ര വി​ദ്യാ​ഭ്യാ​സ​വി​ഭാ​ഗം) വി​ദ്യാ​ർ​ഥി​ക​ളു​ടെ 2011 പ്ര​വേ​ശ​നം മു​ത​ൽ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) പ​രീ​ക്ഷ​യ്ക്കു​ള്ള ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ നാ​ളെ രാ​വി​ലെ 11 മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. പ​രീ​ക്ഷാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ണ്‍ ലോ​ഡ് ചെ​യ്തു ഗ​സ​റ്റ​ഡ് ഓ​ഫീ​സ​റെ​ക്കൊ​ണ്ടു സാ​ക്ഷ്യ​പ്പെ​ടു​ത്തി ഹാ​ൾ​ടി​ക്ക​റ്റി​ൽ കാ​ണി​ച്ചി​രി​ക്കു​ന്ന കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷ​യ്ക്കു ഹാ​ജ​രാ​കണം