University News
സ്വ​യംഭ​ര​ണ കോ​ള​ജ് പ്ര​വേ​ശ​നം : സ​ര്‍വ​ക​ലാ​ശാ​ലാ ഷെ​ഡ്യൂ​ള്‍ പാ​ലി​ക്ക​ണം
201718 അ​ധ്യ​യ​ന വ​ര്‍ഷം മു​ത​ല്‍ സ്വ​യം ഭ​ര​ണ കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ര്‍ഥി പ്ര​വേ​ശ​നം ഉ​ള്‍പ്പെ​ടെ​യു​ള്ള എ​ല്ലാ അ​ക്കാ​ദ​മി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ അ​ക്കാ​ദ​മി​ക് ക​ല​ണ്ട​ര്‍ പ്ര​കാ​രം മാ​ത്രം ന​ട​ത്തേ​ണ്ട​താ​ണ്. പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളി​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി നി​ര്‍ദേ​ശ​പ്ര​കാ​ര​മു​ള്ള സ​മ​യ​ക്ര​മം എ​ല്ലാ സ്വ​യം ഭ​ര​ണ കോ​ള​ജു​ക​ളും ക​ര്‍ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട​താ​ണ്.

പ​രീ​ക്ഷാ​തീ​യ​തി

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി സൈ​ബ​ര്‍ ഫോ​റ​ന്‍സി​ക്, ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ കോ​ര്‍പ​റേ​റ്റ് ഇ​ക്ക​ണോ​മി​ക്‌​സ്, ഇ​ക്ക​ണോ​മി​ക്‌​സ് (ഓ​ണേ​ഴ്‌​സ്) (സി​ബി​സി​എ​സ്എ​സ് റെ​ഗു​ല​ര്‍, റീ​അ​പ്പി​യ​റ​ന്‍സ്, സ​പ്ലി​മെ​ന്‍റ​റി 2013 മു​ത​ലു​ള്ള അ​ഡ്മി​ഷ​ന്‍) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ കോ​ര്‍ പേ​പ്പ​റു​ക​ള്‍ 26 മു​ത​ല്‍ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ള്‍ യൂ​ണി​വേ​ഴ്‌​സി​റ്റി വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ഫി​ല്‍ ബി​സി​ന​സ് സ്റ്റ​ഡീ​സ് (2016 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ള്‍ 26ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ള്‍ പി​ഴ​യി​ല്ലാ​തെ 17 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും 500 രൂ​പ സൂ​പ്പ​ര്‍ ഫൈ​നോ​ടെ 19 വ​രെ​യും സ്വീ​ക​രി​ക്കും.

പ​രീ​ക്ഷാ ടൈം​ടേ​ബി​ള്‍ പു​തു​ക്കി

17ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ബ​യോ​ടെ​ക്‌​നോ​ള​ജി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ള്‍ പു​തു​ക്കി. പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ സ​ര്‍വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

2016 ഓ​ഗ​സ്റ്റി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി എ​ന്‍വ​യോ​ണ്‍മെ​ന്‍റ് സ​യ​ന്‍സ് ആ​ന്‍ഡ് മാ​നേ​ജ്‌​മെ​നന്‍റ്് റെ​ഗു​ല​ര്‍ ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ള്‍ 20 വ​രെ സ്വീ​ക​രി​ക്കും.
2017 ജ​നു​വ​രി​യി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി. എ​ന്‍വ​യോ​ണ്‍മെന്‍റ്് സ​യ​ന്‍സ് ആ​ൻഡ്് മാ​നേ​ജ്‌​മെ​ന്‍റ്് റെ​ഗു​ല​ര്‍, സ​പ്ലി​മെ​നന്‍റ​റി ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​ീകരിച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ള്‍ 23 വ​രെ സ്വീ​ക​രി​ക്കും.

ശി​ല്പ​ശാ​ല

​നാ​ഷ​ണ​ല്‍ സ​ര്‍വീ​സ് സ്‌​കീം വി​ഭാ​ഗ​വും ഇന്‍റ​ര്‍യൂ​ണി​വേ​ഴ്‌​സി​റ്റി സെ​ന്റ​ര്‍ ഫോ​ര്‍ ഓ​ര്‍ഗാ​നി​ക് ഫാ​മിം​ഗ് (IUCOFSA)പ​ഠ​ന കേ​ന്ദ്ര​വും ചേ​ര്‍ന്ന് ന​ട​ത്തു​ന്ന എ​ന്‍എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍മാ​ര്‍ക്കാ​യു​ള്ള ഏ​ക​ദി​ന ശി​ല്പ​ശാ​ല 15നു ​രാ​വി​ലെ 10.30 ന് ​യൂ​ണി​വേ​ഴ്‌​സി​റ്റി സ്‌​ക്കൂ​ള്‍ ഓ​ഫ് പ്യൂ​വ​ര്‍ ആ​ന്‍ഡ് അ​പ്ലൈ​ഡ് ഫി​സി​ക്‌​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തും.

എ​ഴു​ത്തു​പ​രീ​ക്ഷ 15 ന്

​ഹെ​ല്‍ത്ത് സെന്‍ററി​ല്‍ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ലാ​ബ് ടെ​ക്‌​നീ​ഷൻ‍ നി​യ​മ​ന​ത്തി​നു​ള്ള എ​ഴു​ത്തു​പ​രീ​ക്ഷ 15നു ​ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ല്‍ മൂ​ന്നു വ​രെ യൂ​ണി​വേ​ഴ്‌​സി​റ്റി കാ​മ്പ​സി​ലെ സ്‌​കൂ​ള്‍ ഓ​ഫ് മാ​നേ​ജ്‌​മെ​ന്റ് ആ​ന്‍ഡ് ബി​സി​ന​സ് സ്റ്റ​ഡീ​സി​ല്‍ ന​ട​ത്തും. ഉ​ദ്യോ​ഗാ​ര്‍ഥി​ക​ള്‍ 1.30 ന് ​പ​രീ​ക്ഷാ​ഹാ​ളി​ല്‍ മെ​മ്മോ​യും ഫോ​ട്ടോ​പ​തി​ച്ച അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡു​മാ​യി ഹാ​ജ​രാ​കേണ്ടതാ​ണ്. മെ​മ്മോ ല​ഭി​ക്കാ​ത്ത അ​പേ​ക്ഷ​ക​ര്‍ക്ക് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡു​മാ​യി പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​കാം. സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം മാ​ത്ര​മേ ഉ​ദ്യോ​ഗാ​ര്‍ഥി​ക​ളു​ടെ അ​ര്‍ഹ​ത തീ​രു​മാ​നി​ക്കു​ക​യു​ള്ളൂ. അ​തി​നാ​ല്‍ എ​ഴു​ത്തു​പ​രീ​ക്ഷ​യ്ക്കു​ള്ള പ്ര​വേ​ശ​നം സോ​പാ​ധി​ക​മാ​യി​രി​ക്കും. ഫോ​ണ്‍ : 0481 2733302

പി​ജി പ്ര​വേ​ശ​നം : അ​പേ​ക്ഷിക്കേണ്ട അ​വ​സാ​ന തീ​യ​തി 15

കോ​മ​ണ്‍ അ​ഡ്മി​ഷ​ന്‍ ടെ​സ്റ്റി​നു​ള്ള (CATMGU) അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന​തീ​യ​തി 15 ആ​ണ്. സ​ര്‍വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ വി​വി​ധ എം​എ, എം​എ​സ്‌​സി, എ​ല്‍എ​ല്‍എം, എം​ടി​ടി​എം, എം​എ​ഡ് പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കാ​ണ് പ്ര​വേ​ശ​ന​പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. ഇ​പ്പോ​ള്‍ അ​വ​സാ​ന സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​യെ​ഴു​തി ഫ​ലം കാ​ത്തു​നി​ല്‍ക്കു​ന്ന​വ​ര്‍ക്കും അ​പേ​ക്ഷി​ക്കാം. ഓ​ണ്‍ലൈ​നാ​യാ​ണ് അ​പേ​ക്ഷ​യും ഫീ​സും സ​മ​ര്‍പ്പി​ക്കേ​ണ്ട​ത്. പ്ര​വേ​ശ​ന​പ​രീ​ക്ഷ​യി​ലെ റാ​ങ്കിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ്ര​വേ​ശ​നം. പ്ര​വേ​ശ​ന​പ​രീ​ക്ഷ​യ്ക്ക് തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, കൊ​ച്ചി, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളു​ണ്ടാ​യി​രി​ക്കും. യോ​ഗ്യ​താ​പ​രീ​ക്ഷ​യെ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ന്ന വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റിൽ. ഫോ​ണ്‍ : 0481 6555562.