University News
കാ​ർ​ഷി​ക-​ഗാ​ർ​ഹി​ക ജ​ല​വി​ത​ര​ണം കം​പ്യൂ​ട്ട​ർ നി​യ​ന്ത്രി​ത​മാ​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും പ​രി​ശീ​ല​ന​വും
തേ​ഞ്ഞി​പ്പ​ലം: കാ​ർ​ഷി​ക​ഗാ​ർ​ഹി​ക ജ​ല​വി​ത​ര​ണം കം​പ്യൂ​ട്ട​ർ നി​യ​ന്ത്രി​ത​മാ​ക്കി ജ​ലം പാ​ഴാ​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ക​ർ​ഷ​ക​രി​ൽ എ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ 22ന് ​രാ​വി​ലെ 11ന് ​സ​ർ​വ​ക​ലാ​ശാ​ലാ ആ​ര്യ​ഭ​ട്ട ഹാ​ളി​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും പ​രി​ശീ​ല​ന​വും സം​ഘ​ടി​പ്പി​ക്കും.

നി​ശ്ചി​ത സ​മ​യ​ത്ത് മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന പ്രോ​ഗ്​സ്റ്റാ​ർ​ട്ട്, മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന റി​മോ​സ്റ്റാ​ർ​ട്ട്, മ​റ്റ് വി​വി​ധ ത​രം ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​നം ഉ​ണ്ടാ​യി​രി​ക്കും. സ​ർ​വ​ക​ലാ​ശാ​ലാ ഫി​സി​ക്സ് പ​ഠ​ന​വ​കു​പ്പി​ലെ വി​ജ്ഞാ​ന വ്യാ​പ​ന വി​ഭാ​ഗ​മാ​ണ് ഈ ​ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന ക​ർ​ഷ​ക​രി​ൽ നി​ന്നും ന​റു​ക്കി​ട്ടെ​ടു​ക്കു​ന്ന 20 പേ​ർ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കും.

താ​ത്പ​ര്യ​മു​ള്ള​വ​ർ 19ന​കം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍: 9447924725 (ഡോ.​മു​ഹ​മ്മ​ദ് ഷാ​ഹി​ൻ ത​യ്യി​ൽ), 9747917623 (ഡോ.​അ​ബ്ദു​ൾ ക​രീം തോ​ട്ടോ​ളി).

മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്ക​ണം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നാ​യി എ​ല്ലാ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും അ​ധ്യാ​പ​ക​ർ 18 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ബി​എ, ബി​എ​സ് ഡ​ബ്ല്യൂ, ബി​വി​സി, ബി​ടി​ടി​എം, ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ ആ​റാം സെ​മ​സ്റ്റ​ർ (സി​യു​സി​ബി​സി​എ​സ്എ​സ്) മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്ക​ണം. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ അ​വ​ര​വ​രു​ടെ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ലെ മു​ഴു​വ​ൻ അ​ധ്യാ​പ​ക​രും ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.

ക്യാ​ന്പു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​ത്ത അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.
More News