ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ ഒന്നാം വർഷ ബിരുദ പ്രവേശനം 2017-18: ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ ഒന്നാം വർഷ ബിരുദ പ്രവേശനം
201718: ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും (ഗവണ്മെന്റ്, എയ്ഡഡ്/സ്വാശ്രയ), യുഐടി, ഐഎച്ച്ആർഡി എന്നിവിടങ്ങളിലും ഒന്നാം വർഷ ബിരുദ പ്രോഗാമുകളിലേക്ക് (201718) പ്രവേശനത്തിന് ഓണ്‍ലൈൻ () രജിസ്ട്രേഷൻ ആരംഭിച്ചു.
അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ കോളേജുകളിലും 201718 വർഷം ബിരുദ പ്രവേശനം ഏകജാലക സംവിധാനത്തിലൂടെ നടത്തും. എല്ലാ കോളജുകളിലേയും മെരിറ്റ് സീറ്റുകളിലേക്കും , എസ്സി/ എസ്ടി/ എസ്ഇബിസി സംവരണ സീറ്റുകളിലേക്കും ഏകജാലക സംവിധാനം വഴി തന്നെ ആയിരിക്കും അലോട്ട്മെന്റ്. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിക്കണം. മാനേജ്മെന്റ് , കമ്യൂണിറ്റി, വികലാംഗർ, തമിഴ് ഭാഷ ന്യൂനപക്ഷ വിഭാഗങ്ങൾ, ലക്ഷദ്വീപ് നിവാസികൾ ,സ്പോർട്സ് ക്വോട്ട എന്നിവയിൽ പ്രവേശനം ആഗ്രഹിക്കുന്നവർ എല്ലാവരും ഏകജാലക സംവിധാനത്തിലൂടെ അപേക്ഷ സമർപ്പിക്കണം.
ശ്രദ്ധാപൂർവ്വം, കൃത്യതയോടെ രജിസ്ട്രേഷൻ പൂർത്തിയാക്കണം. പരാതി രഹിതമായ ഒരു ഓണ്‍ലൈൻ രജിസ്ട്രേഷൻ ആണ് ലക്ഷ്യമിടുന്നത്. രജിസ്ട്രേഷൻ സമയത്ത് നൽകുന്ന മൊബൈൽ ഫോണ്‍ നന്പറുകൾ പ്രവേശന നടപടികൾ അവസാനിക്കുന്നതുവരെ ഒരു കാരണവശാലും മാറ്റരുത്.
ഓണ്‍ലൈൻ അപേക്ഷയിലെ തെറ്റുകൾ തിരുത്തുവാൻ
ഓണ്‍ലൈൻ രജിസ്ട്രേഷൻ ചെയ്യുന്പോഴുണ്ടാകുന്ന തെറ്റുകൾ രജിസ്ട്രേഷൻ കാലയളവിൽ വിദ്യാർഥികൾക്ക് അവരവരുടെ ആപ്ലിക്കേഷൻ നന്പറും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്തു പരിഹരിക്കാം.
പേരും ജനനത്തീയതിയും തിരുത്തുന്നതിന് ലോഗിൻ പേജിൽ ഉള്ള ഫോറം’ എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.
രജിസ്ട്രേഷൻ കാലയളവ് കഴിഞ്ഞാൽ എല്ലാ തെറ്റുകളും ഫോറം’ ലിങ്ക് വഴി മാത്രമേ പരിഹരിക്കാൻ സാധിക്കുകയുള്ളു. ഫോറം’ ലിങ്കിൽ പരാതികൾ രജിസ്റ്റർ ചെയ്യുന്പോൾ പരാതി പരിഹരിക്കുന്നതിനാധാരമായ ഡോക്യുമെന്റ്സ് (രേഖകൾ) അപ്ലോഡ് ചെയ്യണം. ഇപ്രകാരം ചെയ്യുന്പോൾ ലഭിക്കുന്ന ടോക്കണ്‍ നന്പർ വിദ്യാർഥികൾ സൂക്ഷിക്കണം. പിന്നീട് പരാതികൾ സംബന്ധിച്ച് സർവകലാശാലയുമായുള്ള ഇടപാടുകളിൽ നിർബന്ധമായും ഇതി ഉപയോഗിക്കേണ്ട തുമാണ്.
രജിസ്ട്രേഷൻ പൂർത്തീകരിച്ച് കഴിഞ്ഞ് ആയതിന്റെ ഒരു പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കണം.
പ്രത്യേക ശ്രദ്ധക്ക്: ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന പ്രത്യേക ചെലാൻ ഉപയോഗിച്ച് എസ്ബിഐ വഴി മാത്രം അടയ്ക്കണം. ഡി.ഡി, ചെക്ക് എന്നിവ സ്വീകരിക്കുന്നതല്ല.
04712304631, 2386296, 8281883052, 8281883053 എന്നീ ഹെൽപ്പ്ലൈൻ നന്പരുകളിൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെ ബന്ധപ്പെടാം.
നാഷണൽ സർവീസ് സ്കീം അവാർഡുകൾ പ്രഖ്യാപിച്ചു
201617 വർഷത്തെ മികച്ച എൻഎസ്എസ് യൂണിറ്റായി നെടുമങ്ങാട് ഗവ. കോളജിനേയും മികച്ച പ്രോഗ്രാം ഓഫീസറായി ഇതേ കോളജിലെ ഡോ. ആർ.എൻ. അൻസറിനേയും തെരഞ്ഞെടുത്തു. രണ്ടാമത്തെ മികച്ച കോളജായി ചേർത്തല സെന്റ് മൈക്കിൾസ് കോളജും തെരഞ്ഞെടുക്കപ്പെട്ടു. ചേർത്തല എസ്എൻ കോളജ്, വർക്കല എസ്എൻ കോളജ്, ചെന്പഴന്തി എസ്എൻ കോളജ് എന്നിവ മൂന്നാം സ്ഥാനം പങ്കിട്ടു. മാവേലിക്കര ബിഷപ്പ്മൂർ കോളജും ആലപ്പുഴ എസ്.ഡി കോളജും നാലാം സ്ഥാനക്കാരായി. ചേർത്തല സെന്റ് മൈക്കിൾസ് കോളജിലെ ശ്രുതിലക്ഷ്മിയും നിതിൻ തോമസും മികച്ച സ്റ്റുഡന്റ്സ് വോളണ്ടിയർമാരായി തെരഞ്ഞെടുക്കപ്പെട്ടു.
എംഫിൽ ഫിസിക്കൽ എഡ്യുക്കേഷൻ ഫലം
201516 ബാച്ച് എംഫിൽ ഫിസിക്കൽ എഡ്യുക്കേഷൻ (എൽഎൻസിപിഇ, കാര്യവട്ടം) പരീക്ഷയുടെ ഫലം വെബ്സൈറ്റിൽ ലഭിക്കും.
കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് (ടാലി) അപേക്ഷ ക്ഷണിച്ചു
തുടർ വിദ്യാഭ്യാസ വ്യാപനകേന്ദ്രം ആറ്റിങ്ങൽ ഗവ. കോളജിൽ നടത്തുന്ന തൊഴിലധിഷ്ടിത കോഴ്സായ സർട്ടിഫിക്കറ്റ് ഇൻ കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് (ടാലി) അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ആറ്റിങ്ങൽ ഗവ. കോളജിലെ സിഎസിഇഇ യൂണിറ്റിന്റെ ഓഫീസിൽ ലഭിക്കും. അപേക്ഷാഫോമിന്റെ വില 110 രൂപ. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു/ പ്രിഡിഗ്രി പാസായിരിക്കണം. ക്ലാസുകൾ ശനി ഞായർ ദിവസങ്ങളിൽ മാത്രം. കോഴ്സിന്റെ കാലാവധി മൂന്ന് മാസം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 29.