University News
17, 18, 19 തീ​യ​തി​ക​ളിലെ നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര/ബി​രു​ദ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
17, 18, 19 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ​ക​ൾ (സി​എ​സ്എ​സ്​റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്. പ്ര​സ്തു​ത കോ​ഴ്സു​ക​ളു​ടെ 22 മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

24 മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ ബി​എ, ബി​കോം പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ ഒ​ന്പ​തു മു​ത​ൽ ന​ട​ത്തു​ന്ന​തി​നാ​യി പു​തു​ക്കി നി​ശ്ച​യി​ച്ചു. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ പി​ന്നീ​ട്.

പു​ന​ർ​മു​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ, ബി​സി​എ (സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2016 ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ഫ​ലം ഭാ​ഗി​ക​മാ​യി പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ .

മാ​ർ​ക്ക് വ്യ​ത്യാ​സ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ല​ത്തി​ന്‍റെ മെ​മ്മോ ഡൗ​ണ്‍ലോ​ഡ് ചെ​യ്ത് സെ​ക്ഷ​നി​ൽ എ​ത്തി​ക്ക​ണം.

എം​ഫി​ൽ റാ​ങ്ക് ലി​സ്റ്റ്

സ്കൂ​ൾ ഓ​ഫ് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ​സി​ൽ 201617 വ​ർ​ഷ​ത്തെ എം​ഫി​ൽ (കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്) പ്ര​വേ​ശ​ന​ത്തി​നു​ള്ള റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു.
ഫോൺ: 0481 2731037.

കെ​മാ​റ്റ് കേ​ര​ള: ‌ഒ​ര​വ​സ​രം കൂ​ടി

201718 ൽ ​എം​ബി​എ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന കെ​മാ​റ്റ് കേ​ര​ള പ​രീ​ക്ഷ ഒ​രി​ക്ക​ൽ കൂ​ടി ന​ട​ത്തു​ന്ന​തി​ന് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു.
2017 ജൂ​ണ്‍ 11 ന് ​രാ​വി​ലെ 10 മു​ത​ൽ 12.30 വ​രെ തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​യി​രി​ക്കും പ​രീ​ക്ഷ. വി​ശ​ദ​വി​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 31.
അ​പേ​ക്ഷാ​ഫീ​സ് 1000 രൂ​പ. ഫോൺ: 0471 2335133, 8547255133.

പി​ജി പ്ര​വേ​ശ​ന​പ​രീ​ക്ഷ : അ​ഡ്മി​റ്റ് കാ​ർ​ഡ്

വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ പി​ജി പ്ര​വേ​ശ​ന​ത്തി​നു​ള്ള പ്ര​വേ​ശ​ന​പ​രീ​ക്ഷ​യു​ടെ (കാ​റ്റ് എം​ജി​യു) ര​ജി​സ്ട്രേ​ഷ​ൻ 15 ന് ​അ​വ​സാ​നി​ച്ചു. അ​പേ​ക്ഷ​ക​ർ​ക്ക് 20 മു​ത​ൽ അ​ഡ്മി​റ്റ് കാ​ർ​ഡും നി​ർ​ദേ​ശ​ങ്ങ​ളും ഡൗ​ണ്‍ലോ​ഡ് ചെ​യ്തെ​ടു​ക്കാം.

17, 18 തീ​യ​തി​ക​ളി​ൽ അ​പേ​ക്ഷാ​വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​റ​പ്പു​വ​രു​ത്താ​വു​ന്ന​തു​മാ​ണ്. അ​പേ​ക്ഷ​യി​ലെ തെ​റ്റു​ക​ൾ തി​രു​ത്തു​ന്ന​തി​നു​ള്ള അ​വ​സാ​ന അ​വ​സ​ര​മാ​ണി​ത്. വെ​ബ് സൈ​റ്റി​ൽ അ​പേ​ക്ഷാ​ന​ന്പ​രും പാ​സ്‌​വേ​ഡും ന​ൽ​കി ലോ​ഗി​ൻ ചെ​യ്താ​ണ് അ​പേ​ക്ഷാ​വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കേ​ണ്ട​തും തെ​റ്റു​ക​ൾ തി​രു​ത്തേ​ണ്ട​തും പ്ര​വേ​ശ​ന​പ്പ​രീ​ക്ഷ 27, 28 തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് എ​ന്നീ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും.

വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം തൈ​ക്കാ​ട്ട് ഗ​വ​ണ്‍മെ​ന്‍റ് മോ​ഡ​ൽ എ​ച്ച്എ​സ് എ​ൽ​പി​എ​സ്, കോ​ട്ട​യം സി​എം​എ​സ് കോ​ള​ജ്, എ​റ​ണാ​കു​ളം ക​ള​മ​ശേ​രി സെ​ന്‍റ് പോ​ൾ​സ് കോ​ള​ജ്, കോ​ഴി​ക്കോ​ട് കു​റ്റി​ച്ചി​റ ഗ​വ​ണ്‍മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ആ​ൻ​ഡ് ഹ​യ​ർ​സെ​ക്ക​ന്‍റ​റി സ്കൂ​ൾ എ​ന്നി​വ​യാ​ണ് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ.

റി​സ​ർ​ച്ച് സ്റ്റാ​ഫ് ഒ​ഴി​വ്

അ​ഡ്വാ​ൻ​സ്ഡ് മോ​ളി​ക്യു​ലാ​ർ മെ​റ്റീ​രി​യ​ൽ​സ് റി​സ​ർ​ച്ച് സെ​ന്‍റ​റി​ലെ ഒ​രു ഒ​ഴി​വി​ലേ​ക്ക് (ഈ​ഴ​വ) ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ റി​സ​ർ​ച്ച് സ​റ്റാ​ഫി​നെ ആ​വ​ശ്യ​മു​ണ്ട്.

പ്ര​തി​മാ​സ വേ​ത​നം 25,000 രൂ​പ, യോ​ഗ്യ​ത ഇ​നോ​ർ​ഗാ​നി​ക്, മെ​റ്റി​രി​യ​ൽ കെ​മി​സ്ട്രി​യി​ൽ പോ​സ്റ്റ് ഡോ​ക്ട​റ​ൽ പ്ര​വൃ​ത്തി​പ​രി​ച​യം. പ്രാ​യം 01012017 ൽ 43 ​വ​യ​സ്. താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷ​യും വി​ശ​ദ​മാ​യ ബ​യോ​ഡാ​റ്റ​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ കോ​പ്പി സ​ഹി​തം ഒ​ണ​റ​റി ഡ​യ​റ​ക്ട​ർ, എ​എം​എം​ആ​ർ​സി, കെ​മി​ക്ക​ൽ സ​യ​ൻ​സ് ബി​ൽ​ഡിം​ഗ്, എം​ജി യൂ​ണി​വേ​ഴ്സി​റ്റി, പ്രി​യ​ദ​ർ​ശി​നി ഹി​ൽ​സ് (പി​ഒ), കോ​ട്ട​യം 686560 എ​ന്ന വി​ലാ​സ​ത്തി​ൽ 23 വ​രെ അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍ : 956754 4740.

ബി​രു​ദ ഏ​ക​ജാ​ല​ക പ്ര​വേ​ശ​നം : ഓ​ണ്‍ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 18 മു​ത​ൽ

സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, സ്വാ​ശ്ര​യ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലെ ഏ​ക​ജാ​ല​കം വ​ഴി​യു​ള്ള ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ഓ​ണ്‍ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 18 മു​ത​ൽ ആ​രം​ഭി​ക്കും. 29 വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റും ട്ര​യ​ൽ അ​ലോ​ട്ടു​മെ​ന്‍റും ര​ണ്ടി​നു പ്ര​സി​ദ്ധീ​ക​രി​ക്കും. ഒ​ന്നാം അ​ലോ​ട്ടു​മെ​ന്‍റ് ജൂ​ണ്‍ ഏ​ഴി​നും ര​ണ്ടാം അ​ലോ​ട്ടു​മെ​ന്‍റ് 16നു ​പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​താ​യി​രി​ക്കും.

ഓ​ണ്‍ലൈ​ൻ പേ​മെ​ന്‍റ് ഗേ​റ്റ് വേ ​വ​ഴി ഫീ​സ് ഒ​ടു​ക്കാം. മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​മ​നു​സ​രി​ച്ച് ഇ​ത്ത​വ​ണ തു​ട​ർ അ​ലോ​ട്ടു​മെ​ന്‍റു​ക​ളു​ടെ എ​ണ്ണം ര​ണ്ടാ​യി​രു​ന്ന​ത് നാ​ലാ​യി വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. പ​ട്ടി​ക ജാ​തി, പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി നാ​ലു അ​ലോ​ട്ടു​മെ​ന്‍റു​ക​ൾ ന​ട​ത്തു​ന്ന​താ​യി​രി​ക്കും.

ഒ​ഴി​വു വ​രു​ന്ന മെ​റി​റ്റ് സീ​റ്റു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം അ​ലോ​ട്ടു​മെ​ന്‍റ് വ​ഴി യൂ​ണി​വേ​ഴ്സി​റ്റി നേ​രി​ട്ടു ന​ട​ത്തു​ന്ന​താ​യി​രി​ക്കും. കോ​ള​ജു​ക​ളി​ൽ നേ​രി​ട്ടു പ്ര​വേ​ശ​നം ന​ട​ത്തി​യി​രു​ന്ന വി​വി​ധ യു​ജി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​വും ഇ​ത്ത​വ​ണ ഏ​ക​ജാ​ല​കം വ​ഴി​യാ​യി​രി​ക്കും.

ക്യാ​പ് സം​ബ​ന്ധ​മാ​യ എ​ല്ലാ വി​ശ​ദ​വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ.