ജൂണിയർ റിസർച്ച് ഫെലോ: അപേക്ഷ ക്ഷണിച്ചു
ഫിസിക്സ് പഠനവകുപ്പിലെ ഗവേഷണ പ്രോജക്റ്റിലേക്ക് ജൂണിയർ റിസർച്ച് ഫെലോയെ (താൽക്കാലികം) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: 60% മാർക്കോടെ എംഎസ്സി ഫിസിക്സ്. സിഎസ്ഐആർ/യുജിസിനെറ്റുള്ളവർക്കും അമോർഫസ് മെറ്റീരിയൽസിൽ പരിചയമുള്ളവർക്കും വെയിറ്റേജ് ലഭിക്കും. അപേക്ഷ 26നകം ലഭിക്കണം.
കാന്പസിലും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലും നടത്തുന്ന സ്വാശ്രയ എം.സിഎ കോഴ്സിന് 22 വരെ അപേക്ഷിക്കാം. ബിരുദ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 500 രൂപ സർവകലാശാലാ ഫണ്ടിലേക്ക് ഇപെയ്മെന്റായി അടച്ച് വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. വിവരങ്ങൾ വെബ്സൈറ്റിൽ. ഫോണ്‍: 0494 2407016, 2407017.
പ്രിൻസിപ്പൽമാർക്കായി അദാലത്ത്
ഫീസ് ആനുകൂല്യത്തിന് അർഹരായ പട്ടികജാതി/പട്ടികവർഗ്ഗ/മറ്റു പിന്നോക്ക വിഭാഗ വിദ്യാർഥികളുടെ പരീക്ഷാഫീസ് ബന്ധപ്പെട്ട വകുപ്പിൽ നിന്നും വാങ്ങി സർവകലാശാലാ ഫണ്ടിൽ അടക്കാൻ ബാക്കിയുള്ള കോളജുകൾക്കായി 19ന് രാവിലെ പത്ത് മുതൽ 11.30 വരെ സർവകലാശാലാ സെമിനാർ കോംപ്ലക്സിൽ വെച്ച് അദാലത്ത് നടത്തും.
കോഷൻ ഡെപ്പോസിറ്റ് തിരിച്ചുനൽകും
വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ പ്രവർത്തിച്ചിരുന്ന കൗണ്‍സലിംഗ്/പ്രോഗ്രാം സെന്ററുകൾക്ക് രജിസ്ട്രേഷന്റെ ഭാഗമായി ഈടാക്കിയിരുന്ന കോഷൻ ഡെപ്പോസിറ്റും, 201516 വർഷത്തെ കരാർ പുതുക്കൽ ഫീയും തിരിച്ചുനൽകുന്നു. സർവകലാശാലയ്ക്കെതിരെയുള്ള കേസുകളിൽ കക്ഷിയായതുൾപ്പെടെ സർവകലാശാലയുമായി എന്തെങ്കിലും ബാധ്യതകളുള്ള സെന്ററുകൾക്കൊഴികെ കരുതൽ ധനം തിരിച്ചുനൽകും. വെബ്സൈറ്റിലെ ഫോം പൂരിപ്പിച്ച് മുൻകൂർ രശീതി സഹിതം 25നകം എസ്ഡിഇ ഡയറക്ടർക്ക് സമർപ്പിക്കണം.
പരീക്ഷ
ഒന്ന്, രണ്ട് സെമസ്റ്റർ ബിടെക്/പാർട്ട്ടൈം ബിടെക് റഗുലർ (ഐഇടി വിദ്യാർഥികൾക്ക് മാത്രം)/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (2014, 2009 സ്കീം) പരീക്ഷ ജൂണ്‍ രണ്ടിന് ആരംഭിക്കും.
നാലാം സെമസ്റ്റർ ബിഎസ്സി/ബിസിഎ (സിയുസിബിസി.എസ്എസ്) റഗുലർ (ഏപ്രിൽ 2016) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയ തിയതി പിന്നീട് അറിയിക്കും.
2015 ജൂൺ, 2016 ജൂണ്‍ മാസങ്ങളിൽ നടത്തിയ ഒന്നാം സെമസ്റ്റർ, 2016 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ തിയേറ്റർ ആർട്സ് പരീക്ഷാഫലം വെബ്സൈറ്റിൽ.
2016 സെപ്റ്റംബറിൽ നടത്തിയ ഒന്ന് മുതൽ അഞ്ച് വരെ സെമസ്റ്റർ എംസിഎ (2009 ഉം അതിന് മുന്‍പുള്ള പ്രവേശനം) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 30 വരെ ഓണ്‍ലൈനിൽ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
ഒന്നാം സെമസ്റ്റർ എൽഎൽബി (ത്രിവത്സരം) ഏപ്രിൽ 2016 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാൻ ആഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
ഒന്നാം സെമസ്റ്റർ എംബിഎ ഡിസംബർ 2015 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാൻ ആഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
ആറാം സെമസ്റ്റർ ബിഎസ്സി/ബിസിഎ/ബിഎ മൂല്യനിർണയ ക്യാന്പ്
ആറാം സെമസ്റ്റർ ബിഎസ്സി/ബിസിഎ/ബിഎ (സിയുസിബിസിഎസ്എസ്) റഗുലർ ഏപ്രിൽ 2017 പരീക്ഷകളുടെ മൂല്യനിർണയ ക്യാന്പ് വിവിധ കേന്ദ്രങ്ങളിൽ 18 മുതൽ 24 വരെ നടത്തും. അഫിലിയേറ്റഡ് കോളജുകളിലെ അധ്യാപകർ നിർബന്ധമായും പങ്കെടുക്കണം. കോളജ് പ്രിൻസിപ്പൽമാർ അവരവരുടെ പഠനവകുപ്പുകളിലെ മുഴുവൻ അധ്യാപകരും ക്യാന്പിൽ പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.