മെഡിക്കൽ-ഡെന്റൽ ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ രജിസ്ട്രേഷൻ
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ കീഴിലുള്ള മെഡിക്കൽ ഡെന്റൽ കോളജുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള 201718 വർഷത്തെ പ്രവേശനത്തിനുള്ള അവസാന തിയതി മേയ് 31 ആയി നിശ്ചയിച്ചു. പ്രവേശനം ലഭിക്കുന്ന വിദ്യാർഥികളുടെ അടിസ്ഥാന വിവരങ്ങൾ ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം കോളജുകൾക്കു മേയ് 31ന് അർധരാത്രി 12 മണി വരെ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഏതെങ്കിലും കാരണവശാൽ പ്രസ്തുത സമയത്തിനുള്ളിൽ ഓൺലൈൻ രജിസ്ട്രേഷൻ നടത്താൻ പറ്റാത്തവർക്കു അടിസ്ഥാന വിവരങ്ങൾ ജൂൺ ഒന്നിനു വൈകീട്ട അഞ്ചുമണി വരെ സർവകലാശാല ഓഫീസിൽ നേരിട്ടു സമർപ്പിക്കാം. നിശ്ചിത സമയപരിധിക്കുള്ളിൽ രജിസ്ട്രേഷൻ നടത്താത്ത വിദ്യാർഥികളുടെ പ്രവേശനത്തിനു സർവകലാശാലയുടെ യാതൊരു അംഗീകാരവും ലഭിക്കുന്നതല്ല.
ബിഫാം ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം
കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2017 ഫെബ്രുവരിയിൽ നടത്തിയ രണ്ടാംവർഷ ബിഫാം (2010, 2011, 2012, 2013, 2014 പ്രവേശനം) സപ്ലിമെന്ററി പരീക്ഷാഫലം, ഒന്നാം വർഷ 7 ബിഫാം (2010, 2011, 2012, 2013, 2014, 2015 പ്രവേശനം) സപ്ലിമെന്ററി പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു.
റീടോട്ടലിംഗ്, ഉത്തരക്കടലാസിന്റെയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി മേയ് 31നകം അപേക്ഷിക്കേണ്ടതാണ്.