എംഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം
കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2017 മാർച്ചിൽ നടത്തിയ ഒന്നാംവർഷ എംഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
റീടോട്ടലിംഗ്, ഉത്തരക്കടലാസിന്റെയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓണ്‍ലൈനായി 27നകം അപേക്ഷിക്കേണ്ടതാണ്.
പരീക്ഷാ രജിസ്ട്രേഷൻ തിയതി
2017 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം വർഷ ബിഫാം സപ്ലിമെന്ററി പരീക്ഷയിലും രണ്ടാംവർഷ ബിഫാം സപ്ലിമെന്ററി പരീക്ഷയിലും വിജയിച്ച അർഹരായ വിദ്യാർഥികൾക്ക് മെയ് അവസാനം നടക്കുന്ന ഫൈനൽ ബിഫാം റെഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴ കൂടാതെ 19 വരെ രജിസ്ട്രേഷൻ നടത്താവുന്നതാണ്.
പരീക്ഷാ റീടോട്ടലിംഗ് ഫലം
2017 ജനുവരിയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ ഒന്നാംവർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്ററി പരീക്ഷ, രണ്ടാംവർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്ററി പരീക്ഷ എന്നിവയുടെ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.