ഇന്റഗ്രേറ്റഡ് ഡിപ്ലോമ കോഴ്സ് ഇൻ റഷ്യൻ ആൻഡ് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ റഷ്യൻ
റഷ്യൻ പഠനവകുപ്പ് 201718 അക്കാഡമിക് വർഷത്തിൽ നടത്തുന്ന ഇന്റഗ്രേറ്റഡ് ഡിപ്ലോമ കോഴ്സ് ഇൻ റഷ്യൻ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ റഷ്യൻ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു/പ്രീഡിഗ്രി ജയം. രജിസ്ട്രേഷൻ ഫീസ് 100 രൂപ. അപേക്ഷാഫോം റഷ്യൻ പഠനവകുപ്പിൽ നിന്നും 25 രൂപ അടച്ച പേയിൻ സ്ലിപ്പുമായി വന്ന് കൈപറ്റാം. അപേക്ഷാഫോം 22 പിഴയോടെ 29, 250 രൂപ പിഴയോടെ ജൂണ്‍ ആറു വരെ റഷ്യൻ പഠനവകുപ്പിൽ സ്വീകരിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. ഫോണ്‍: 04712386321, 9497270802.
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ജർമൻ : അപേക്ഷ ക്ഷണിച്ചു
ജർമൻ പഠനവകുപ്പ് 201718 അക്കാഡമിക് വർഷത്തിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ജർമൻ കോഴ്സിലേക്ക് (പാർട്ട്ടൈം) അപേക്ഷ ക്ഷണിച്ചു.യോഗ്യത കേരള സർവകലാശാല അംഗീകരിച്ച ബിരുദം അഥവാ തത്തുല്യ യോഗ്യത. രജിസ്ട്രേഷൻ ഫീസ് 100 രൂപ. അപേക്ഷാഫോം ജർമൻ പഠനവകുപ്പിൽ നിന്നും 25 രൂപ അടച്ച പേയിൻ സ്ലിപ്പുമായി വന്ന് കൈപറ്റാം. അപേക്ഷാഫോം 22, പിഴയോടെ 29, 250 രൂപ പിഴയോടെ ജൂണ്‍ ആറു വരെ ജർമൻ പഠനവകുപ്പിൽ സ്വീകരിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. ഫോണ്‍: 04712386320, 9497270802.
ബിടെക് ഫലം
സെപ്റ്റംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിടെക് (2008 സ്കീം) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭിക്കും. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ ഏഴു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാൻ വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന കരട് മാർക്ക് ലിസ്റ്റ് ഉപയോഗിക്കാവുന്നതാണ്.
ബിവോക് ഫലം
2016 ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിവോക് സോഫ്റ്റ്വെയർ ഡവലപ്മെന്റ് പരീക്ഷയുടെ ഫലം വെബ്സൈറ്റിൽ ലഭിക്കും. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ രണ്ടു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്യൂണിക്കേറ്റീവ് അറബിക്
അറബി വിഭാഗം നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്യൂണിക്കേറ്റീവ് അറബിക് കോഴ്സിന് 22 വരെ അപേക്ഷിക്കാം. യോഗ്യത പ്ലസ് ടു. ഫീസ് 6000 രൂപ. ക്ലാസുകൾ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ വൈകുന്നേരം 3.30 മുതൽ 5.30 വരെ. ഫോണ്‍ : 04712308846
ബിഎച്ച്എം ഫലം
2016 ഓഗസ്റ്റിൽ നടത്തിയ നാലാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയുടെ (2014 സ്കീം റഗുലർ) ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനുള്ള അവസാന തീയതി ജൂണ്‍ 16. വിശദവിവരങ്ങൾ വെബ്സൈറ്റിൽ .
ബിഎ മ്യൂസിക് പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബിഎ മ്യൂസിക് പ്രാക്ടിക്കൽ പരീക്ഷകൾ തിരുവനന്തപുരം ഗവ. വനിതാ കോളജിൽ 22, 23, 24, 25 തീയതികളിലും, നീറമണ്‍കര എൻഎസ്എസ് കോളജിൽ 22, 23 തീയതികളിലും, കൊല്ലം ശ്രീ നാരായണ വനിതാ കോളജിൽ 26,27,30,31 തീയതികളിലും രാവിലെ 9.30 മുതൽ നടക്കും.
ബിഎ/ബിഎസ്സി/ബികോം ടൈംടേബിൾ
30ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം (2010 അഡ്മിഷൻ മേഴ്സി ചാൻസ്, 2011, 2012 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും. പരീക്ഷാകേന്ദ്രങ്ങൾ തിരുവനന്തപുരം എംജി കോളജ്, കൊല്ലം ഡിബി ശാസ്താംകോട്ട, ആലപ്പുഴ എസ്ഡി കോളജ്, പത്തനംതിട്ട അടൂർ സെന്റ് സിറിൾസ് എന്നിങ്ങനെ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഹാൾ ടിക്കറ്റുകൾ അതാത് കോളജുകളിൽ നിന്നും കൈപ്പറ്റി നിർദിഷ്ട കേന്ദ്രങ്ങളിൽ പരീക്ഷ എഴുതേണ്ടതാണ്.
ഗസ്റ്റ് ലക്ചറർ ഒഴിവ്
കാര്യവട്ടം കാന്പസിലെ ബോട്ടണി വിഭാഗത്തിലെ പിജി ഡിപ്ലോമ ഇൻ ബയോ ഡൈവേഴ്സിറ്റി കണ്‍സർവേഷൻ എന്ന കോഴ്സിലേയ്ക്ക് സുവോളജി പഠിപ്പിക്കുവാൻ ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. യോഗ്യത എംഎസ്സി സുവോളജിയുടെ കൂടെ നെറ്റ് അല്ലെങ്കിൽ യുജിസി പരീക്ഷ പാസായിരിക്കണം. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പി സഹിതം 31 നകം അപേക്ഷ അയ്ക്കണം. അയക്കേണ്ട വിലാസം വകുപ്പ് മേധാവി, ബോട്ടണി വിഭാഗം, കേരള സർവകലാശാല, കാര്യവട്ടം 695581.
ബിഎച്ച്എം പ്രാക്ടിക്കൽ
ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയുടെ (ബിഎച്ച്എം) ഒന്നാം സെമസ്റ്റർ പ്രാക്ടിക്കൽ പരീക്ഷ 22ന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
എംബിഎ പ്രവേശനം (ഈവനിംഗ് റഗുലർ)
രണ്ട് വർഷം മാനേജ്മെന്റ് രംഗത്ത് പ്രവൃത്തിപരിചയമുള്ള 25 വയസിന് മുകളിൽ പ്രായമുള്ള എംബിഎ പഠനം ആഗ്രഹിക്കുന്നവർക്ക് കേരള സർവകലാശാലയിലെ പാളയം ഐഎംകെയിൽ എംബിഎ (ഈവനിംഗ് റഗുലർ) പ്രവേശനത്തിന് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 30. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. കൂടാതെ kmatkerala.in എന്ന വെബ്സൈറ്റിലൂടെയും എംബിഎ പ്രവേശനപരീക്ഷയ്ക്കും അപേക്ഷിക്കാം. അവസാന തീയതി 31.
എൽഎൽബി പരീക്ഷ
ആറാം സെമസ്റ്റർ (ത്രിവത്സരം), പത്താം സെമസ്റ്റർ (പഞ്ചവത്സരം) (201112 അഡ്മിഷന് മുന്‍പുള്ളത്)(കോമണ്‍ ഫോർ മേഴ്സി ചാൻസ്) എൽഎൽബി പരീക്ഷകൾ ജൂണ്‍ രണ്ടിന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും.