ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിജിറ്റൽ ടെക്നോളജി പഠനം
ഡിജിറ്റൽ ഇക്കോണമി കുതിച്ചുചാട്ടത്തിനൊരുങ്ങി നിൽക്കുന്ന ഈ കാലഘട്ടത്തിൽ ഐടി രംഗത്ത് സാങ്കേതികത്തികവുള്ള പ്രഫഷണലുകൾക്ക് അനന്ത സാധ്യതയാണു കൽപ്പിക്കപ്പെടുന്നത്. ഇതു മുന്നിൽക്കണ്ട് ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ പ്രവർത്തിക്കുന്ന ഇന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിജിറ്റൽ ടെക്നോളജിയുടെ രണ്ടു കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 11. ജൂണ്‍ 25നു നടത്തുന്ന അഡ്മിഷൻ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. 1000 രൂപയാണ് അപേക്ഷാ ഫീസ്.
പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇൻ സൈബർ സെക്യൂരിറ്റി, പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇൻ ബിസിനസ് അനലിറ്റിക്സ് കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇൻ സൈബർ സെക്യൂരിറ്റി: 20നും 30നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ബിടെക്, ബിസിഎ, ബികോംകംപ്യൂട്ടർ, ബിഎസ്സികംപ്യൂട്ടർ സയൻസ്/ ഐടി പാസായവർക്ക് അപേക്ഷിക്കാം. 4,75,000 രൂപയാണ് കോഴ്സ് ഫീസ്.
ബിസിനസ് അനലിറ്റിക്സ്: 20നും 30നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.ബിടെക്, ബിസിഎ, ബിഎ/ബിഎസ്സിഇക്കണോമിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ബികോം പാസായവർക്ക് അപേക്ഷിക്കാം. 4,75,000 രൂപയാണ് കോഴ്സ് ഫീസ്. താമസവും ഭക്ഷണവും ഉൾപ്പടെയുള്ള ചെലവാണു കോഴ്സ് ഫീസായി വാങ്ങുന്നത്.
ഓഗ്മെന്റഡ് റിയാലിറ്റി/ വിർച്വൽ റിയാലിറ്റി, ഫിനാൻഷൽ ടെക്നോളജീസ്, ക്ലൗഡ് കംപ്യൂട്ടിംഗ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, പ്രോഗ്രാം ഇൻ മൊബിലിറ്റി, പ്രോഗ്രാം ഇൻ ബ്ലോക് ചെയിൻ എന്നിവയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകൾ ഇൻസ്റ്റിറ്റ്യൂട്ട് താമസിയാതെ തുടങ്ങുന്നുണ്ട്.
കൂടുതൽ വവരങ്ങൾക്ക്: www.iidt.edu.in.
യോഗ ആന്‍ഡ് നാച്ചുറോപ്പതി ടെക്നീഷ്യൻ: അപേക്ഷ ക്ഷണിച്ചു
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ ഒരു വർഷ ദൈർഘ്യമുളള ഗവണ്മെന്റ് അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ യോഗ & നാച്ചുറോപ്പതി ടെക്നീഷ്യൻ കോഴ്സിലേയ്ക്കുളള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാഫോമും പ്രോസ്പെക്ടസും ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ www.ayurved a.kerala.gov.inഎന്ന വെബ്സൈറ്റിൽ നിന്നു ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട്ട് ഉപയോഗിക്കണം. അപേക്ഷാ ഫീസ് ജനറൽ വിഭാഗത്തിന് 250 രൂപയും, എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് 150 രൂപയും ആണ്. കോഴ്സിന്റെ അപേക്ഷാ ഫീസ് ഏതെങ്കിലും സർക്കാർ ട്രഷറിയിൽ 02100310198 അദർ റസീപ്റ്റ്സ് ഹെഡ്ഡിൽ ഒടുക്കി, അസൽ (ഒറിജിനൽ) അപേക്ഷാഫോമിനോടൊപ്പം സമർപ്പിക്കണം. എസ്എസ്എൽസി/പത്താം ക്ലാസ് തത്തുല്യമാണ് അപേക്ഷിക്കാനുളള അടിസ്ഥാന യോഗ്യത.
ആകെ 50 സീറ്റുകളാണ് നിലവിലുളളത്. മൂന്ന് സീറ്റുകൾ ഭാരതീയ ചികിത്സാ വകുപ്പിലെ ജീവനക്കാർക്കും രണ്ട് സീറ്റുകൾ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർക്കും സംവരണം ചെയ്തിട്ടുണ്ട്. അവശേഷിക്കുന്ന 45 സീറ്റുകളിൽ സംവരണാടിസ്ഥാനത്തിൽ പ്രവേശനം നടത്തും. പ്രായം 2016 മെയ് ഒന്നിന് കുറഞ്ഞ പ്രായപരിധി 16 വയസും, കൂടിയ പ്രായപരിധി 28 വയസും. പട്ടിക ജാതി/പട്ടികവർഗ വിഭാഗത്തിലുളള വിദ്യാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവുണ്ട്. സർവീസിലുളള (ഭാരതീയ ചികിത്സാ വകുപ്പ്/ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്) ജീവനക്കാർക്കുളള ഉയർന്ന പ്രായപരിധി 2016 മെയ് ഒന്നിന് 48 വയസ്. സർവീസ് വിഭാഗത്തിലുളള ജീവനക്കാർ അവരുടെ മേലധികാരികൾ മുഖാന്തിരം അപേക്ഷ സമർപ്പിക്കണം. കോഴ്സ് സംബന്ധിച്ച വിശദവിവരങ്ങൾ എല്ലാ സർക്കാർ ആയുർവേദ കോളജുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷാഫോമുകൾ ആവശ്യമായ രേഖകളുടെ പകർപ്പുകൾ സഹിതം, ഡയറക്ടർ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ആരോഗ്യഭവൻ, തിരുവനന്തപുരം 1 മേൽവിലാസത്തിൽ 25 വരെ സ്വീകരിക്കും.