University News
പ്ര​തി​ഫ​ലം കൂ​ടാ​തെ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തേ​ണ്ട ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ തീ​രു​മാ​ന​മാ​യി
ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ കീ​ഴി​ലു​ള്ള റെ​ഗു​ല​ർ കോ​ള​ജ് അ​ധ്യാ​പ​ക​ർ (യു​ജി​സി സ്കെ​യി​ൽ) പ്ര​തി​ഫ​ലം കൂ​ടാ​തെ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തേ​ണ്ട ബി​രു​ദ​ബി​രു​ദാ​ന​ന്ത​ര ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും ഇ​തി​നു മു​ക​ളി​ൽ വ​രു​ന്ന പേ​പ്പ​റു​ക​ൾ​ക്ക് (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം, സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ) ന​ൽ​കേ​ണ്ട വ​ർ​ധി​ച്ച പ്ര​തി​ഫ​ലം സം​ബ​ന്ധി​ച്ചും സി​ൻ​ഡി​ക്കേ​റ്റ് യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.​ റ​ഗു​ല​ർ കോ​ള​ജ് അ​ധ്യാ​പ​ക​ര​ല്ലാ​ത്ത​വ​ർ​ത്ത് (നോ​ൺ യു​ജി​സി) മൂ​ല്യ​നി​ർ​ണ​യും ന​ട​ത്തി​യ എ​ല്ലാ പേ​പ്പ​റു​ക​ൾ​ക്കും വ​ർ​ധി​പ്പി​ച്ച നി​ര​ക്കി​ൽ പ്ര​തി​ഫ​ലം ന​ൽ​കും.


നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​മാ​ത്സ് പ​രീ​ക്ഷ 26ന്

​ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മേ​യ് അ​ഞ്ചി​ന് റ​ദ്ദു ചെ​യ്ത നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് ഡി​ഗ്രി​യു​ടെ എ​ല​മെ​ന്‍റ്സ് ഓ​ഫ് മാ​ത്ത​മാ​റ്റി​ക്സ് ര​ണ്ട് പ​രീ​ക്ഷ മേ​യ് 26ന് ​ന​ട​ത്തു​ന്ന​താ​ണ്. പ​രീ​ക്ഷാ സ​മ​യ​ത്തി​ൽ മാ​റ്റ​മി​ല്ല.

ഫൈ​ന​ൽ ബി​ഡി​എ​സ് പാ​ർ​ട്ട് ര​ണ്ട് പ​രീ​ക്ഷാ​ഫ​ലം

ഫൈ​ന​ൽ ബി​ഡി​എ​സ് പാ​ർ​ട്ട് ര​ണ്ട് (സ​പ്ലി​മെ​ന്‍റ​റി ഡി​സം​ബ​ർ 2016) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം/​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/​ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്‍റെ ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ജൂ​ണ്‍ ര​ണ്ടു വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.