ഒാൺലൈൻ ചോദ്യപേപ്പർ നൽകി എംജിവാഴ്സിറ്റിയിൽ പുതുചരിത്രം
കോട്ടയം: ഇന്നലെ ആരംഭിച്ച നാലാം സെമസ്റ്റർ പിജി പരീക്ഷകൾക്കുള്ള ചോദ്യപേപ്പറുകൾ 140 കോളജുകളിൽ ഓണ്‍ലൈനായി വിതരണം ചെയ്ത് എംജി വാഴ്സിറ്റി പുതിയ നാഴികക്കല്ലു പിന്നിട്ടു. യൂണിവേഴ്സിറ്റിയുടെ സ്വന്തം സെർവർ വഴി അതീവ സുരക്ഷാക്രമീകരണങ്ങളോടെ ഓണ്‍ലൈനായി അയച്ചുകൊടുത്ത്, കോളജ് പ്രിൻസിപ്പൽമാർക്കു നൽകിയ വണ്‍ ടൈം പാസ്വേഡ് ഉപയോഗിച്ചു ഡൗണ്‍ലോഡ് ചെയ്ത ചോദ്യപേപ്പറുകളാണ് ഇന്നു നടന്ന ഫൈനൽ പിജി പരീക്ഷകളിൽ വിതരണം ചെയ്തത്.
സർവകലാശാല സിൻഡിക്കേറ്റിന്റെ പരീക്ഷാ കമ്മിറ്റി കണ്‍വീനർ ഡോ.ആർ. പ്രഗാഷ് സിൻഡിക്കേറ്റംഗങ്ങളായ പ്രഫ. ടോമിച്ചൻ ജോസഫ്, ഡോ. എ. ജോസ്, ഡോ. കെ. ഷെറഫുദീൻ, പരീക്ഷാ കണ്‍ട്രോളറുടെ ചുമതലയുള്ള ജോയിന്റ് രജിസ്ട്രാർ സി. രവീന്ദ്രൻ എന്നിവരുടെ മേൽനോട്ടത്തിൽ പരീക്ഷാ കംപ്യൂട്ടർ വിഭാഗമായ സീ ടെക്സ് ഉദ്യോഗസ്ഥർ സ്വന്തമായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്വേർ ഉപയോഗിച്ചാണ് ഓണ്‍ലൈൻ ചോദ്യപേപ്പർ വിതരണം വിജയകരമായി നടപ്പാക്കിയത്. മറ്റു യൂണിവേഴ്സിറ്റികൾ ബാഹ്യ ഏജൻസികളുടെ സഹായത്തോടെ ഓണ്‍ലൈൻ ചോദ്യപേപ്പർ വിതരണം നടത്തുന്പോൾ എംജിക്ക് സ്വന്തമായി ഈ പദ്ധതി വിജയകരമായി നടപ്പാക്കാനായതു ശ്ലാഘനീയമാണെന്നു വൈസ്ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ പറഞ്ഞു