എംസിഎ പ്രവേശനം: 25 വരെ അപേക്ഷിക്കാം
സർവകലാശാലാ കാന്പസിലും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലും നടത്തുന്ന സ്വാശ്രയ എംസിഎക്ക് 25 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് ചലാൻ സഹിതം (എസ് സി, എസ്ടി വിഭാഗം കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ് വയ്ക്കണം) ദി ചീഫ് കോഓർഡിനേറ്റർ, സെന്റർ ഫോർ കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സെന്റർ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട്, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, 673 635 എന്ന വിലാസത്തിൽ 27നകം ലഭിക്കണം. വിവരങ്ങൾ www.cuonline.ac.in എന്ന വെബ്സൈറ്റിൽ. ഫോണ്‍: 0494 2407422, .
എംഫിൽ ഫോക്ലോർ എസ് സി വിഭാഗം ഒഴിവിലേക്ക് പ്രവേശനം
എംഫിൽ ഫേക്ലോർ എസ് സി വിഭാഗം സംവരണ ഒഴിവിലേക്ക് ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി 27. സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്റൗട്ട്, ഇചലാൻ സഹിതം പഠനവകുപ്പിൽ 27നകം ലഭിക്കണം. പ്രവേശന പരീക്ഷ 29ന് രാവിലെ പത്ത് മുതൽ 12 വരെ നടത്തും. 30ന് ഫലം പ്രസിദ്ധീകരിക്കും. സംവരണ വിഭാഗത്തിലെ യോഗ്യരായ അപേക്ഷകരുടെ അഭാവത്തിൽ ജനറൽ വിഭാഗക്കാരെ പരിഗണിക്കും. ഫോണ്‍: 0494 2407016, 2407257.
അഫ്സൽഉൽഉലമ പ്രിലിമിനറി: 27 വരെ അപേക്ഷിക്കാം
2017 വർഷത്തെ അഫ്സൽഉൽഉലമ പ്രിലിമിനറി കോഴ്സിന്റെ ഓണ്‍ലൈൻ രജിസ്ട്രേഷൻ 27ന് അവസാനിക്കും. മാനേജ്മെന്റ് ക്വാട്ടയിലും സ്പോർട്സ് ക്വാട്ടയിലും പ്രവേശനം ആഗ്രഹിക്കുന്നവരും ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്തേണ്ടതാണ്. ഫോണ്‍: 0494 2407016, 2407017.
പരീക്ഷാ അപേക്ഷ: തിയതി നീട്ടി
പ്രൈവറ്റ് രജിസ്ട്രേഷൻ മോഡിലുള്ള നാലാം സെമസ്റ്റർ ബിഎ (സിയുസിബിസിഎസ്എസ്) സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് ഓണ്‍ലൈനിൽ അപേക്ഷിക്കാനുള്ള തിയതി പിഴകൂടാതെ 26 വരെയും 150 രൂപ പിഴയോടെ 30 വരെയും നീട്ടി.
ബിഎഡ് പരീക്ഷാ അപേക്ഷ
സർവകലാശാലയുടെ ടീച്ചർ എഡ്യുക്കേഷൻ കേന്ദ്രങ്ങളിലെയും അഫിലിയേറ്റഡ് ട്രെയിനിംഗ് കോളജുകളിലെയും ബിഎഡ് (2015 പ്രവേശനം) റഗുലർ മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് പിഴകൂടാതെ 29 വരെയും 150 രൂപ പിഴയോടെ 31 വരെയും നാലാം സെമസ്റ്റർ പരീക്ഷയ്ക്ക് പിഴകൂടാതെ ജൂണ്‍ അഞ്ച് മുതൽ 14 വരെയും 150 രൂപ പിഴയോടെ ജൂണ്‍ 17 വരെയും ഓണ്‍ലൈനിൽ അപേക്ഷിക്കാം.
ബിടെക് ഇന്റേണൽ ഇംപ്രൂവ്മെന്റ് മാർക്ക് 31 വരെ അപ്ലോഡ് ചെയ്യാം
ബിടെക്, പാർട്ട്ടൈം ബിടെക് (2000, 2004, 2009 സ്കീം) ഒന്ന്, രണ്ട്, നാല്, ആറ്, എട്ട് സെമസ്റ്റർ ഇന്റേണൽ പരീക്ഷയുടെ ഇംപ്രൂവ്മെന്റ് മാർക്ക് അപ്ലോഡ് ചെയ്യാനുള്ള ലിങ്ക് 31 വരെ ലഭ്യമാവും.
പരീക്ഷാഫലം
2016 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എഡ്യുക്കേഷൻ (ഹിയറിംഗ് ഇംപയേർഡ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയ ഫലം
ഒന്നാം സെമസ്റ്റർ എംബിബിഎസ് സപ്ലിമെന്ററി ഡിസംബർ 2016 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടണം.
അന്താരാഷ്ട്ര സമ്മേളനം
കോർപറേറ്റ് ഭരണരംഗത്തെ നൂതന പ്രവണതകൾ എന്ന വിഷയത്തിൽ കാലിക്കട്ട് സർവകലാശാലാ കോമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസിൽ ജൂണ്‍ എഴ്, എട്ട് തിയതികളിൽ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നു. സർവകലാശാലാ സ്കൂൾ ഓഫ് ബിസിനസ്സ് സ്റ്റഡീസ് ഡയറക്ടർ പ്രഫ. കെ.പി. മുരളീധരന്റെ വിരമിക്കൽ ചടങ്ങിന്റെ അനുബന്ധമായാണ് പരിപാടി. വിവരങ്ങൾക്ക് ഫോണ്‍: 9847228043, 09422055719.