University News
എം​എ​സ്‌സി ​എ​ൻ​വ​യോ​ണ്‍​മെ​ന്‍റൽ സ​യ​ൻ​സ് : അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ൻ​വ​യോ​ണ്‍​മെ​ന്‍റൽ സ്റ്റ​ഡീ​സ് പ​ഠ​നവ​കു​പ്പി​ൽ പി​ജി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എ​ൻ​വ​യോ​ണ്‍​മെ​ന്‍റൽ സ​യ​ൻ​സ്,എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ മാ​നേ​ജ്മെ​ന്‍റ്, ബോ​ട്ട​ണി, സു​വോ​ള​ജി, കെ​മി​സ്ട്രി, ഫി​സി​ക്സ്, മൈ​ക്രോ​ബ​യോ​ള​ജി, ബ​യോ​ടെ​ക്നോ​ള​ജി, ബ​യോ​കെ​മി​സ്ട്രി, അ​ഗ്രി​ക​ൾ​ച്ച​ർ, ഹോ​ർ​ട്ടി ക​ൾ​ച്ച​ർ, ഫോ​റ​സ്ട്രി, ജി​യോ​ള​ജി, ജി​യോ​ഗ്ര​ഫി തു​ട​ങ്ങി​യ ശാ​സ്ത്രശാ​ഖ​ക​ളി​ൽ ബി​രു​ദം നേ​ടി​യ​വ​ർ​ക്കും സി​വി​ൽ, മെ​ക്കാ​നി​ക്ക​ൽ, കെ​മി​ക്ക​ൽ, എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ ശാ​ഖ​ക​ളി​ലു​ള്ള എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. ഫ​ലം പ്ര​തീ​ക്ഷി​ക്കു​ന്ന അ​വ​സാ​ന​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. പ്ര​വേ​ശ​ന​പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രിക്കും പ്ര​വേ​ശ​നം. 400 രൂ​പ​യാ​ണ് (എ​സ് സി/ ​എ​സ് ടി 250 ​രൂ​പ) അ​പേ​ക്ഷാ​ഫീ​സ്. അ​പേ​ക്ഷാ ഫോ​റ​വും പ്രോ​സ്പെ​ക്ട​സും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ www.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ​ക​ൾ അ​പേ​ക്ഷാ​ഫീ​സി​ന്‍റെ ചെ​ലാ​ൻ സ​ഹി​തം ഹെ​ഡ്, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ്റ്റ​ഡീ​സ്, ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സ്, മാ​ങ്ങാ​ട്ടു​പറ​ന്പ് (പി​ഒ) 670567 എ​ന്ന വി​ലാ​സ​ത്തി​ലോ നേ​രി​ട്ടോ ഈമാസം 31 ന​കം സ​മ​ർ​പ്പി​ക്ക​ണം. ഫോ​ണ്‍: 04972781043, 9946349800.

ബി​കോം/​ബി​ബി​എ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) പ്രാ​യോ​ഗി​ക പ​രീ​ക്ഷ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​വ​സാ​നവ​ർ​ഷ ബി​കോം/​ബി​ബി​എ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് മാ​ർ​ച്ച് 2017) യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ തോ​ട്ട​ട ശ്രീ​നാ​രാ​യ​ണ കോ​ള​ജി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 26 മു​ത​ലും മ​റ്റു കേ​ന്ദ്ര​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കു 29 മു​ത​ലും ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

കോളജുകളും പഠനവകുപ്പുകളും ജൂ​ൺ ഒ​ന്നി​ന് തു​റ​ക്കും

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള പ​ഠ​ന​വ​കു​പ്പു​ക​ളും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളും മ​ധ്യ​വേ​ന​ൽ അ​വ​ധി ക​ഴി​ഞ്ഞ് ജൂ​ൺ ഒ​ന്നി​നു തു​റ​ക്കും.

നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള എ​ല്ലാ ആ​ർ​ട്സ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലെ​യും നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ ഇ​ന്നു​ത​ന്നെ www.cap.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

ജേ​ർ​ണ​ലി​സം കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ജേ​ർ​ണ​ലി​സം പി​ജി കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷാ​ഫോ​റം യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യോ​ടൊ​പ്പം എ​ല്ലാ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​യും സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ കോ​പ്പി​യും അ​പേ​ക്ഷാ​ഫീ​സ് 400 രൂ​പയും (എ​സ് സി/​എ​സ്ടി 250 രൂ​പ) കോ​ഴ്സ് ഡ​യ​റ​ക്ട​ർ, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ജേ​ർ​ണ​ലി​സം, മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സ്, ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി670567 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​യ്ക്ക​ണം. അ​വ​സാ​ന തീ​യ​തി ഈ​മാ​സം 31 ആ​ണ്. പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ൺ 21ന് ​രാ​വി​ലെ 11ന് ​ജേ​ർ​ണ​ലി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ന​ട​ക്കും.