പുനര്‍ മൂല്യനിര്‍ണയ അപേക്ഷ
കാലിക്കട്ട് സര്‍വകലാശാല ഫലം പ്രസിദ്ധീകരിച്ച നാലാം സെമസ്റ്റര്‍ ബിഎസ് സി, ബിസിഎ (സിയുസിബിസിഎസ്എസ്) റഗുലര്‍ ഏപ്രില്‍ 2016 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 21 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. അപേക്ഷയുടെ കോപ്പി ചെലാന്‍ സഹിതം ജൂണ്‍ 28 വരെ പരീക്ഷാഭവനില്‍ സ്വീകരിക്കും.
പരീക്ഷാഫലം
കാലിക്കട്ട് സര്‍വകലാശാല 2016 ഏപ്രിലില്‍ നടത്തിയ വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റര്‍ ബികോം, ബിബിഎ, സിസിഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ മൂന്ന് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. പ്രിന്റൌട്ടും രേഖകളും ജൂണ്‍ ഏഴ് വരെ സ്വീകരിക്കും.
പരീക്ഷ
കാലിക്കട്ട് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം എംഎ, എംഎസ് സി, എംകോം ഫൈനല്‍ ഇയര്‍, മൂന്ന്, നാല് സെമസ്റ്റര്‍ ഫസ്റ്റ് അപ്പിയറന്‍സ്, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്, പരീക്ഷകള്‍ ജൂണ്‍ 16 ന് ആരംഭിക്കും.
വിദേശ, അന്യസംസ്ഥാന കേന്ദ്രങ്ങളിലെ പരീക്ഷാഫലം
കാലിക്കട്ട് സര്‍വകലാശാല വിദേശ, അന്യസംസ്ഥാന കേന്ദ്രങ്ങളിലെ താഴെ കാണിച്ച പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. മൂന്ന്, നാല് സെമസ്റ്റര്‍ ബിഎ റഗുലര്‍ 2016 ജൂണ്‍ (സിയുസിബിസിഎസ്എസ്)
ഒന്ന്, രണ്ട് സെമസ്റ്റര്‍ ബികോം, ബിബിഎ, ബിഎ 2016 ജൂണ്‍ സപ്ലിമെന്ററി (സിയുസിബിസിഎസ്എസ്)
അഞ്ചും ആറും സെമസ്റ്റര്‍ ബിഎ, റഗുലർ, സപ്ലിമെന്ററി (സിസിഎസ്എസ്) ഹൈദരാബാദ് കേന്ദ്രം മാത്രം.
ഒന്ന്, രണ്ട്,നാല് സെമസ്റ്റര്‍ ബിഎ, ബികോം, ബിബിഎ 2016 ജൂണ്‍ സപ്ലിമെന്ററി (സിസിഎസ്എസ്) ഹൈദരാബാദ് കേന്ദ്രം മാത്രം മൂന്നാം സെമസ്റ്റര്‍ ബിഎ, ബികോം, ബിബിഎ 2016 ഫെബ്രുവരി സപ്ലിമെന്ററി സിസിഎസ്എസ് ഹൈദരാബാദ് കേന്ദ്രം മാത്രം.
പരീക്ഷ
കാലിക്കട്ട് സര്‍വകലാശാല നാലാം സെമസ്റ്ററ് സിയുസിബിസിഎസ്എസ് കോളജ്, വിദൂരപഠനം, പ്രൈവറ്റ് ബിഎ, ബിഎസ് സി, ബിഎ അഫ്സലുല്‍ ഉലമ, ബിഎസ്ഡബ്ലിയു, ബിവിസി, ബിഎംഎംസി, ബിടിഎ, ബിസിഎ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷ ജൂണ്‍ 28 ന് തുടങ്ങും.