രണ്ടാം സെമസ്റ്റർ പിജി പരീക്ഷകൾ
കണ്ണൂർ സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ എംഎ/എംഎസ്സി/ എംകോം/എംടിടിഎം/എംഎസ് സി കംപ്യൂട്ടർ സയൻസ്/എംഎസ്സി ഇലക്ട്രോണിക്സ് (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് മാർച്ച് 2017) ഡിഗ്രി പരീക്ഷകൾക്കുള്ള ഓണ്‍ലൈൻ അപേക്ഷകൾ പിഴകൂടാതെ ജൂണ്‍ രണ്ടുവരെയും 150 രൂപ പിഴയോടെ ആറുവരെയും സമർപ്പിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടിനോടൊപ്പം ചലാൻ, എപിസി എന്നിവ ജൂണ്‍ 13നകം സർവകലാശാലയിൽ എത്തിക്കണം. പരീക്ഷാതീയതി പിന്നീട് പ്രഖ്യാപിക്കും.
2013 നും അതിനുമുന്പും അഡ്മിഷൻ നേടിയതും രണ്ടു തവണ സപ്ലിമെന്ററി ചാൻസ് ഉപയോഗിച്ചവരുമായ വിദ്യാർഥികൾ 5,000 രൂപയടച്ച് റീരജിസ്റ്റർ ചെയ്യേണ്ടതും പരീക്ഷാഫീസായി പേപ്പറൊന്നിനു 1,000 രൂപയും അടയ്ക്കേണ്ടതുമാണ്. മറ്റു ഫീസുകൾ ഇപ്രകാരമാണ്: തിയറി പേപ്പറൊന്നിനു 90 രൂപ (സപ്ലിമെന്ററി 160), എംഎസ്സി കംപ്യൂട്ടർ സയൻസ് 130, സപ്ലിമെന്ററി 180, എംഎസ് സി ഇലക്ട്രോണിക്സ് 130, 180, പ്രാക്ടിക്കൽ 160, സപ്ലിമെന്ററി 180 എല്ലാ വിഷയത്തിനും), പ്രോജക്ട്/ഡിസർട്ടേഷൻ 460, വൈവ 90, മാർക്ക് ലിസ്റ്റ് 60, സിവി ക്യാന്പ് ഫീസ് 150, ആപ്ലിക്കേഷൻ ഫീസ് 40 രൂപ.
നാലാം സെമസ്റ്റർ പിജി പരീക്ഷകൾ
സർവകലാശാലയുടെ പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എംഎ/ എംഎസ് സി/എംബിഎ/എംസിഎ/എംസിജെ (സിസിഎസ്എസ് റഗുലർ/ സപ്ലിമെന്ററിഏപ്രിൽ 2017) ഡിഗ്രി പരീക്ഷകൾക്കുള്ള അപേക്ഷകൾ പിഴകൂടാതെ ജൂണ്‍ രണ്ടുവരെയും 150 രൂപ പിഴയോടെ ഏഴുവരെയും സമർപ്പിക്കാം. അപേക്ഷയോടൊപ്പം ചലാൻ, എപിസി എന്നിവ ജൂണ്‍ 13നകം സർവകലാശാലയിൽ എത്തിക്കണം. പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും. ഫീസ് ഇപ്രകാരമാണ്: തിയറി പേപ്പറൊന്നിനു 90 രൂപ (സപ്ലിമെന്ററി 160), എംബിഎ/എംസിഎ 130 രൂപ (സപ്ലിമെന്ററി 180), പ്രാക്ടിക്കൽ 160, സപ്ലിമെന്ററി 180 (എംസിഎ 130 + 180), വൈവ 90, മാർക്ക് ലിസ്റ്റ് 60, സി.വി ക്യാന്പ് ഫീസ് 150, ആപ്ലിക്കേഷൻ ഫീസ് 40 രൂപ.