രണ്ടാം വർഷ ബിഎസ്സി നഴ്സിംഗ് സപ്ലിമെന്ററി ഡിഗ്രി പരീക്ഷകൾ ജൂണ്‍ 23 ന്
രണ്ടാം വർഷ ബിഎസ്സി നഴ്സിംഗ് സപ്ലിമെന്ററി ഡിഗ്രി പരീക്ഷകൾ ജൂണ്‍ 23 ന് ആരംഭിക്കും. അപേക്ഷകൾ ജൂണ്‍ എട്ടു വരെയും, 50 രൂപ പിഴയോടെ ഒന്‍പതു വരെയും, 500 രൂപ സൂപ്പർഫൈനോടെ 13 വരെയും സ്വീകരിക്കും. അപേക്ഷകർ പേപ്പറൊന്നിന് 20 രൂപ വീതം സിവി ക്യാന്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടക്കണം.
പരീക്ഷാഫലം
2016 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ മലയാളം (നോണ്‍ സിഎസ്എസ്) സപ്ലിമെന്ററി ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ ജൂണ്‍ ഒന്നു വരെ സ്വീകരിക്കും.
2016 ജൂലൈയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ മലയാളം (പ്രൈവറ്റ്, പ്രൈവറ്റ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ ജൂണ്‍ ആറു വരെ സ്വീകരിക്കും.
2016 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ മലയാളം (പ്രൈവറ്റ്, പ്രൈവറ്റ് സപ്ലിമെന്ററി), നോണ്‍ സിഎസ്എസ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ആലുവ യുസി കോളജിലെ പി. സേതുലക്ഷ്മി, മൂവാറ്റുപുഴ നിർമല കോളജിലെ ഷമി ചെറിയാൻ, ചങ്ങനാശേരി എൻഎസ്എസ് ഹിന്ദു കോളജിലെ സുകേഷ്. കെ. ദിവാകർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ ജൂണ്‍ ആറു വരെ സ്വീകരിക്കും.
പിഎച്ച്ഡി കോഴ്സ് വർക്ക് ഫലം
ഇന്റർനാഷണൽ ആൻഡ് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോസയൻസ് ആൻഡ് നാനോടെക്നോളജി 2016 ഒക്ടോബറിൽ നടത്തിയ പിഎച്ച്ഡി കോഴ്സ് വർക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എംഫിൽ പ്രവേശന പരീക്ഷാ ഫലം
സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ 201617 അധ്യയന വർഷം എംഫിൽ കോഴ്സ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
എംഫിൽ എസ്ടി സീറ്റൊഴിവ്
സ്കൂൾ ഓഫ് ബയോസയൻസസിൽ എംഫിൽ ബയോസയൻസസ് കോഴ്സിൽ ഒരു എസ്ടി സംവരണ സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ള, യോഗ്യരായ അപേക്ഷകർ എല്ലാ സർട്ടിഫിക്കറ്റുകളുമായ് 29 ന് സ്കൂൾ ഡയറക്ടർ മുന്‍പാകെ ഹാജരാകണം.
എസ്ടി വിഭാഗത്തിന്റെ അഭാവത്തിൽ എസ്സി വിഭാഗത്തെ പരഗണിക്കും. ഫോണ്‍ : 0481 2731035
സ്കൂൾ ഓഫ് കെമിക്കൽ സയൻസസിൽ 201617 അധ്യയന വർഷത്തിൽ എംഫിൽ കോഴ്സിന് എസ്ടി വിഭാഗത്തിൽ ഒരു ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 29നു രാവിലെ 10.30 ന് സ്കൂൾ ഓഫ് കെമിക്കൽ സയൻസസ് ഡിപ്പാർട്ട്മെന്റിൽ ഹാജരാകണം.
ഉത്തരക്കടലാസ് തിരിച്ചേൽപ്പിക്കണം
നാലാം സെമസ്റ്റർ സിബിസിഎസ്എസ് ഡിഗ്രി പരീക്ഷകളുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിനായി കൈപ്പറ്റിയിട്ടുള്ള ചിഫ്, അഡീഷണൽ എക്സാമിനർമാർ മൂല്യനിർണയം പൂർത്തിയാക്കി ഉത്തരക്കടലാസ് 30നു നാലിനു മുന്‍പായി ബന്ധപ്പെട്ട മൂല്യനിർണയ ക്യാന്പുകളിൽ ഏൽപ്പിക്കണം.
സിൻഡിക്കറ്റ് യോഗം
എംജി സർവകലാശാലാ സിൻഡിക്കേറ്റ് യോഗം ഒന്നിനു രാവിലെ 10.30 ന് സിൻഡിക്കേറ്റ് ഹാളിൽ നടത്തും.