സർവകലാശാലാ പഠനവകുപ്പ്, കോഴിക്കോട് ഗവണ്മെന്റ് കോളജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ എന്നിവിടങ്ങളിലെ മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ (എംപിഎഡ്) റഗുലർ കോഴ്സ് പ്രവേശനത്തിന് 31 വരെ ഓണ്‍ലൈനിൽ അപേക്ഷിക്കാം. വിവരങ്ങൾ വെബ്സൈറ്റിൽ. ഫോണ്‍ : 0494 2407016, 2407017.
ബിപിഎഡ് പ്രവേശനം: 31 വരെ അപേക്ഷിക്കാം
സെന്റർ ഫോർ ഫിസിക്കൽ എഡ്യുക്കേഷൻ, സർവകലാശാലയ്ക്ക് കീഴിലെ അഫിലിയേറ്റഡ് കോളജുകൾ എന്നിവിടങ്ങളിലെ ബിപിഎഡ് ഇന്റഗ്രേറ്റഡ് (നാല് വർഷം, യോഗ്യത: പ്ലസ്ടു/തത്തുല്യം), ബിപിഎഡ് (രണ്ട് വർഷം, യോഗ്യത: ബിരുദം) എന്നീ പ്രവേശന പരീക്ഷകളുള്ള കോഴ്സുകൾക്ക് 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
എംഎ ഇംഗ്ലീഷ് ഒന്നാം സെമസ്റ്റർ പേപ്പർ പുനഃപരീക്ഷ
ഏപ്രിൽ പത്തിന് നടത്തിയ കോളജുകളിലെ ഒന്നാം സെമസ്റ്റർ എംഎ ഇംഗ്ലീഷ് (സിയുസിഎസ്.എസ്) പേപ്പർ ഇ.എൻ1 ഇ05റൈറ്റിംഗ് ഫോർ ദി മീഡിയ പരീക്ഷ റദ്ദ് ചെയ്തു. പുനഃപരീക്ഷ ജൂണ്‍ ആറിന് ഉച്ചയ്ക്ക് 1.30ന് നടക്കും.
പരീക്ഷാഫലം
2016 ഡിസംബറിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ എംഎ ഇസ്ലാമിക് ഫിനാൻസ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂണ്‍ ഏഴ് വരെ ഓണ്‍ലൈനിൽ അപേക്ഷിക്കാം.
2017 ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എം.ടെക് പവർ ഇലക്ട്രോണിക്സ് ആൻഡ് ഡ്രൈവ്സ് (സിയുസിഎസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
2017 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഫിൽ ഹിന്ദി പരീക്ഷാഫലം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയ ഫലം
ഒന്നാം സെമസ്റ്റർ ബിബിഎഎൽഎൽബി ഏപ്രിൽ 2016 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
രാജ്യാന്തര സെമിനാർ
അറബി പഠനവിഭാഗവും കോഴിക്കോട് ഫാറൂഖ് കോളജ് അറബി വിഭാഗവും സംയുക്തമായി ജൂലൈ 10, 11 തിയതികളിൽ സർവകലാശാലയിലും, ജൂലൈ 12ന് ഫാറൂഖ് കോളജ് കാന്പസിലുമായി അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കുന്നു.
യുഎഇ ദാറുൽ യാസ്മീൻ പബ്ലിഷേഴ്സിന്റെ സഹകരണത്തോടെയാണ് സംഘാടനം. ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ താൽപ്പര്യമുള്ള കോളജ്, സർവകലാശാലാ അധ്യാപകർ, ഗവേഷണ വിദ്യാർത്ഥികൾ എന്നിവർ ജൂണ്‍ 15നകം പ്രബന്ധത്തിന്റെ ചുരുക്കവും ജൂണ്‍ 28നകം പൂർണരൂപവും ബന്ധപ്പെട്ടവിലാസത്തിൽ അയക്കണം. ഫോണ്‍ :9497343532 , 9747395076