University News
കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​എം​എ​സ്‌സി ഇ​ല​ക്ട്രോ​ണി​ക്സ് പ​രീ​ക്ഷ​ക​ൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌സി/ ​എം​കോം/​എം​ടി​ടി​എം/​എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​എം​എ​സ്‌സി ​ഇ​ല​ക്ട്രോ​ണി​ക്സ് (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് മാ​ർ​ച്ച് 2017) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ പി​ഴകൂ​ടാ​തെ ജൂ​ണ്‍ ര​ണ്ടുവ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ആ​റുവ​രെ​യും സ​മ​ർ​പ്പി​ക്കാം.

അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടി​നോ​ടൊ​പ്പം ച​ലാ​ൻ, എ​പി​സി എ​ന്നി​വ ജൂ​ണ്‍ 13ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്കണം. പ​രീ​ക്ഷാതീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും. 2013നും ​അ​തി​നു മു​ന്പും അ​ഡ്മി​ഷ​ൻ നേ​ടി​യ​തും ര​ണ്ടു ത​വ​ണ സ​പ്ലി​മെ​ന്‍റ​റി ചാ​ൻ​സ് ഉ​പ​യോ​ഗി​ച്ച​തു​മാ​യ വി​ദ്യാ​ർ​ഥി​ക​ൾ 5,000 രൂ​പ​യ​ട​ച്ച് റീ​ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​തും പ​രീ​ക്ഷാഫീ​സാ​യി പേ​പ്പ​റൊ​ന്നി​ന് 1,000 രൂ​പ​യും അ​ട​യ്ക്കണം.

മ​റ്റു ഫീ​സു​ക​ൾ ഇ​പ്ര​കാ​ര​മാ​ണ്: തി​യ​റി പേ​പ്പ​റൊ​ന്നി​ന് 90 രൂ​പ (സ​പ്ലി​മെ​ന്‍റ​റി 160), എം​എ​സ്‌സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് 130, സ​പ്ലി​മെ​ന്‍റ​റി 180, എം​എ​സ്‌സി ​ഇ​ല​ക്ട്രോ​ണി​ക്സ് 130, 180, പ്രാ​ക്ടി​ക്ക​ൽ 160, സ​പ്ലി​മെ​ന്‍റ​റി 180 എ​ല്ലാ വി​ഷ​യ​ത്തി​നും), പ്രോ​ജ​ക്ട്/​ഡി​സ​ർ​ട്ടേ​ഷ​ൻ 460, വൈ​വ 90, മാ​ർ​ക്ക് ലി​സ്റ്റ് 60, സിവി ക്യാ​ന്പ് ഫീ​സ് 150, ആ​പ്ലി​ക്കേ​ഷ​ൻ ഫീ​സ് 40 രൂ​പ.

നാ​ലാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌സി/​എം​ബി​എ/ എം​സി​എ/​എം​സി​ജെ പ​രീ​ക്ഷ​ക​ൾ

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​ഠ​നവ​കു​പ്പു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​എ/ എം​എ​സ് സി/​എം​ബി​എ/​എം​സി​എ/​എം​സി​ജെ (സി​സി​എ​സ്എ​സ് റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ൽ 2017) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ പി​ഴകൂ​ടാ​തെ ജൂ​ണ്‍ ര​ണ്ടുവ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഏ​ഴു​വ​രെ​യും സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​യോ​ടൊ​പ്പം ച​ലാ​ൻ, എ​പി​സി എ​ന്നി​വ ജൂ​ണ്‍ 13ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്കണം. ​പ​രീ​ക്ഷാ തീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും. ഫീ​സ് ഇ​പ്ര​കാ​ര​മാ​ണ്: തി​യ​റി പേ​പ്പ​റൊ​ന്നി​ന് 90 രൂ​പ (സ​പ്ലി​മെ​ന്‍റ​റി 160), എം​ബി​എ/​എം​സി​എ 130 രൂ​പ (സ​പ്ലി​മെ​ന്‍റ​റി 180), പ്രാ​ക്ടി​ക്ക​ൽ 160, സ​പ്ലി​മെ​ന്‍റ​റി 180 (എം​സി​എ 130 + 180), വൈ​വ 90, മാ​ർ​ക്ക് ലി​സ്റ്റ് 60, സി​വി ക്യാ​ന്പ് ഫീ​സ് 150, ആ​പ്ലി​ക്കേ​ഷ​ൻ ഫീ​സ് 40 രൂ​പ.

എം​ബി​എ പ്ര​വേ​ശ​നം: അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ല​യാ​ട്, മാ​ങ്ങാ​ട്ടു​പ​റ​ന്പ്, നീ​ലേ​ശ്വ​രം കാ​ന്പ​സു​ക​ളി​ലും ഐ​സി​എം പ​റ​ശി​നി​ക്ക​ട​വ് സെ​ന്‍റ​റി​ലും 201718 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ എം​ബി​എ കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കേ​ണ്ട തീ​യ​തി 24 വ​രെ നീ​ട്ടി.