യുജിസി സംഘം കാലിക്കട്ട് സർവകലാശാല സന്ദർശിച്ചു
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയുടെ നീന്തൽ കുളത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി യുജിസി സംഘം കാലിക്കട്ട് സർവകലാശാല സന്ദർശിച്ചു.
പ്രഫ. എൽ.എൻ. സർക്കാർ, പ്രഫ. ഗോപാൽചന്ദ്ര സാഹ, ഡോ. നിഖിൽകുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കാലിക്കട്ട് സർവകലാശാലാ പ്രോവൈസ് ചാൻസലർ ഡോ.പി. മോഹൻ, രജിസ്ട്രാർ ഡോ.ടി.എ. അബ്ദുൽ മജീദ്, സിൻഡിക്കറ്റ് അംഗങ്ങളായ ഡോ.ടി.പി. അഹമ്മദ്, കെ. വിശ്വനാഥ്, ഒ. അബ്ദുൽ അലി, ഡോ.വി.എച്ച്. അബ്ദുൽ സലാം, കായിക വിഭാഗം ഡയറക്ടർ ഡോ.വി.പി. സക്കീർ ഹുസൈൻ, യൂണിവേഴ്സിറ്റി എൻജിനിയർ കെ.കെ. അബ്ദുൽ നാസർ, ഡെപ്യൂട്ടി രജിസ്ട്രാർ വി.കെ. സുമംഗല എന്നിവരുമായി സംഘം ചർച്ച നടത്തി. സ്പോർട്സ് ഹോസ്റ്റൽ, സിന്തറ്റിക് ട്രാക്ക്, ഫിറ്റ്നസ് സെന്റർ തുടങ്ങിയവയും സംഘം സന്ദർശിച്ചു.