University News
എം​എ​സ്‌സി ​ഫി​സി​ക്സ്, കെ​മി​സ്ട്രി, ജോ​ഗ്ര​ഫി പ്ര​വേ​ശ​നം
ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റിയുടെ പ​യ്യ​ന്നൂ​ർ സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ കാ​ന്പ​സി​ൽ പ​യ്യ​ന്നൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ൾ ​ഓ​ഫ് പ്യൂ​ർ ആ​ൻ​ഡ് അ​പ്പ​ലൈ​ഡ് ഫി​സി​ക്സി​ൽ എം​എ​സ്‌സി ​ഫി​സി​ക്സ് (അ​ഡ്വാ​ൻ​സ് മെ​റ്റി​രി​യ​ൽ), എം​എ​സ്‌സി ​കെ​മി​സ്ട്രി (മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്), എം​എ​സ്‌സി ​ജോ​ഗ്ര​ഫി എ​ന്നീ കോ​ഴ്സുകളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ര​വേ​ശ​നപ​രീ​ക്ഷ​യി​ൽ ല​ഭി​ക്കു​ന്ന മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു പ്ര​വേ​ശ​നം. അ​പേ​ക്ഷാ​ഫോ​റ​വും പ്രോ​സ്പെ​ക്ട​സും www.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽനി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. ഈമാസം 31 ന​കം അ​പേ​ക്ഷി​ക്ക​ണം. ജ​ന​റ​ൽവി​ഭാ​ഗ​ത്തി​നു 400 രൂ​പ​യും എ​സ് സി/ ​എ​സ് ടി ​വി​ഭാ​ഗ​ത്തി​നു 250 രൂ​പ​യു​മാ​ണ് അ​പേ​ക്ഷാഫീ​സ്. വി​ലാ​സം: ഹെ​ഡ്, സ്കൂ​ൾ ഓ​ഫ് പ്യൂ​ർ ആ​ൻ​ഡ് അ​പ്പ​ലൈ​ഡ് ഫി​സി​ക്സ്, ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി, സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ കാ​ന്പ​സ്, എ​ടാ​ട്ട് (പി​ഒ), പ​യ്യ​ന്നൂ​ർ, ക​ണ്ണൂ​ർ, 670327. ഫോ​ണ്‍: 04972806401, 04972806403 (ഫി​സി​ക്സ്), 04972806402 (കെ​മി​സ്ട്രി), 04972806400, 04972806403 (ജ്യോ​ഗ്ര​ഫി).

ഒ​ന്നാം സെ​മ​സ്റ്റ​ർ ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/​ബി​ബി​എം/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ/​ബി​എ​സ്ഡ​ബ്ല്യു/​ബി​ടി​ടി​എം (സ​പ്ലി​മെ​ന്‍റ​റി2013​ നും അ​തി​നു മു​ന്പും അ​ഡ്മി​ഷ​നും​ന​വം​ബ​ർ 2016) ഡി​ഗ്രി​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന/ ​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/ ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ വെ​ബ്സൈ​റ്റി​ൽനി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പി​നൊ​പ്പം ജൂ​ണ്‍ ഏ​ഴു​വ​രെ സ്വീ​ക​രി​ക്കും.

നാ​ലാം സെ​മ​സ്റ്റ​ർ ബി.​ടെ​ക് പ​രീ​ക്ഷാ​ഫ​ലം

സെ​ന്‍റ് ഗ്രി​ഗോ​റി​യ​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ 2016 മേ​യ് മാ​സം ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. മാ​ർ​ക്ക് ലി​സ്റ്റ് ല​ഭ്യ​മാ​കു​ന്ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. പു​നഃപ​രി​ശോ​ധ​ന/​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/ ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ വെ​ബ്സൈ​റ്റി​ൽനി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പി​നോ​ടൊ​പ്പം ജൂ​ണ്‍ മൂ​ന്നി​ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്കണം.

ബികോം പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ പു​നഃക്ര​മീ​ക​രി​ച്ചു

അ​വ​സാ​ന വ​ർ​ഷ ബി​കോം (വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം​മാ​ർ​ച്ച് 2017) പ​രീ​ക്ഷ​യ്ക്ക് ഇ​കെ​എ​ൻ​എം ഗ​വ.​കോ​ള​ജ്, എ​ളേ​രി​ത്ത​ട്ട്, സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജ്, രാ​ജ​പു​രം, ഗ​വ.​കോ​ള​ജ് കാ​സർ​ഗോ​ഡ് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് (മേ​യ് 29, 30, 31 തീ​യ​തി​ക​ളി​ൽ കാ​സർ​ഗോ​ഡ് ഗ​വ. കോ​ള​ജി​ൽ നി​ശ്ച​യി​ച്ച​ത്) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ജൂ​ണ്‍ 1, 2 തീ​യ​തി​ക​ളി​ൽ കാ​സർ​ഗോ​ഡ് ദേ​ളി ക​ള​നാ​ടി​ലെ സഅദി​യ കോ​ള​ജി​ൽ ന​ട​ക്കു​ന്ന രീ​തി​യി​ൽ പു​നഃക്ര​മീ​ക​രി​ച്ചു.

ഇ​തേ പ​രീ​ക്ഷ​യ്ക്കു ത​ളി​പ്പ​റ​ന്പ് സ​ർ സ​യ്യി​ദ് കോ​ള​ജ്, ശ്രീ​ക​ണ്ഠാ​പു​രം എ​സ്ഇ​എ​സ് കോ​ള​ജ് എ​ന്നി​വ കേ​ന്ദ്ര​ങ്ങ​ളാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് (മേ​യ് 29, 30 തീ​യ​തി​ക​ളി​ൽ ശ്രീ​ക​ണ്ഠ​പു​രം എ​സ്ഇ​എ​സ് കോ​ള​ജി​ൽ നി​ശ്ച​യി​ച്ച​ത്) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ജൂ​ണ്‍ 1, 2 തീ​യ​തി​ക​ളി​ൽ ത​ളി​പ്പ​റ​ന്പ് സ​ർ സ​യ്യി​ദ് കോ​ള​ജി​ലും മേ​യ് 27ന് ​ശ്രീ​നാ​രാ​യ​ണ കോ​ള​ജി​ൽ നി​ശ്ച​യി​ക്ക​പ്പെ​ട്ട പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 30 ന് ​ചാ​ല ചിന്മ​യ കോ​ള​ജി​ലും ന​ട​ക്കു​ന്ന രീ​തി​യി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി​എം​എ​ൽ​ടി പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി​എം​എ​ൽ​ടി (സ​പ്ലി​മെ​ന്‍റ​റി ഡി​സം​ബ​ർ 2016) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പി​ൽ അ​ധ്യാ​പ​ക​ർ ഹ​ജ​രാ​ക​ണം

ജൂ​ണ്‍ ഒ​ന്നു​മു​ത​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്യ​പ്പെ​ട്ട കോ​ള​ജു​ക​ൾ തു​റ​ന്നുപ്ര​വ​ർ​ത്തി​ക്കു​മെ​ങ്കി​ലും കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പി​ൽ നി​യോ​ഗി​ക്ക​പ്പെ​ട്ട അ​ധ്യാ​പ​ക​ർ ക്യാ​ന്പ് തീ​രു​ന്ന​തു​വ​രെ ക്യാ​ന്പി​ൽ ഹാ​ജ​രാ​കണമെന്ന് സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ അ​റി​യി​ച്ചു. ഇ​ത്ത​ര​ത്തി​ൽ നി​യോ​ഗി​ക്ക​പ്പെ​ട്ട അ​ധ്യാ​പ​ക​ർ​ക്ക് ക്യാ​ന്പ് തീ​രു​ന്ന​തുവ​രെ ക്യാ​ന്പി​ൽ തു​ട​രാ​ൻ അ​ത​ത് കോ​ള​ജു​ക​ളി​ലെ പ്രി​ൻ​സി​പ്പൽ​മാ​ർ അ​നു​മ​തി ന​ൽ​കേ​ണ്ട​താ​ണ്. ക്യാ​ന്പി​ൽ മ​നഃപൂ​ർ​വം പ​ങ്കെ​ടു​ക്കാ​ത്ത അ​ധ്യാ​പ​ക​ർ​ക്കെ​തി​രേ അ​ച്ച​ട​ക്ക ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും വൈ​സ് ചാ​ൻ​സല​ർ അ​റി​യി​ച്ചു.