എസ്ഇബിസി വിഭാഗത്തിന്റെ ബിരുദ പ്രവേശനം
2017ലെ ഒന്നാം വർഷ ബിരുദ പ്രവേശനത്തിന് ക്ഷണിച്ച ഓണ്‍ലൈൻ അപേക്ഷയിൽ എസ്ഇബിസി വിഭാഗത്തിനുളള സംവരണത്തിന് വാർഷിക വരുമാനം ബാധകമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഇതിനുള്ള മാനദണ്ഡം നോണ്‍ ക്രിമിലെയർ സർട്ടിഫിക്കറ്റാണ്. ആറ് ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനം ഉണ്ടെന്ന കാരണത്താൽ ഓണ്‍ലൈൻ അപേക്ഷയിൽ എസ്ഇബിസി സംവരണം നൽകാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് നോണ്‍ ക്രിമിലെയർ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട അധികാരികളിൽ നിന്നും ലഭ്യമാകുന്ന പക്ഷം അഡ്മിഷൻ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം അവരുടെ ഓണ്‍ലൈൻ അപേക്ഷയിൽ മാറ്റം വരുത്താം. ഇങ്ങനെയുള്ള അപേക്ഷകർ തങ്ങളുടെ പ്രൊഫൈലിൽ നോണ്‍ ക്രിമിലെയർ ആണോ/അല്ലയോ എന്ന് രേഖപ്പെടുത്തണം. ആറ് ലക്ഷത്തിൽ താഴെ വാർഷിക വരുമാനം രേഖപ്പെടുത്തി ഇതിനകം അപേക്ഷ സമർപ്പിച്ചവർ തത്കാലം അപേക്ഷയിൽ മാറ്റം വരുത്തേണ്ടതില്ല. എന്നാൽ എസ്ഇബിസി സംവരണ സീറ്റിൽ പ്രവേശനം അനുവദിക്കപ്പെടുന്ന എല്ലാവരും കോളജുകളിൽ പ്രവേശനത്തിനായി ഹാജരാകുന്പോൾ നോണ്‍ ക്രിമിലെയർ സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണം. ഇപ്രകാരം സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരുടെ സംവരണ സീറ്റിലുള്ള പ്രവേശനം നിഷേധിക്കപ്പെടും. ജനറൽ, എസ്സി, എസ്ടി വിഭാഗക്കാർക്ക് ഇത് ബാധകമല്ല. ഒഇസി വിഭാഗത്തിൽ അപേക്ഷിച്ചവർക്ക് ഒബിഎച്ച്/ ഒബിഎക്സ് സംവരണത്തിന് അർഹതയുണ്ടെ ങ്കിൽ അക്കാര്യവും ലോഗിൻ ചെയ്ത ശേഷം പ്രൊഫൈലിൽ മാറ്റേണ്ട താണ്. പുതുതായി രജിസ്റ്റർ ചെയ്യുന്ന ജനറൽ/എസ്സി/എസ്ടി വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്ക് ക്രീമിലെയർ ഓപ്ഷൻ, നോണ്‍ ക്രീമിലെയർ എന്നോ ക്രീമിലെയർ എന്നോ നൽകാം. ഏത് ഓപ്ഷൻ സ്വീകരിച്ചാലും അവർക്ക് ലഭിക്കേണ്ട അലോട്ട്മെന്റിനെ ബാധിക്കില്ല.
ഒന്നാം വർഷ ബിരുദ പ്രവേശനം 2017: കമ്യൂണിറ്റി ക്വാട്ട
അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളജുകളിൽ കമ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും ഏകജാലക സംവിധാനം വഴി സമർപ്പിച്ച അപേക്ഷയുടെ ഒരു പ്രിന്റൗട്ടും അനുബന്ധ രേഖകളും ബന്ധപ്പെട്ട കോളജുകളിൽ സമർപ്പിക്കണം. ഇത് ഓണ്‍ലൈൻ രജിസ്ട്രേഷൻ അവസാനിക്കുന്നതിനു മുൻപ് ചെയ്തിരിക്കണം. രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. അവസാന തീയതി പിന്നീട് അറിയിക്കും.
ഒന്നാം വർഷ ബിരുദ പ്രവേശനം 2017: പ്രിൻസിപ്പൽമാരുടെ യോഗം
ഒന്നാം വർഷ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലെ പ്രിൻസിപ്പൽമാരുടേയും, അഡ്മിഷൻ കോഓർഡിനേറ്റർമാരുടേയും യോഗം വെള്ളിയാഴ്ച സർവകലാശാല ആസ്ഥാനത്തുള്ള സെനറ്റ് ചേംബറിൽ നടത്തും. ഗവണ്മെന്റ്/എയ്ഡഡ് കോളജുകളുടേത് രാവിലെ 11നും സ്വാശ്രയ/യുഐടി എന്നിവയുടേത് ഉച്ചകഴിഞ്ഞ് രണ്ടിനുമാണ് നടത്തുന്നത്.എല്ലാ കോളജുകൾക്കും ഇമെയിൽ അയച്ചിട്ടുണ്ട്.
ഒന്നാം വർഷ ബിരുദ പ്രവേശനം 2017: സ്പോർട്ട്സ് ക്വാട്ട
അഫീലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിൽ സ്പോർട്ട്സ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഏകജാലക സംവിധാനം വഴി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ടും, സ്പോർട്ട്സിലെ നേട്ടങ്ങൾ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ബന്ധപ്പെട്ട കോളജിൽ നൽകണം. സർവകലാശാലയിലേക്ക് അപേക്ഷകൾ അയക്കേണ്ടതില്ല. രജിസ്ട്രേഷന്റെ അവസാന തീയതിക്ക് മുൻപ് ഇത് ചെയ്യണം. രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുകയാണ്. അവസാന തീയതി പിന്നീട് അറിയിക്കും.
ഒന്നാം വർഷ ബിരുദ പ്രവേശനം2017സിബിഎസ്ഇ പാസായവർക്ക് അപേക്ഷിക്കാം
അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളജുകളിലും (ഗവണ്മെന്റ്, എയ്ഡഡ്/സ്വാശ്രയ), യുഐടി , ഐഎച്ച്ആർഡി എന്നിവിടങ്ങളിലും ഒന്നാം വർഷ ബിരുദ പ്രോഗാമുകളിലേക്ക് (201718) പ്രവേശനത്തിന് ഓണ്‍ലൈൻ
www.admissions.keralauniversity.ac.in
എംബിഎ ട്രാവൽ ആൻഡ് ടൂറിസം ടൈംടേബിൾ
ജൂണ്‍ എട്ടിന് ആരംഭിക്കുന്ന എംബിഎ ട്രാവൽ ആൻഡ് ടൂറിസം (മേഴ്സി ചാൻസ് 2008 സ്കീം) പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും.
ബിടെക് തിയറി പരീക്ഷ
ആറാം സെമസ്റ്റർ ബിടെക് (2013 സ്കീം) മേയ്/ജൂണ്‍ 2017 റെഗുലർ ബാച്ച്കാരോടൊപ്പം സെഷണൽ ഇംപ്രൂവ് ചെയ്ത വിദ്യാർഥികൾ അവരുടെ നിർദിഷ്ട തിയറി പേപ്പറുകൾക്ക് ജൂണ്‍ മൂന്നുവരെ (50 രൂപ പിഴയോടെ ജൂണ്‍ അഞ്ച്, 125 രൂപ പിഴയോടെ ജൂണ്‍ ആറ്) നേരിട്ട് അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഐടി ജോബ് ഫെയർ
തിരുവനന്തപുരം യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ്ഗൈഡൻസ് ബ്യൂറോയിലെ മോഡൽ കരിയർ സെന്റർ ജൂണ്‍ രണ്ടിന് രാവിലെ 9.30 മുതൽ പിഎംജിയിലെ കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്ററിൽ ഐടി ജോബ് ഫെയർ സംഘടിപ്പിക്കുന്നു. വിവിധ ഐടി മേഖലകളിലെ 100ൽ പരം വേക്കൻസികളിലേക്കാണ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നത്. B.Tech, M.Tech, MCA, MBA, Any Degree, .net, PHP knowledge തുടങ്ങിയ യോഗ്യതയുള്ളവർക്ക് ഈ ജോബ് ഫെയറിൽ പങ്കെടുക്കാം. തികച്ചും സൗജന്യമായ ഈ ജോബ് ഫെയറിന്റെ ഓണ്‍ലൈൻ രജിസ്ട്രേഷൻwww.ncs.gov.in എന്ന വെബ്സൈറ്റിൽ ഖീയ Job Fairs & Events പേജിലുള്ള ജൂണ്‍ മാസ കലണ്ട റിലെ JFKLIT Job Fair@MCCTVM എന്ന ലിങ്കിൽ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 04712304577, 09159455118 എന്ന ഫോണ്‍ നന്പറിൽ ബന്ധപ്പെടുക. സ്പോട്ട് രജിസ്ട്രേഷനും ലഭ്യമാണ്.
ബികോം പ്രാക്ടിക്കൽ
ഒന്നും രണ്ടും മൂന്നും വർഷത്തെ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മേയ് 2017 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും. രജിസ്റ്റർ നന്പർ അനുസരിച്ച് ഏതു സെന്ററിൽ പരീക്ഷ എഴുതണമെന്ന വിവരം ടൈംടേബിളിലുണ്ട്.
എൽഎൽബി പരീക്ഷകൾ മാറ്റി
ജൂണ്‍ രണ്ടിന് ആരംഭിക്കാനിരിക്കുന്ന ആറാം സെമസ്റ്റർ (ത്രിവത്സരം), പത്താം സെമസ്റ്റർ (പഞ്ചവത്സരം) എൽഎൽബി പരീക്ഷകൾ മേഴ്സി ചാൻസ് ഉൾപ്പെടെ (2011ന് മുന്‍പുള്ള സ്കീം) ജൂണ്‍ 15, 19, 22 തീയതികളിലേക്ക് മാറ്റി.
ബിഎസ്സി ഫലം
2016 ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ (റീസ്ട്രക്ച്ചേർഡ്) ബിഎസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി, ബിഎസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ ലഭിക്കും. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ജൂണ്‍ 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം,