യോഗാ പരിശീലന രജിസ്ട്രേഷൻ ആരംഭിച്ചു
ഫിസിക്കൽ എഡ്യൂക്കേഷൻ പഠന വകുപ്പിന്റെ ആഭിമുഖ്യത്തിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ ജി.വി. രാജാ പവലിയനിൽ പൊതുജനങ്ങൾക്കായി നടത്തുന്ന പ്രതിമാസ യോഗാ പരിശീലന പരിപാടിയിലെ ജൂണ്‍ മാസത്തേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷ ഫോമുകൾ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ ജി.വി. രാജാ പവലിയനിൽ പ്രവർത്തിക്കുന്ന ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് ഓഫീസിൽ നിന്നും ലഭിക്കും. വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നന്പർ : 04712306485/8921507832.
ബിഎഡ് ഫലം
2016 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎഡ് ഡിഗ്രി (201517 ബാച്ച്) പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ 15 വരെ അപേക്ഷിക്കാം.
ബിഎൽഐഎസ്സി സപ്ലിമെന്ററി പരീക്ഷ
വിദൂര വിദ്യാഭ്യാസ വിഭാഗം ജൂലൈ 17 മുതൽ ആരംഭിക്കുന്ന ബിഎൽഐഎസ്സി സപ്ലിമെന്ററി പരീക്ഷകൾക്ക് ജൂണ്‍ 20വരെ (50 രൂപ പിഴയോടെ ജൂണ്‍ 22, 125 രൂപ പിഴയോടെ ജൂണ്‍ 24) ഫീസടച്ച് അപേക്ഷിക്കാം. അപേക്ഷകൾ ഓഫ്ലൈനായി സമർപ്പിക്കണം.
ബിഎ ഫലം
2016 ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (റീസ്ട്രക്ചേർഡ്), ബിഎ മാസ് കമ്യൂണിക്കേഷൻ ആൻഡ് വീഡിയോ പ്രൊഡക്ഷൻ (റീസ്ട്രക്ചേർഡ്) പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ.
നിയമന പ്രക്രിയ റദ്ദാക്കി
2010 ജൂലൈ 28ലെ പി.ആർ/1024/12/2010 വിജ്ഞാപന പ്രകാരം സർവകലാശാലയുടെ പബ്ലിക്കേഷൻ വകുപ്പിൽ പബ്ലിക്കേഷൻ ഓഫീസർ (നാല് ഒഴിവുകൾ) തസ്തികയിലേക്കുള്ള നിയമന പ്രക്രിയ റദ്ദാക്കി. അപേക്ഷകർ ആവശ്യപ്പെടുന്ന പക്ഷം അപേക്ഷാഫീസ് തിരിച്ച് നൽകും.
ബിആർക് ഫലം
ഒന്‍പതാം സെമസ്റ്റർ ബിആർക് (2008 സ്കീം)പരീക്ഷാഫലം വെബ്സൈറ്റിൽ ലഭിക്കും.
ഒന്നാം വർഷ ബിരുദ പ്രവേശനം 2017: കമ്മ്യൂണിറ്റി ക്വാട്ട
എയ്ഡഡ് കോളേജുകളിൽ കമ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും ഏകജാലക സംവിധാനം വഴി സമർപ്പിച്ച അപേക്ഷയുടെ ഒരു പ്രിന്റൗട്ടും അനുബന്ധ രേഖകളും ബന്ധപ്പെട്ട കോളജുകളിൽ സമർപ്പിക്കണം. ഇത് ഓണ്‍ലൈൻ രജിസ്ട്രേഷൻ അവസാനിക്കുന്നതിന് മുൻപ് ചെയ്തിരിക്കണം. സർവ്വകലാശാലയിലേക്ക് അപേക്ഷകൾ അയക്കരുത്. രജിസ്ട്രേഷൻ അവസാനിക്കുന്ന തീയതി പിന്നീട് അറിയിക്കും.
ഒന്നാം വർഷ ബിരുദ പ്രവേശനം 2017: സ്പോർട്ട്സ് ക്വാട്ട
അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിൽ സ്പോർട്ട്സ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഏകജാലക സംവിധാനം വഴി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ടും, സ്പോർട്സിലെ നേട്ടങ്ങൾ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ബന്ധപ്പെട്ട കോളജിൽ നൽകണം. സർവകലാശാലയിലേക്ക് അപേക്ഷകൾ അയക്കേണ്ട തില്ല. രജിസ്ട്രേഷന്റെ അവസാന തീയതിക്ക് മുൻപ് ഇതുചെയ്യണം. രജിസ്ട്രേഷൻ അവസാനിക്കുന്ന തീയതി പിന്നീട് അറിയിക്കും.
ഒന്നാം വർഷ ബിരുദ പ്രവേശനം 2017: പ്രിൻസിപ്പൽമാരുടെ യോഗം
ഒന്നാം വർഷ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലെ പ്രിൻസിപ്പൽമാരുടേയും, അഡ്മിഷൻ കോഓർഡിനേറ്റർമാരുടേയും യോഗം രണ്ടിന് സർവകലാശാല ആസ്ഥാനത്തുള്ള സെനറ്റ് ചേംബറിൽ നടത്തും. ഗവണ്മെന്റ്/എയ്ഡഡ് കോളജുകളുടേത് രാവിലെ 11നും സ്വാശ്രയ/യുഐടി എന്നിവയുടേത് ഉച്ചകഴിഞ്ഞ് രണ്ടിനുമാണ് നടത്തുന്നത്. എല്ലാ കോളജുകൾക്കും ഇമെയിൽ അയച്ചിട്ടുണ്ട്.