University News
ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദവി​ദ്യാ​ർ​ഥി​ക​ളു​ടെ (സി​ബി​സി​എ​സ്എ​സ്2015 അ​ഡ്മി​ഷ​ൻ) ഇ​ന്‍റേ​ണ​ൽ അ​സ​സ്മെ​ന്‍റ് മാ​ർ​ക്കു​ക​ൾ ഓ​ണ്‍​ലൈ​നാ​യി ഇന്നുമു​ത​ൽ ഒ​ൻ​പ​തു​വ​രെ സ​മ​ർ​പ്പി​ക്കാം. സാ​ക്ഷ്യ​പ്പെ​ടുത്തി​യ പ്രി​ന്‍റൗ​ട്ട് 15 ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്ക​ണം. പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​രും വ​കു​പ്പു​ത​ല​വ​ൻ​മാ​രും ഇക്കാര്യം പ്ര​ത്യേ​കം ഉ​റ​പ്പു​വ​രു​ത്തണം. സം​ശ​യ​നി​വാ​ര​ണ​ത്തി​നാ​യി [email protected]എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലോ 0497 2715405 എ​ന്ന ന​ന്പ​റി​ലോ ബ​ന്ധ​പ്പെ​ടണം.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി ന​വം​ബ​ർ 2015 പ​രീ​ക്ഷാഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർമൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ 14 വ​രെ സ്വീ​ക​രി​ക്കും.
ഈ ​പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ (റെ​ഗു​ല​ർ , സ​പ്ലി​മെ​ന്‍റ​റി) ന​വം​ബ​ർ 2016 പ​രീ​ക്ഷ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ മൂ​ന്നി​നു ​വൈ​കു​ന്നേ​രം നാ​ലി​നുമു​ന്പ് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം. വൈ​കി ല​ഭി​ക്കു​ന്ന​തും അ​പൂ​ർ​ണ​മോ ആ​യ അ​പേ​ക്ഷ​ക​ളും സ്വീ​ക​രി​ക്കി​ല്ല.

അ​വ​സാ​ന വ​ർ​ഷ ബി​കോം, ബി​ബി​എ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) പ്രാ​യോ​ഗി​ക പ​രീ​ക്ഷ

കൂ​ത്തു​പ​റ​ന്പ എം​ഇ​എ​സ് കോ​ള​ജി​ൽ കഴിഞ്ഞ 30 ന് ​ന​ട​ത്തേ​ണ്ടി​യി​രു​ന്ന അ​വ​സാ​ന വ​ർ​ഷ ബി​കോം, ബിബിഎ (​വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) ഡി​ഗ്രി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് മാ​ർ​ച്ച് 2017) യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ അ​തേ കേ​ന്ദ്ര​ത്തി​ൽ ഈമാസം മൂ​ന്നി​ന് ന​ട​ക്കും.