ഒന്നാം സെമസ്റ്റർ എംഎ, എംഎംഎച്ച്, എംസിജെ, എംഎസ്ഡബ്്ല്യു , എംടിഎ പരീക്ഷകൾ 27 ന് ആരംഭിക്കും
ഒന്നാം സെമസ്റ്റർ എംഎ,എംഎംഎച്ച്, എംസിജെ, എംഎസ്ഡബ്ല്യു ആൻഡ് എംടിഎ (സിഎസ്എസ്2013 2015 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി ആൻഡ് 2012 അഡ്മിഷൻ മേഴ്സിചാൻസ്) ഡിഗ്രി പരീക്ഷകൾ 27 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ എംഎസ്സി (സിഎസ്എസ്20132015 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി ആൻഡ് 2012 അഡ്മിഷൻ മേഴ്സിചാൻസ്) ഡിഗ്രി പരീക്ഷകൾ 27ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ എംകോം (സിഎസ്എസ്20132015 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി ആൻഡ് 2012 അഡ്മിഷൻ മേഴ്സി ചാൻസ്) ഡിഗ്രി പരീക്ഷകൾ 27 മുതൽ നടത്തുന്നതിനായി പുതുക്കി നിശ്ചയിച്ചു. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ
2017 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ് വൊക്കേഷണൽ മോഡൽ രണ്ട് (വൊക്കേഷണൽ വിഷയം കംപ്യൂട്ടർ സയൻസ് സിബിസിഎസ്എസ്റെഗുലർ, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ ആറു മുതൽ അതാത് കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.
ബിഎസ്സി സുവോളജി പ്രാക്ടിക്കൽ ആൻഡ് ബോർഡ് യോഗം
2017 ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്സി സുവോളജി പരീക്ഷയുടെ പ്രാക്ടിക്കൽ അഞ്ച് മുതൽ ബന്ധപ്പെട്ട കോളജുകളിൽ നടത്തും. ഇതുമായി ബന്ധപ്പെട്ട എല്ലാ എക്സാമിനർമാരുടെയും യോഗം നാളെ രാവിലെ 11ന് സർവകലാശാലാ ആസ്ഥാനത്ത് പുതിയ പരീക്ഷാ ഭവനിലെ 201ാം നന്പർ മുറിയിൽ നടത്തും.
പരീക്ഷാഫലം
സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് 2016 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംടിടിഎം റെഗുലർ, ഇംപ്രൂവ്മെന്റ് (സിഎസ്എസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.
2017 മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ മോഡൽ ഒന്ന്, രണ്ട്, മൂന്ന് ബിഎ (2013, 2014 അഡ്മിഷൻ റെഗുലർ, റീഅപ്പിയറൻസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ 15വരെ സ്വീകരിക്കും. ആറാം സെമസ്റ്റർ ബിഎ ആനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട് എന്ന പരീക്ഷയുടെ ഫലം പിന്നീട്.
2017 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ് ഇൻ ഇൻഫർമേഷൻ ടെക്നോളജി (പിജിസിഎസ്എസ്റെഗുലർ ആൻഡ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ 12വരെ സ്വീകരിക്കും.
അക്കാദമിക് കലണ്ടർ
എംജി സർവകലാശാലയിലെ അഫിലിയേറ്റഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് 201718 അധ്യയന വർഷത്തേയ്ക്കുള്ള അക്കാദമിക കലണ്ടർ പ്രസിദ്ധപ്പെടുത്തി. വിശദാംശങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. ബിരുദ, ബിരുദാനന്തര ക്ലാസുകൾ കലണ്ടർ പ്രകാരം നടത്തേണ്ടതാണ്.