University News
ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2016 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഏ​ഴാം സെ​മ​സ്റ്റ​ർ ബിടെ​ക് (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃപ​രി​ശോ​ധ​ന, ​സൂ​ക്ഷ്മപ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ വെ​ബ്സൈ​റ്റി​ൽ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെയ്ത് മാർക്ക് ലിസ്റ്റിന്‍റെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പി​നോ​ടൊ​പ്പം 13ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്കണം.

കാലടി സംസ്കൃത സർവകലാശാലയിൽ ആയുർവേദ പഞ്ചകർമ ആൻഡ് സ്പാ തെറാപ്പി കോഴ്സ്

കാലടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ലയുടെ ഏ​റ്റു​മാ​നൂ​ർ പ്രാ​ദേ​ശി​ക കേ​ന്ദ്ര​ത്തി​ൽ ഡി​പ്ലോ​മ ഇ​ൻ ആ​യു​ർ​വേ​ദ പ​ഞ്ച​ക​ർ​മ ആ​ൻ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൾ സ്പാ ​തെ​റാ​പ്പി കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ല​സ്ടു/​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. പ്രാ​യം 2017 മേ​യ് 22ന് 30 ​വ​യ​സി​ൽ ക​വി​യ​രു​ത്. ബി​രു​ദ​മു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. പ്ല​സ്ടു/​ബി​രു​ദ മാ​ർ​ക്ക്, ശാ​രീ​രി​ക ക്ഷ​മ​ത, അ​ഭി​മു​ഖം ഇ​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം. അ​പേ​ക്ഷ​ക​ൾ ഓ​ൺ​ലൈ​ൻ വ​ഴി സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഈമാസം 15 ആ​ണ്. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് കോ​പ്പി​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പും ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 20 ആ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.ssus.ac.in/www.ssusonline.org എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.